LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o. മുഹമ്മദ് (Late), കൊട്ടിലില്‍ വിട്, പുറങ്ങ്, മാറഞ്ചേരി
Brief Description on Grievance:
നവകേരളസദസ്സ് - വീട്ടുനമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 19:13:52
പരാതി 1 മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഫാത്തിമ, W/o. മുഹമ്മദ് (Late), കൊട്ടിലില്‍ ഹൌസ്, പുറങ്ങ്, മാറഞ്ചേരി എന്നവര്‍ 29/12/2018 ന് വീടിന് നമ്പര്‍ അനുവദിക്കുന്നതിനായി അപേക്ഷ നല്കിയപ്പോള് നഞ്ചഭൂമിയാണെന്ന കാരണത്താല്‍ നിഷേധിക്കുകയാണുണ്ടായത്. ഭൂമി തരം മാറ്റുന്നതിനായി RDO യ്ക്ക് അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് അപേക്ഷയില്‍ പറയുന്നത്. പരാതിക്കാരിയുടെ സ്ഥലത്തിന്റെ ഒരു ഭാഗം ഡാറ്റാബാങ്കില്‍ പെട്ടതിനാലാണ് അനുമതി നൽകാൻ കഴിയാത്തതെന്നും കരഭൂമിയായ ഭാഗത്താണ് കെട്ടിടം നിൽക്കുന്നത് എന്ന കത്ത് വില്ലേജ് ഓഫീസിൽനിന്നും ലഭിക്കുകയാണെങ്കിൽ അനുമതി നല്‍കാനാകുമെന്ന് സെക്രട്ടറി അറിയിച്ചു. ഇതിനായി മാറഞ്ചേരി വില്ലേജ് ഓഫീസർക്ക് കത്ത് നൽകുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. അനുകൂലമായ മറുപടി ലഭിക്കുകയാണങ്കിൽ കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. ഭൂമി തരംമാറ്റി കിട്ടുന്നതിന് RDO ക്ക് സമർപ്പിച്ച അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാത്ത സാഹചര്യത്തിലാണ് ഫാത്തിമ നവകേരള സദത്തിൽ പരാതി സമർപ്പിച്ചതെന്ന് ഫാത്തിമ അദാലത്തിൽ അറിയിച്ചു. ആയതിനാൽ പരാതിയുടെ കോപ്പി തീരൂർ R D O ഓഫീസിലേക്ക് അയച്ച് കൊടുക്കുന്നതിനായി ജെ ഡി ഓഫീസിലെ ബി സെക്ഷൻ സൂപ്രണ്ടിന് നിർദ്ദേശം നൽകുന്നതിനായി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്തുുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 14
Updated on 2024-06-20 17:12:06
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിലെ താമസക്കാരിയായ ശ്രീമതി. ഫാത്തിമ, W/o. മുഹമ്മദ് (Late), കൊട്ടിലില്‍ ഹൌസ്, പുറങ്ങ്, മാറഞ്ചേരി എന്നവർ 29/12/2018 ന് വീടിന് നമ്പർ അനുവദിക്കുന്നതിലേക്ക് അപേക്ഷ സമർപ്പിച്ചുവെങ്കിലും വീട് നിൽക്കുന്ന 6 സെൻറിൻറെ ഒരു ഭാഗം നഞ്ച ഭൂമി ആയതിനാൽ വീടിന് നമ്പർ നിഷേധിച്ചു എന്നും, തുടർന്ന് ഭൂമി തരം മാറ്റുന്നതിന് തിരൂർ ആർഡിഒക്ക് ഭർത്താവായ ശ്രീ.മുഹമ്മദിൻറെ പേരിൽ നേരിട്ടും, ഓൺലൈൻ ആയും അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, എന്നാൽ നാളിത് വരെ തുടർനടപടികൾ ഉണ്ടായിട്ടില്ല എന്നും ആരോപിച്ചാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരിയുടെ സ്ഥലത്തിന്റെ ഒരു ഭാഗം ഡാറ്റാബാങ്കില്‍ പെട്ടതിനാലാണ് അനുമതി നൽകാൻ കഴിയാത്തതെന്നും, കരഭൂമിയായ ഭാഗത്താണ് കെട്ടിടം നിൽക്കുന്നത് എന്ന കത്ത് വില്ലേജ് ഓഫീസിൽനിന്നും ലഭിക്കുകയാണെങ്കിൽ അനുമതി നല്‍കാനാകുമെന്ന് സെക്രട്ടറി അറിയിച്ചു എന്നും, ഇതിനായി മാറഞ്ചേരി വില്ലേജ് ഓഫീസർക്ക് കത്ത് നൽകുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു എന്നും, അനുകൂലമായ മറുപടി ലഭിക്കുകയാണങ്കിൽ കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചതായും, ഭൂമി തരംമാറ്റി കിട്ടുന്നതിന് RDO ക്ക് സമർപ്പിച്ച അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാത്ത സാഹചര്യത്തിലാണ് ഫാത്തിമ നവകേരള സദസ്സിൽ പരാതി സമർപ്പിച്ചതെന്ന് ഫാത്തിമ ഉപജില്ലാ അദാലത്തിൽ അറിയിച്ചു എന്നും, ആയതിനാൽ പരാതിയുടെ കോപ്പി തീരൂർ R D O ഓഫീസിലേക്ക് അയച്ച് കൊടുക്കുന്നതിനായി ജെ ഡി ഓഫീസിലെ ബി സെക്ഷൻ സൂപ്രണ്ടിന് നിർദ്ദേശം നൽകുന്നതിനായി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്തുുന്നതിന് തീരുമാനിച്ചതായും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. റവന്യൂ അധികാരികളിൽ നിന്ന് പുരയിടം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കുന്ന മുറക്കോ, ആർഡിഒയിൽ നിന്ന് അനുമതി ലഭ്യമാകുന്ന മുറക്കോ ടി വിഷയത്തിൽ തുടർനടപടി സ്വീകരിക്കാവുന്നതാണ് എന്നും, കക്ഷി ടി വിഷയത്തിൽ തുടർനടപടി സ്വീകരിച്ച് വരുന്നതായും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. മേൽ സാഹചര്യത്തിൽ റവന്യൂ അധികാരികളിൽ നിന്ന് നിയമാനുസൃതം ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കുന്ന മുറക്ക് നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.