LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുന്നോലി കുന്നേൽ ഹൗസ് കാഞ്ഞാർ പി ഒ, കാഞ്ഞാർ തൊടുപുഴ
Brief Description on Grievance:
സർ, ഞങ്ങളുടെ ഉടമസ്ഥതയിലുള്ള മുട്ടം വില്ലേജ് സർവ്വേ 42/2-2, 42/2-3,44/9 എന്നീ സ്ഥലങ്ങൾക്ക് 29 -7-2023 ന് പഞ്ചായത്തിൽ നിന്ന് പ്ളോട്ട് ഡിവ നിങ്ങിനായി പെർമിറ്റ് ലഭിക്കുകയും അതിലേക്കായി 13373 രൂപ ഞങ്ങൾ ഫീസ് അടച്ചിട്ടുള്ളതുമാണ്. എന്നാൽ ചില മാറ്റങ്ങളോടെഭൂവികസനം നടത്തുകയും കംപ്ലീഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് മുൻപ് അതിൽ നിന്നും 15 സെൻ്റ് സ്ഥലം ഞങ്ങൾ വിൽക്കുകയും ചെയ്തു. കംപ്ലീഷനായി ഞങ്ങൾ അപേക്ഷ വെച്ചപ്പോൾ പെന്‍ഷനിൽ കുറവ് വന്നത് കൊണ്ട നൽകുവാൻ കഴിയില്ല എന്ന് പഞ്ചായത്തിൽ നിന്നും അറിയിച്ചു. അവരുടെ തന്നെ നിർദേഷപ്രകാരം ഞങ്ങളിൽ നിന്നും സ്ഥലം വാങ്ങിയ ശ്രീ ജോൺ vu, ഭാര്യേ രിജോൺ v u വാഴത്തോട്ടത്തിൽ ഹൗസ് , മേലുകാവ് എന്നിവരെ കൂടി കംപ്ലീഷനായി പുതി അപേക്ഷ വെച്ചു. ഇപ്പോൾ പഞ്ചായത്തിൽ നിന്നും 118 M സ്ക്വയർ സ്ഥലം കൂടുതൽ ഉള്ളത് കൊണ്ട് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുവാൻ കഴിയില്ല എന്ന് വാക്കാൽ അറിയിച്ചു. ആയത് കൊണ്ട് എനിക്ക് പൂർത്തീകരിച്ച പ്രസ്തുത ഭൂവികസനത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-19 15:10:31
അനീഷ് സെബാസ്റ്റ്യന്‍ & ടെന്‍സി മോള് മുട്ടം വില്ലേജ് സര്‍വ്വേ നമ്പര്‍ 42/2, 42/2-3, 44/9 എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 5118 m2 സ്ഥലത്തിന് പ്ലോട്ട് സബ് ഡിവിഷന് അനുമതി നല്‍കിയതായും ആയത് പ്ലാനില്‍ നിന്നും വ്യതിചലിച്ച് ഭൂമികൈമാറ്റം ചെയ്തിട്ടുള്ളതിനാല്‍ പഞ്ചായത്തില്‍ നിന്നും കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല എന്നും പഞ്ചായത്ത്’ രേഖകളില്‍ കാണുന്നു. വിഭജനം നടത്തുവാനദ്ദേശിക്കുന്ന പ്ലോട്ട്, 0.5 ഹെക്ടറില്‍ അധികരിക്കുന്ന പക്ഷം ജില്ലാ ടൗൺ പ്ലാനറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ ആയതു ലഭ്യമാക്കാതെയും, ചട്ട വിരുദ്ധമായാണ് പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കിയിരിക്കുന്നത്. KPBR 2019 ചട്ടം 31(1) (xii), പ്ലോട്ട് ഏരിയ 0.5 ഹെക്ടര്‍ അധികരിക്കുന്നതിനാല്‍ ജില്ലാ ടൗൺ പ്ലാനറുടെ അനുമതി ആവശ്യമാണ്. കൂടാതെ, ഡെവലപ്പ്മെന്റ് പെര്‍മിറ്റ് ലഭ്യമായ പ്ലാന്‍ പ്രകാരമായിരിക്കണം, പ്ലോട്ട് വിഭജനം നടത്തേണ്ടത്. അല്ലാത്തപക്ഷം റിവൈസ്ഡ് പെര്‍മിറ്റ് ലഭ്യമാക്കേണ്ടതാണ്. ആയതിനാല്‍ ജില്ല ടൗൺ പ്ലാനറുടെ അനുമതി വാങ്ങുന്നതിനായി മേല്‍ വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 41
Updated on 2024-09-23 12:31:44
Attachment - Sub District Final Advice Verification: