LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മച്ചിയില്‍ ഹൗസ് അഞ്ചരകണ്ടി
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:20:44
03/01-2024 dt . 11/01/2024 (അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീമതി ഷമിത കെ പി,മച്ചിയിൽ ഹൗസ്, കുഴിമ്പാലോട് മെട്ട, അഞ്ചരക്കണ്ടി സമർപ്പിച്ച, അഞ്ചരക്കണ്ടി വില്ലേജിൽ സർവ്വേ നമ്പർ 262/5 ൽ ഞാൻ താമസിക്കുന്ന വളരെ പഴക്കം ചെന്നതും വാസയോഗ്യമല്ലാത്തതുമായ വീട് പൊളിച്ചുമാറ്റി തൽക്കാലികമായി താമസിക്കാനായി ഒറ്റമുറി ഷെസ് നിർമ്മിച്ച് താമസിച്ചു വരികയാണെന്നും ആയത് നിർമാണം നടത്തുമ്പോൾ വടക്ക് കിഴക്കേ അറ്റം ഏതാനും അടികൾ കനാൽ സ്ഥലത്ത് അകപ്പെട്ടു പോകയാൽ പഴശ്ശി ഇറിഗേഷൻ എഞ്ചിനീയർ സെക്ഷൻ 213 കൂടാളി തടസ്സപ്പെടുത്തുകയും പൊളിച്ചുമാറ്റിയെങ്കിൽ മാത്രമേ എൻഒസി അനുവദിക്കൂ എന്ന് അറിയിക്കുകയുണ്ടായി. എന്നാൽ പുതുതായി നിർമ്മിച്ച കെട്ടിടം പഴശ്ശി ജലസേചന പദ്ധതി സ്ഥലത്തേക്ക് കയ്യേറ്റം ഇല്ല ആയതിനാൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന് വേണ്ട അനുമതി നൽകണമെന്ന അപേക്ഷയിൽ ,,അപേക്ഷകയെ നേരിൽ കേട്ടതിൽ നിന്നും സ്ഥലത്ത് കനാൽ ഭൂമിയോട് അതിർത്തി പങ്കിടുന്ന സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് ഷെഡിന്റെ ചെറിയ ഭാഗം കനാൽ സ്ഥലത്തേക്ക് കയറിയിട്ടുണ്ട് എന്നും അപേക്ഷയിലും നേരിൽ കേട്ട സമയത്ത് അപേക്ഷക അറിയിച്ചിട്ടുണ്ട്. അപേക്ഷക താലൂക്ക് സർവയർ മുഖാന്തരം അതിർത്തി പരിശോധിച്ച സമയത്ത് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഹാജരായിട്ടില്ല എന്നും അറിയിച്ചിട്ടുണ്ട്. കെ പി ബി ആര് 2019 ചട്ടം 3(1) (d) proviso 2 പ്രകാരം നിലവിലുള്ള സ്ഥലവും നിലവിലുള്ള കെട്ടിടവും അംഗീകൃതമാണെങ്കിൽ മാത്രമേ ചട്ടപ്രകാരം മേൽ സ്ഥലത്ത് നിർമ്മാണങ്ങൾക്ക് അനുമതി നൽകുവാനോ ക്രമവൽക്കരിക്കാനോ നിർവാഹമുള്ളൂ. മേൽ കയ്യേറ്റം വരുന്ന ഭാഗം ഇറിഗേഷൻ അധികൃതരുടെ സാന്നിധ്യത്തിൽ താലൂക്ക് സർവ്വയർ അളന്ന് അതിർത്തി തിട്ടപ്പെടുത്തി കയ്യേറ്റ ഭാഗം ഒഴിവാക്കിക്കൊണ്ട് 2019 ചട്ട പ്രകാരം പരിശോധിച്ചു മാത്രമേ മേൽ കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ആയതിനായി ഇറിഗേഷൻ വകുപ്പിന്റെ ഭൂമി അടയാളപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുന്നതിന് രേഖാമൂലം ഇറിഗേഷൻ വകുപ്പിന് കത്ത് നൽകി അടിയന്തിര തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ടി വിവരം രേഖാമൂലം അപേക്ഷകയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 07:52:57
implemented