LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muslim orphanage, Mukkam
Brief Description on Grievance:
Building number
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 39
Updated on 2024-10-18 14:54:16
അപേക്ഷയും, മുക്കം മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചു. അദാലത്ത് സമിതി മുമ്പാകെ സമർപ്പിച്ച പരാതിയിൽ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം പരിശോധന നടത്തിയതിൽ ഡിവിഷൻ 14 ൽ ഉൾപ്പെട്ട സ്ഥലത്ത് BL-S(86)9318/16-17 തിയ്യതി 30/03/2017 പ്രകാരം GF+FF+SF നിലകളിലായി 266.29 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഓഡിറ്റോറിയത്തിനും, GF+FF നിലകളിലായി 266.29 ച.മീറ്റർ വിസ്തീർണ്ണത്തിൽ വാണിജ്യകെട്ടിടവും നിർമ്മിക്കുന്നതിനായി പെർമിറ്റ് അനുവദിച്ചിട്ടുള്ളതും, 28/03/2023 വരെ പുതുക്കി അനുവദിച്ചിട്ടുള്ളതുമാണ്. നിർമ്മാണം പൂർത്തീകരിച്ച ഓഡിറ്റോറിയത്തിന് പാർഷ്യൽ ഒക്യുപൻസി അനുവദിക്കുന്നതിനാണ് 25/02/2023 തിയ്യതിയിൽ ഇ2-3354/23 നമ്പറായി അപേക്ഷ സമർപ്പിച്ചതെന്നും, ആയത് പരിശോധിച്ച് കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി 1 വർഷത്തിന് ശേഷമാണ് അപേക്ഷകൻ മറുപടി സമർപ്പിച്ചതെന്നും, എന്നാൽ സ്ഥലപരിശോധനയിൽ താഴെ പറയുന്ന അപാകതകൾ കണ്ടെത്തിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1. പെർമിറ്റിൽ നിന്നും വ്യതിചലിച്ച് കെട്ടിടത്തിന്റെ പിറക് വശത്ത് 6.5 മീറ്റർ X 13.9 മീറ്റർ അളവിൽ ഷീറ്റ് റൂഫ് ഉപയോഗിച്ചും, 6.5 മീറ്റർ X 9 മീറ്റർ അളവിൽ RCC ROOF, COLUMN BEEMS എന്നിവ ഉപയോഗിച്ചും അതിരിനോട് ചേർന്ന് ഓപ്പൺ സ്പേസ് മറച്ച്കൊണ്ട് അധിക നിർമ്മാണം നടത്തിയിട്ടുണ്ട്(ചട്ടം 26 ലംഘനം) 2. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 2019 പ്രകാരം ടി കെട്ടിടത്തിന് 16 യൂറിനൽസ് ആവശ്യമായിടത്ത് (പെർമിറ്റിൽ ഉണ്ടെങ്കിലും) നിലവിൽ 5 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളു.പെർമിറ്റിൽ നിന്നും വ്യത്യാസപ്പെടുത്തി യൂറിനൽസ് ഉൾപ്പെടുന്ന ടോയ് ലെറ്റ് ബ്ലോക്കിന്റെം ഡീട്ടെയ്ൽഡ് ഡ്രോയിംഗ് കംപ്ലീഷൻ പ്ലാനിൽ ഉൾപ്പെടിത്തിയിട്ടില്ല. 3. പെർമിറ്റിലുള്ള ഷോപ്പ് ബിൽഡിംഗ് സ്ട്രക്ചറൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും കംപ്ലീഷൻ പ്ലാനിൽ ഡീട്ടെയ്ൽഡ് ഡ്രോയിംഗ് രേഖപ്പെടുത്തിയിട്ടില്ല. സൈറ്റ് പ്ലാനിൽ കംപ്ലീറ്റഡ് ബിൽഡിംഗ് എന്നാണ് കാണിച്ചിട്ടുള്ളത്. 4. RWH നിർമ്മാണം നടത്തിയിട്ടില്ല. നിലവിൽ പെർമിറ്റ് കാലാവധി കഴിഞ്ഞതിനാൽ പെർമിറ്റ് പുതുക്കിയ ശേഷം മാത്രമേ പാർഷ്യൽ ഒക്യുപൻസി അനുവദിക്കാൻ കഴിയുകയുള്ളു എന്നും, എന്നാൽ മേൽപറഞ്ഞ ലംഘനങ്ങൾ ഉള്ളതിനാലും, പെർമിറ്റിൽ നിന്നും വ്യതിചലിച്ച് നിർമ്മാണം നടത്തിയിട്ടുള്ളതിനാലും പെർമിറ്റ് പുതുക്കിനൽകാൻ നിർവ്വാഹമില്ലെന്നും, സൈറ്റ്പ്ലാൻ പ്രകാരം പ്ലോട്ടിനോട് ചേർന്നുള്ള സ്ഥലം യത്തീംഖാനയുടേതായിട്ടാണ് കാണുന്നത് എന്നും, അങ്ങനെയെങ്കിൽ അപാകതകൾ മുഴുവൻ പരിഹരിച്ച് ടൌൺപ്ലാനിംഗ് ഓഫീസിൽ നിന്നുള്ള ലേഔട്ട് അപ്രൂവൽ ലഭിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം ക്രമവൽക്കരണത്തിനുള്ള അപേക്ഷ സമർപ്പിച്ചാൽ മാത്രമേ നടപടി സ്വീകരിക്കാൻ നിർവ്വാഹമുള്ളു എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപജില്ല അദാലത്ത് സമിതി തീരുമാനം : മേൽപറഞ്ഞ അപാകതകൾ പരിഹരിച്ച് കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 2019 പ്രകാരം ക്രമവൽക്കരണത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും, അപ്രകാരമുള്ള അപേക്ഷ ലഭിക്കുന്നമുറക്ക് സമയബന്ധിതമായി സൈറ്റ് പരിശോധനനടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.