LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHUNGATH HO POOKOTUPADAM PO NILAMBUR
Brief Description on Grievance:
പബ്ലിക്ക് വർക്ക് ബിൽതുക അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 41
Updated on 2024-09-20 14:25:17
SGRY പദ്ധതി പ്രകാരം പണി തീര്‍ത്ത കണ്ടിക്കല്‍-കാരക്കുളം റോഡ് പുരോഗമന പ്രവൃത്തി യുടെ ബാക്കി ലഭിക്കാനുളള തുക അനുവദിക്കുന്നതിനായി ശ്രീ.സി. ഷൌക്കത്തലി എന്നവര്‍ പരാതിയിൽ ചൂണ്ടി കാണിച്ചിട്ടുള്ളത്. 11/09/2024 തീയതിയിൽ ചേർന്ന ഉപജില്ല അദാലത്ത് സമിതി യോഗത്തിൽ കരുളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും ഹരജി നൽകിയ ശ്രീ.ഷൌക്കത്തലിയും ഹാജരായി.2005-06 വർഷത്തെ SGRY പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തിയായതിനാൽ ബന്ധപ്പെട്ട പ്രവർത്തി ഫയൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ടി ഫയൽ കാണാത്തതിനാൽ ഇത് സംബന്ധിച്ച് റിമാർക്സ് പിന്നീട് ലഭ്യമാക്കാം എന്ന് സെക്രട്ടറി അറിയിച്ചു. ശ്രീ.ഷൌക്കത്തലി എന്നവരെ നേരിൽ കേട്ടതിൽ SGRY (ജോലിക്ക് കൂലി ഭക്ഷണം) പദ്ധതിയിൽ കരുളായി ഗ്രാമ പഞ്ചായത്തിലെ കണ്ടിക്കൽ-കാരക്കുളം റോഡ് പുരോഗമന പ്രവർത്തി ടി പദ്ധതിയുടെ ഗുണഭോക്തൃ സമിതി കൺവീനർ കരാർ വെച്ച് പ്രവർത്തി ആരംഭിക്കുകയും കൺവീനർ സ്ഥലത്തില്ലാത്തതിനാൽ പുതിയ കൺവീനറെ തിരഞ്ഞെടുക്കുയും ടിയാൻ വിദേശത്തേക്ക് പോയതിനാൽ കരാർ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് ഹരജി നൽകിയ ഷൌക്കത്തലി എന്നയാളെ അധികാരപ്പെടുത്തി മുക്ത്യാർ നൽകിയിട്ടുണ്ടെന്നും 10 ലക്ഷം രൂപയുടെ പ്രവർത്തി പൂർത്തീകരിക്കുകയും നാളിതുവരെ 5,82,102 രൂപ ലഭിക്കുയും ഇനിയും 4,17,898 രൂപ ലഭിക്കാനുള്ളത് അനുവദിക്കുന്നതിനാണ് അപേക്ഷിച്ചരിക്കുന്നത്.SGRY പദ്ധതി കേന്ദ്ര സർക്കാർ നിർത്താലക്കുകയും തി പദ്ധതിക്ക് പഞ്ചായത്തിൽ നിന്നും തനത് ഫണഅട് അനുവദിക്കാമെന്ന് സർക്കാർ 2012 ൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കരുളായി ഗ്രാമ പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പ്രസിഡന്റ്,സെക്രട്ടറി എന്നിവരോട് അന്വേഷിക്കുമ്പോൾ അടുത്ത വർഷം പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് പറയുകയല്ലാതെ ഇതുവരെയും തുക ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല എന്നും ആയത് കൊണ്ട് മേൽ പ്രവർത്തിക്ക് ലഭിക്കാനുള്ള ഥുക ലഭ്യമാക്കുന്നതിന് കരുളായി ഗ്രാമ പഞ്ചായത്തിന് നിർദേശം നൽകണമെന്നും നേരിൽ കേട്ടതിൽശ്രീ.ഷൌക്കത്തലി ആവശ്യപ്പെട്ടു. SGRY (ജോലിക്ക് കൂലി ഭക്ഷണം) പദ്ധതിയിൽ കരുളായി ഗ്രാമ പഞ്ചായത്തിലെ കണ്ടിക്കൽ-കാരക്കുളം റോഡ് പുരോഗമന പ്രവർത്തിയുമായി ബന്ധപ്പെട്ട കരുളായി ഗ്രാമ പഞ്ചായത്തിലെ ഇത് സംബന്ധിച്ച ഫയൽ ലഭ്യമാക്കാത്തതിനാൽ ടി ഹരജിയിൽ തീരുമാനം എടുക്കുന്നതിന് ഉപജില്ല സമിതിക്ക് കഴിയാത്തതിനാൽ ഈ ഹരജി ജില്ല അദാലത്ത് സമിതിയിലേക്ക് കൈമാറുന്നു.