LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHIYA KULATHUNKARA(HO)VALAYAM(PO)673517
Brief Description on Grievance:
വടകര താലൂക്ക് ,വളയം വില്ലേജ് ,വളയം ഗ്രാമപഞ്ചായത്തിൽ 9 ആം വാർഡിൽ റിസ 68 / 112 ,68/ 141 ,68/ 142 ൽ പെട്ട എൻ്റെ ഉടമസ്ഥയിലുള്ള വളയം യു .പി സ്കൂളിൻെറ കെട്ടിടനിർമാണത്തിനുള്ള അപേക്ഷ സമർപ്പിച്ചതിൻെറ അടിസ്ഥാനത്തിൽ പെർമിറ്റ് നമ്പർ A 1 -197/ 2020 DATE 24 -03 -2020 പ്രകാരം പെർമിറ്റ് ലഭിക്കുകയും അസിസ്റ്റൻറ് എഞ്ചിനീറുയുടെ സൂപ്പർവിഷൻ ജോലികൾ ആരംഭിക്കുകയും ബിൽഡിംഗ് നിർമാണം പൂർത്തീകരിക്കുകയും ചെയ്യതിരുന്നു .എന്നാൽ പെർമിറ്റ് ലഭിക്കാൻ വേണ്ടി സമർപ്പിച്ച പ്ലാനിൽ എഴുതിയ പ്ലോട്ട് ഏരിയ 25 .08 ആർ (റി സ 68/ 142) ഉം സൈറ്റ് വരച്ചത് 47.68 ആർ (68/ 112 ,68/ 141 ,68/ 142 ആയിട്ടാണ് .25 .08 ആർ പ്ലോട്ട് ഏരിയ അടിസ്ഥാനത്തിൽ കവറേജും ,ഫ് .എസ്.ഐ ഉം കാണുകയും ചെയ്യതു .ഡിജിറ്റൽ സർവ്വേ ചെയ്യാൻ സർവ്വേയർ വന്നപ്പോൾ ആധാരം പരിശോധിച്ചപ്പോഴാണ് ബിൽഡിംഗ് പ്ലാനിൽ കാണിച്ചിട്ടുള്ള ആറിൽ മാറ്റം ഉണ്ട് എന്ന് മനസിലാക്കാൻ സാധിച്ചത് .തുടർന്ന് പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ പെർമിറ്റ് റിവൈസ് ചെയ്യാനുള്ള അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു .ആയതിൻ്റെ അടിസ്ഥാനത്തിൽ 47 .68 ആറിൻ്റെ കൈവശവും ,നികുതിയും ,ആധാരവും ,ഡീവിയേഷൻ പ്ലാനും സമർപ്പിച്ചു .ഇതിൻ്റെ പുനർ നടപടി എന്ന നിലക്ക് AE വില്ലേജ് ഓഫീസിൽ നിന്നും സ്കെച് ആവിശ്യപെടുകയും സമർപ്പിച്ച ഫയൽ റിട്ടേൺ ചെയ്യതു .തുടന്ന് വില്ലേജിൽ നിന്നും ലൊക്കേഷൻ സ്കെച്ചിൻ്റെ പകർപ്പ് ഹാജരാക്കുകയും ചെയ്യതു .പിന്നീട് AE സർവേയറിൽ നിന്നും സർവ്വേ ചെതു പ്ലാൻ സമർപ്പിക്കാൻ ആവിശ്യപ്പെട്ട് ഫയൽ വീണ്ടും റിട്ടേൺ ചെയ്യതു .എന്നാൽ താലൂക്കിൽ സർവ്വേക്കായുള്ള അപേക്ഷ നൽകിട്ടുണ്ട്.കൃത്യമായാ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല . കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചിട്ട് 2 വർഷം ആയി .ആദ്യം സമർപ്പിച്ച കംപ്ലീഷൻ പ്ലാനിൽ കവറേജ് ലഭിക്കുകയില്ലെങ്കിലും മുഴുവൻ സ്ഥലവും ഉൾപ്പെട്ടപ്പോൾ കവറേജ് ലഭ്യമാണ്.എന്നിരുന്നിട്ടും കെട്ടിടത്തിന് ഒക്ക്യൂപൻസി അനുവദിച്ചു തരാൻ ഒരോ കാരണം പറഞ്ഞു നീട്ടുകയാണ് .ആയതിനാൽ അദാലത് കാര്യണങ്ങൾ പരിശോധിച് വേണ്ട തീർപ്പു കൽപ്പിച്ചു തരണം എന്ന് വിനീതമായി ആപേ ക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 43
Updated on 2024-10-14 13:08:58
മേല് പരാതി ബഹു.മന്ത്രിയുടെ അദാലത്തില് BPKZD3100200006 ഡോക്കറ്റ് നമ്പറായി പരിഗണിച്ചതും, തീര്പ്പാക്കിയതുമാണ്. ക്ലോസ് ചെയ്യുന്നു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 44
Updated on 2024-10-16 13:55:26
കൂടുതൽ നടപടികൾ ആവശ്യമില്ലാത്തതിനാൽ ക്ലോസ് ചെയ്യുന്നു.