LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Savithri, Near Macherry Muthappan Temple,, Po. Mowancherry, Kannur- 670613
Brief Description on Grievance:
Request for Building Permit (Licencse) for New Desamithram UP School, Chedicherry, Irikkur to shift the students from the old building
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 11:37:15
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-21 15:31:29
ശ്രീ.എ.കെ.ദിനേശ് കുമാർ, മാനേജർ, ദേശമിത്രം എ.യു.പി സ്കൂൾ, ചേടിച്ചേരി, ഇരിക്കൂർ എന്നിവർ നവകേരളസദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം 2020 ൽ പണി കഴിപ്പിച്ച പുതിയ സ്കൂൾ കെട്ടിടത്തിനു റാമ്പ്/ ലിഫ്റ്റ് മുതലായവ ഒഴിവാക്കി നമ്പർ അനുവദിക്കണമെന്ന് കാണിച്ചു സമർപ്പിച്ച പരാതി പ്രകാരം 07/02/2024 നു സ്ഥല പരിശോധന നടത്തിയതിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ റി.സർവേ നമ്പർ 48 ൽ പെട്ട 0.777 1 ഹെക്ടർ സ്ഥലത്തു പരാതിക്കാരൻ നിർമ്മിച്ച സ്കൂൾ കെട്ടിടം ക്രമവത്കരിക്കുന്നതിനു സമർപ്പിച്ച അപേക്ഷയിന്മേൽ ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയുടെ 30/01/2024 തീയ്യതിയിലെ കത്തിൽ പരാമർശിച്ച താഴെ പറയുന്ന ന്യൂനതകൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നതായി കണ്ടു. 1 . KPBR ചട്ടം 6 പ്രകാരം രണ്ടാം നിലയുടെ പ്ലാൻ കൃത്യമായി സമർപ്പിച്ചിട്ടില്ല. 2. ടൌൺ പ്ലാനറുടെ TCPKNR/213/2023-C നമ്പർ ലേഔട്ട് അനുമതിയിൽ നിന്നും built up ഏരിയ വ്യത്യസ്തമായി കാണുന്നു. 3.Department of fire and rescue services നിന്നും ലഭിച്ച NOC invalid ആണ്. 4 . To be demolished ആയി രേഖപ്പെടുത്തിയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിട്ടില്ല. ഇത് കൂടാതെ KPBR ചട്ടം 42 (2) പ്രകാരം നിർമ്മിത വിസ്തീർണം 1000 sqm കവിയുന്ന പൊതു കെട്ടിടത്തിനു എല്ലാ നിലകളും ബന്ധിപ്പിക്കുന്ന രീതിയിൽ ലിഫ്റ്റ്/റാമ്പ് സ്ഥാപിക്കണമെന്ന വ്യവസ്ഥ ഉണ്ട്. ആയത് നിർമ്മിച്ചില്ല. ടി ചട്ടത്തിൽ ഇളവ് നല്കണമെന്ന പരാതിക്കാരന്റെ ആവശ്യം കമ്മിറ്റിയ്ക്ക് പരിഗണിക്കുവാൻ നിർവാഹമില്ല. കൂടാതെ ടൌൺ പ്ലാനറുടെ TCPKNR/213/2023-C നമ്പർ ലേഔട്ട് അനുമതിയിൽ കാലപഴക്കം മൂലം പൊളിച്ചു മാറ്റുന്നതായി രേഖപ്പെടുത്തിയ കെട്ടിടങ്ങൾ, പൊളിച്ചു മാറ്റാത്ത പക്ഷം പുതിയ കെട്ടിടത്തിൽ നിന്നും KPBR-2019 ചട്ട പ്രകാരമുള്ള അകലം പാലിച്ചു കൊണ്ട് , പ്രസ്തുത കെട്ടിടങ്ങളും ഉൾപ്പെടുത്തി ലേഔട്ട് അനുമതിയും, ഫയർ NOC-യും പുതുക്കി സമർപ്പിക്കുവാൻ അപേക്ഷകനു നിർദേശം നൽകി. നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് അദാലത്തിന്റെ അധികാര പരിധിയിൽ ഉൾപെടാത്തതിനാൽ പരാതിക്കാരന്റെ അപേക്ഷ നിരസിക്കുവാൻ തീരുമാനിച്ചു. സ്ഥല പരിശോധനയിൽ പ്ലോട്ടിൽ നിലവിലുള്ള പഴയ കെട്ടിടങ്ങൾ ആവശ്യമായ ഫിറ്റ്നസ് ലഭിക്കാത്തവയാണെന്നും, ആയതിൽ ക്ലാസുകൾ നടക്കുന്നതായും ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഇടപെടൽ ഉണ്ടാകണമെന്ന് കമ്മിറ്റി നിർദേശം നൽകി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 12:46:31
application rejected