LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
IRIKKOOR
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുനതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 11:23:20
സ്ഥലപരിശോധന നടത്തി തീരുമാനം എടുക്കാന്‍ അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-20 15:37:28
ശ്രീ.അബ്ദുൽ സലാം , ഇരിക്കൂർ എന്നിവർ നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാൻ ഇരിക്കൂർ ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ തൻറെ ഉടമസ്ഥതയിലുള്ളതും രണ്ട് നിലകളിലുള്ളതുമായ വാണിജ്യ കെട്ടിടത്തിന് മുകളിൽ നിർമ്മാണം നടത്തുന്നതിനായി 11/02/ 2013 അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. എന്നാൽ, ഗ്രാമ പഞ്ചായത്തിൽ നിന്നും യഥാസമയം പെർമിറ്റ് അനുവദിക്കുകയോ അപേക്ഷയ്ക്ക് മറുപടി നൽകുകയോ ചെയ്യാത്തതിനാൽ പ്രവൃത്തി പൂർത്തീകരിച്ചതിനു ശേഷം വീണ്ടും അപേക്ഷ സമർപ്പിക്കുകയുണ്ടായി. എന്നാൽ പ്രസ്തുത അപേക്ഷ പല കാരണങ്ങൾ പറഞ്ഞു കൊണ്ട് നീട്ടി കൊണ്ട് പോവുകയും തുടർന്ന് 15 /02/2018 ലെ അനധികൃത കെട്ടിട ക്രമവത്കരണ ചട്ടം പ്രകാരം ക്രമവത്കരിക്കുന്നതിനു അപേക്ഷ നൽകി. പ്രസ്തുത അപേക്ഷയിന്മേൽ കണ്ണൂർ ജില്ലാ ടൌൺ പ്ലാനിംഗ് ഓഫീസിൽ നിന്നും നൽകിയ കത്ത് പ്രകാരം KPBR-2011 പ്രകാരം പ്രവേശനമാർഗ്ഗം 3 മീറ്റർ ലഭ്യമല്ലെന്നും പൊതു റോഡിൻറെ വീതി 5 മീറ്റർ ലഭ്യമല്ലെന്നും, ആയതിനാൽ 35 ലക്ഷത്തോളം രൂപ ക്രമവത്കരണ ഫീസ് ഒടുക്കേണ്ടി വരും എന്നുമാണ് പരാതിക്കാരൻ ബോധിപ്പിച്ചിട്ടുള്ളത്. 07/02/2024 ൽ സ്ഥല പരിശോധന നടത്തിയതിന്റെയും ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും ഇരിക്കൂർ ബസ് സ്റ്റാൻഡ് നു സമീപം റി .സർവേ നം 130 /13, 130/5, 129/27-ൽ ഉൾപ്പെട്ട ഭൂമിയിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിനു IGP 6 / 480 to 508 വരെ ഉള്ള സ്ഥിരനമ്പറും, 508 A എന്ന UA നമ്പറും അനുവദിച്ചതായി കണ്ടു. കൂടാതെ ഫയൽ പരിശോധിച്ചതിൽ നിന്നും KPBR 2011 ചട്ടം 47, 37 ടേബിൾ 3 (2), 35(2), എന്നിവ ലംഘിക്കുന്നതായും, മുൻ ഭാഗത്തും വശങ്ങളിലും ഷീറ്റ് റൂഫിംഗ് നടത്തിയതായും, കെട്ടിടത്തിന്റെ ഒരു വശത്തു ചട്ടം ലംഘിച്ചു കൊണ്ട് ടോയ്ലറ്റ് നിർമ്മിച്ചതായും 24/05/2022 ൽ നടന്ന കെട്ടിട നിർമ്മാണ / കെട്ടിട നമ്പർ അപേക്ഷകളിൽമേലുള്ള ജില്ലാ അദാലത് തീരുമാനത്തിനായി സംസ്ഥാനതല അദാലത്തിലേക്കു അയച്ചതായും ബോധ്യപ്പെട്ടു. സ്ഥല പരിശോധനയിൽ മേൽ പറഞ്ഞ ചട്ട ലംഘനങ്ങൾക്കു പുറമെ കെട്ടിടത്തിൻറെ രണ്ടാം നിലയിലെ ഷീറ്റ് റൂഫ് കൊണ്ട് സമീപത്തുള്ള കെട്ടിടങ്ങളെ ബന്ധിപ്പിച്ച നിലയിലുമാണുള്ളത്. അനധികൃത നമ്പർ അനുവദിച്ച കെട്ടിടത്തിൻറെ നിലയുടെ വസ്തു നികുതി ടിയാൻ ഗ്രാമ പഞ്ചായത്തിൽ ഒടുക്കാതെ കോടതിയിൽ കേസ് ഫയൽ ചെയ്തതായും ബോധ്യപ്പെട്ടു. കൂടാതെ അനധികൃത നിർമ്മാണം നടത്തിയ ഭാഗത്തും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കാണുകയുണ്ടായി. നിലവിലുള്ള അംഗീകൃത കെട്ടിടത്തിനു മുകളിൽ അനധികൃത നിർമ്മാണം നടത്തുന്ന പക്ഷം മൊത്തം നിർമ്മാണവും അനധികൃതമായി കണക്കാക്കി ചട്ട പ്രകാരം നടപടി സ്വീകരിക്കേണ്ടതും അത്തരം കെട്ടിടങ്ങളിൽ യാതൊരു വിധ ലൈസൻസുകളും അനുവദിക്കാൻ പാടില്ലാത്തതുമാണ്. ഇക്കാര്യത്തിൽ സെക്രട്ടറി തുടർ നടപടി സ്വീകരിക്കേണ്ടതാണ്. പരാതിക്കാരന്റെ അപേക്ഷ വസ്തുതാപരമല്ലാത്തതിനാൽ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 12:44:20
application rejected