LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O കുഞ്ഞിമരക്കാരിയാരകത്ത്, പൊന്നാനി
Brief Description on Grievance:
Death Certificate
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-08 22:28:56
3-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 19 പൊന്നാനി മുനിസിപ്പാലറ്റി സെഹീറ W/o ബീരാൻ (late) മുക്കാടി, പൊന്നാനി എന്നിവരുടെ ഭർത്താവ് ബീരാൻ 14-10-21ന് കടലിൽ മത്സ്യ ബന്ധനം നടത്തുമ്പോൾ ബോട്ട് അപകടത്തിൽ പെട്ട് മരണപ്പെട്ടു എന്നും ബോഡി ലഭിക്കാത്തതിനാൽ നഗരസഭയിൽനിന്നും മരണം രജിസ്റ്റർ ചെയ്ത്കിട്ടുന്നില്ലെന്നും മരണ സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനാൽ ബാങ്കിലുള്ള പണം പോലും കിട്ടുന്നില്ലെന്നും യാതൊരു ആനുകൂല്യത്തിനും അപേക്ഷിക്കാൻ കഴിയുന്നില്ലെന്നുമാണ് പരാതി. സഹീറക്ക് വേണ്ടി ബീരാന്റെ ജേഷ്ഠൻ കുഞ്ഞൻ ബാവ എന്നവരാണ് അദാലത്തിൽ പങ്കെടുത്തത്. സഹീറയുടെ ഭർത്താവ് കടലിൽ പോയി ബോട്ടപകടത്തിൽ പെട്ട് കാണാതായ വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് ഇതുവരെ അനുവദിച്ചിട്ടില്ല. പ്രസ്തുത കേസുകളിൽ ഏഴുവർഷം കഴിഞ്ഞ് കോടതി ഡിക്ലറേഷൻ വന്നാൽ മാത്രമേ നഗരസഭയിൽ രജീസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അനുവദിക്കാൻ നിർവാഹമുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചു. ഈ വിഷയം സർക്കാർ തലത്തിൽ പരിഹരിക്കേണ്ടതാണെന്ന് സമിതി വിലയിരുത്തി. ആയതിനാൽ പ്രത്യേക ഉത്തരവിനായി സർക്കാരിൽ സമർപ്പിക്കുന്നതിന് പരാതി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 15
Updated on 2024-02-26 17:21:36
സെഹീറ W/o ബീരാൻ (late) മുക്കാടി, പൊന്നാനി എന്നിവരുടെ ഭർത്താവ് ബീരാൻ 14-10-21ന് കടലിൽ മത്സ്യ ബന്ധനം നടത്തുമ്പോൾ ബോട്ട് അപകടത്തിൽ പെട്ട് മരണപ്പെട്ടു എന്നും, ബോഡി ലഭിക്കാത്തതിനാൽ നഗരസഭയിൽനിന്നും മരണം രജിസ്റ്റർ ചെയ്ത്കിട്ടുന്നില്ലെന്നും മരണ സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനാൽ ബാങ്കിലുള്ള പണം പോലും കിട്ടുന്നില്ലെന്നും യാതൊരു ആനുകൂല്യത്തിനും അപേക്ഷിക്കാൻ കഴിയുന്നില്ലെന്നുമാണ് പരാതി. പ്രസ്തുത കേസുകളിൽ ഏഴുവർഷം കഴിഞ്ഞ് കോടതി ഡിക്ലറേഷൻ വന്നാൽ മാത്രമേ നഗരസഭയിൽ രജീസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അനുവദിക്കാൻ നിർവാഹമുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചതായി ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത പരാതി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തിൽ മുനിസിപ്പാലിറ്റി കൈക്കൊണ്ട തീരുമാനം ശരിവെച്ച് തീരുമാനിച്ചു.