LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എണ്ണാഴിയില്‍, പള്ളപ്രം, പൊന്നാനി പി.ഒ
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-08 22:25:22
3-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 17 പൊന്നാനി മുനിസിപ്പാലറ്റി മുരളീധരന്, എണ്ണാഴിയിൽ, പള്ളപ്രം, പൊന്നാനി എന്നവർ എൻഎച്ച് 66 സമീപം NHAI അക്വയർ ചെയ്ത സ്ഥത്തിലെ ബാക്കിയുള്ള ഭാഗത്ത് വാർഡ് 32ൽ പഴയ വീട് പൊളിച്ചു പുതിയ വീട് നിർമ്മിച്ചു. അതിന് നമ്പർ ലഭിക്കാത്തതിനാലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരൻ അദാലത്തിൽ സന്നിഹിതനായിരുന്നില്ല. ദേശീയപാതയോട് ചേർന്ന് കെട്ടിടം നിർമ്മിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ NOC വാങ്ങിയതിന് ശേഷമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകാവൂ എന്ന് കാണിച്ച് NHAI റീജിണൽ ഓഫീസർ LSGD അഡീഷണൽ ചീഫ് സെക്രട്ടറിക്ക് 22-5-23ന് കത്ത് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ആയതിനാലാണ് മുരളീധരന് കെട്ടിട നിർമ്മാണ അനുമതി നൽകാൻ കഴിയാത്തത്. ഈ വിവരം ടിയാനെ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരനോട് എൻ എച്ച് അതോറിറ്റിയിൽനിന്നും ആക്സസ് പെർമിറ്റ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പരാതിക്കാരൻ ആക്സസ് പെർമിറ്റ് സമർപ്പിക്കുന്ന മുറക്ക് അനുമതി നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. അതേ സമയം, ഹൈവെ വികസനത്തിന്റെ ഭാഗമായി എൻ എച്ച് അധികാരികൾ പരാതിക്കാരന്റെ സ്ഥലം അക്വയർ ചെയ്തതിനാലാണ് പരാതിക്കാരന് വീട് പൊളിക്കേണ്ടി വന്നതും പുതിയത് നിർമ്മിക്കേണ്ടി വന്നതെന്നും സമിതി വിലയിരുത്തി. സമാന സാഹചര്യങ്ങൾ ഹൈവെ കടന്ന് പോകുന്ന തദ്ദശസ്വയംഭരണ സ്ഥാപനങ്ങളിലും നിലവിലുണ്ട് എന്ന് കാണുന്നു. ആയതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഉളവ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവുന്നതിന് ഈ പരാതി സർക്കാർ പരിഗണനക്ക് സമർപ്പിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ആയതിനാൽ പ്രത്യേക ഇളവിനായി സർക്കാരിൽ സമർപ്പിക്കുന്നതിന് പരാതി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 15
Updated on 2024-02-26 17:21:11
പൊന്നാനി മുനിസിപ്പാലറ്റി മുരളീധരന്, എണ്ണാഴിയിൽ, പള്ളപ്രം, പൊന്നാനി എന്നവർ എൻഎച്ച് 66 സമീപം NHAI അക്വയർ ചെയ്ത സ്ഥത്തിലെ ബാക്കിയുള്ള ഭാഗത്ത് വാർഡ് 32ൽ പഴയ വീട് പൊളിച്ചു പുതിയ വീട് നിർമ്മിച്ചു. അതിന് നമ്പർ ലഭിക്കാത്തതിനാലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ അദാലത്ത് പ്രസ്തുത പരാതി ചര്‍ച്ച ചെയ്തു. ദേശീയപാതയോട് ചേർന്ന് കെട്ടിടം നിർമ്മിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ NOC വാങ്ങിയതിന് ശേഷമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകാവൂ എന്ന് കാണിച്ച് NHAI റീജിണൽ ഓഫീസർ LSGD അഡീഷണൽ ചീഫ് സെക്രട്ടറിക്ക് 22-5-23ന് കത്ത് നൽകിയിട്ടുള്ളതിൻറെ അടിസ്ഥാനത്തിൽ ആണ് ശ്രീ. മുരളീധരന് കെട്ടിട നിർമ്മാണ അനുമതി നൽകാൻ കഴിയാത്തത് എന്നും, ഈ വിവരം ടിയാനെ അറിയിച്ചിട്ടുണ്ടെന്നും, പരാതിക്കാരനോട് എൻ എച്ച് അതോറിറ്റിയിൽനിന്നും ആക്സസ് പെർമിറ്റ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സെക്രട്ടറി അറിയിച്ചു. ഹൈവെ വികസനത്തിന്റെ ഭാഗമായി എൻ എച്ച് അധികാരികൾ പരാതിക്കാരന്റെ സ്ഥലം അക്വയർ ചെയ്തതിനാലാണ് പരാതിക്കാരന് വീട് പൊളിക്കേണ്ടി വന്നതും പുതിയത് നിർമ്മിക്കേണ്ടി വന്നതെന്നും സമിതി വിലയിരുത്തി. സമാന സാഹചര്യങ്ങൾ ഹൈവെ കടന്ന് പോകുന്ന തദ്ദശസ്വയംഭരണ സ്ഥാപനങ്ങളിലും നിലവിലുണ്ട് എന്ന് കാണുന്നു. ആയതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഇളവ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവുന്നതിന് ഈ പരാതി സർക്കാർ പരിഗണനക്ക് സമർപ്പിക്കേണ്ടതുണ്ടെന്ന് എന്ന ഉപജില്ലാ അദാലത്തിലെ വിലയിരുത്തുൽ ശരി വെച്ച് പ്രസ്തുത അപേക്ഷ സര്‍ക്കാരിലേക്ക് അയക്കുന്നതിന് തീരുമാനിച്ചു.