LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Oduparakkal
Brief Description on Grievance:
Application submitted for Unani Dispensary in Panchayat
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 39
Updated on 2024-10-29 13:03:59
നരിക്കുനി ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ ഒടുപാറയിൽ അടിസ്ഥാന സൌകര്യമുള്ള കെട്ടിടത്തിൽ യുനാനി ആശുപത്രി ആരംഭിക്കുന്നതിന് 07/12/2022 തിയ്യതിയിലെ 178/2022 നമ്പർ പ്രകാരം ഭരണസമിതി തീരുമാനമെടുക്കുകയും, 27/01/2023 ലെ 4816(1)/2022 നമ്പർ കത്ത് പ്രകാരം ജില്ലാമെഡിക്കൽ ഓഫീസർക്ക് തുടർനടപടികൾക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു എന്നും, മേൽ കെട്ടിടത്തിന്റെന വിസ്തീർണ്ണം സൂചിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കത്ത് സമർപ്പിക്കുന്നതിന് ഭാരതീയ ചികിത്സ വകുപ്പ്, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടതിന്റെ് അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനാൽ നരിക്കുനി ഗ്രാമപഞ്ചായത്ത് LSGD അസി.എഞ്ചിനീയർ തയ്യാറാക്കിയ വിസ്തീർണ്ണം സംബന്ധിച്ച റിപ്പോർട്ട് ജില്ലാമെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും, ആയതിൽ മറുപടി ലഭ്യമായിട്ടില്ലെന്നും, മറുപടി ലഭിക്കുന്നമുറക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന വിവരം അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീ. മുഹമ്മദ് ഒ.പി എന്നവർ സമർപ്പിച്ച അപേക്ഷ അദാലത്ത് സമിതിയുടെ പരിഗണനാ വിഷയത്തിൽ ഉൾപ്പെടുന്നതല്ല എന്നു കാണുന്നു. എന്നിരുന്നാലും LSGD അസി.എഞ്ചിനീയർ തയ്യാറാക്കിയ വിസ്തീർണ്ണം സംബന്ധിച്ച റിപ്പോർട്ട് ജില്ലാമെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ചതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജില്ലാമെഡിക്കൽ ഓഫീസുമായി ആശയ വിനിമയം നടത്തി നിലവിലുള്ള അവസ്ഥ അപേക്ഷകനെ അറിയിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.