LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THEKKEPAVANOOR HOUSE PAIMBALASSERY MADAVOOR PO NARIKKUNI
Brief Description on Grievance:
എന്റെ ഈ സ്ഥലത്തേക്ക് പുറം പോക്കിലൂടെ അല്ലാതെ വേറെ ഒരു വഴിയും ഇല്ല നിലവിൽ ഈ പുറം പോക്ക് റോഡിന് സമാന്തരമായി വെള്ളക്കെട്ട് ഉണ്ടാവാനോ വയലോ വേറെ പൊതു ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടാവില്ല നിലവിലെ ഈ സ്ഥലത്ത് കൂടിയാണ് എല്ലാ വീടുകളിലേക്കുള്ള വഴിയും
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 39
Updated on 2024-10-29 13:42:24
ശ്രീ.ബിജിൻലാൽ സമർപ്പിച്ച പരാതിയും, കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് ടിയാൻ സമർപ്പിച്ച അപേക്ഷകൾ ILGMS സോഫ്ട് വെയർ വഴി പരിശോധിച്ചു. മടവൂർ വില്ലേജിൽ റിസർവ്വെ നം. 20/3എ യിൽ ഉൾപ്പെട്ട സ്ഥലത്ത് 166.16 ച.മീറ്റർ വിസ്തൃതിയിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് 13/12/2020 തിയ്യതിയിൽ ബി.എൽ 4791/2020 നമ്പറായി ശ്രീ. ബിജിൻലാൽ പി.ടി എന്നവർക്ക് അനുമതി നൽകിയതായി കാണുന്നു. കെട്ടി നിർമ്മാണം പൂർത്തിയതായി കാണിച്ച് 02/12/2021 തിയ്യതിയിൽ എ3- 6117/21 നമ്പറായി സമർപ്പിച്ച അപേക്ഷയിൽ ടോയ് ലെറ്റ് നിർമ്മാണം പൂർത്തീകരിച്ചിട്ടില്ലെന്നും, കംപ്ലീഷൻ പ്ലാനിൽ സ്ഥലത്തിന്റെമ വിസ്തീർണ്ണം 12.60 സെന്റ്പ(5.10 ആർസ്) എന്നും, കൈവശാവകാശ സർട്ടിഫിക്കറ്റിൽ 4.55 ആർസ് എന്നാണെന്നും, അപേക്ഷയുടെ ബാക്ക് ഫയൽ ആവശ്യമാണെന്നും, അപാകതകൾ പരിഹരിക്കേണ്ടതാണെന്നും കാണിച്ച് 27/12/2021 ന് ഓവർസീയർ റിപ്പോർട്ട് സമർപ്പിച്ചതായി കാണുന്നു. തുടർന്ന് 05/01/2022 തിയ്യതിയിൽ കെട്ടിടത്തിലേക്കുള്ള ആക്സസ് പുറമ്പോക്ക് ഭൂമിയിലാണോ എന്ന് പരിശോധിക്കണമെന്നും, 4783/2013 നമ്പർ ആധാരത്തിന്റെ/ പകർപ്പ് ഹാജരാക്കണമെന്നും സെക്രട്ടറി നോട്ട് എഴുതിയതായും കാണുന്നു. 16/03/2022 തിയ്യതിയിൽ 6117/21 നമ്പർ ഉത്തരവ് പ്രകാരം കെട്ടിടത്തിന് നൽകിയ നിർമ്മാണാനുമതി താല്കാലികമായി റദ്ദാക്കിക്കൊണ്ടും, ആയത് സ്ഥിരപ്പെടുത്താതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കുന്നതിനും, ഈ കാര്യത്തിൽ നേരിൽ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ 25/03/2022 തിയ്യതി ഉച്ചതിരിഞ്ഞ് 3 മണിക്ക് സെക്രട്ടറി മുമ്പാകെ നേർവിചാരണക്ക് ഹാജരാവുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയതായും കാണുന്നു. 11/08/2022 തിയ്യതിയിൽ 6117/21(2) നമ്പർ ഉത്തരവ് പ്രകാരം 13/12/2020 തിയ്യതിയിൽ ബി.എൽ 4791/2020 നമ്പറായി അനുവദിച്ച പെർമിറ്റ് റദ്ദ് ചെയ്തതായും കാണുന്നു. 02/02/2024 തിയ്യതിയിൽ 701/2024 നമ്പർ പ്രകാരം കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് നൽകിയ അപേക്ഷ പ്രകാരം 02/07/2024 തിയ്യതിയിൽ എസ്.സി-3/ബി.എ(221932)/2024 നമ്പർ പ്രകാരം നിർമ്മാണം റഗുലറൈസ് ചെയ്തു നൽകിയതായും കാണുന്നു. തുടർന്ന് കെട്ടിട നമ്പർ ലഭിക്കുന്നതിനായി 04/07/2024 തിയ്യതിയിൽ 3248/2024 നമ്പർ പ്രകാരം സമർപ്പിച്ച അപേക്ഷയിൽ പരിശോധന നടത്തിയതിൽ പ്ലോട്ടിലേക്കുള്ള പ്രവേശനമാർഗ്ഗം അപേക്ഷകന്റെധ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ അല്ലെന്നും മറിച്ച് പഞ്ചായത്തിന്റെെ അധീനതയിലുള്ള തോട് പുറമ്പോക്ക് ഭൂമിയിലൂടെ ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, കൂടാതെ ഇതു സംബന്ധമായ അധിക പരിശോധനയിൽ ഇതേ പ്ലോട്ടിൽ കെട്ടിടം നിർമ്മിക്കുന്നതിന് നൽകിയിരുന്ന ബി.എൽ 4791/2020 തിയ്യതി 13/12/2020 നമ്പർ അനുമതി ഇതേ കാരണംകൊണ്ട് റദ്ദ് ചെയ്തിട്ടുള്ളതാണെന്നും, ആയതിനാൽ കെട്ടിടം നിർമ്മിച്ച അപേക്ഷകന്റെള ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് ടിയാന്റെി അധീനതയിൽ തന്നെയുള്ള സ്ഥലത്തു കൂടി പ്രവേശന മാർഗ്ഗം ഇല്ലാത്തതിനാൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണചട്ടങ്ങൾ ചട്ടം 11(5) പ്രകാരം കെട്ടിടനിർമ്മാണാനുമതി നൽകാൻ സാധ്യമല്ല എന്നു കാണിച്ച് റദ്ദ്ചെയ്ത് ഉത്തരവായതായി കാണുന്നു. കെട്ടിടം നിർമ്മിച്ച അപേക്ഷകന്റെഅ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് പഞ്ചായത്തിന്റെമ അധീനതയിലുള്ള തോട് പുറമ്പോക്ക് ഭൂമിയിലൂടെയാണ് പ്രവേശന മാർഗ്ഗം എന്നു കാണുന്നു. മടവൂർ ഗ്രാമപഞ്ചായത്തിൽ പൈമ്പാലുശ്ശേരി കൂട്ടുംപുറത്ത് താഴം മൂന്നാംപുഴ തോടിന് ചേർന്ന 58/1, 58/3 റീസർവ്വെയിൽ ഉൾപ്പെട്ട സ്ഥലം സംബന്ധിച്ച് ബഹു. ഹൈക്കോടതി സമക്ഷം WP(C)No.16985/22 നമ്പറായി കേസ് നിലവിലുണ്ടെന്നും മനസിലാക്കുന്നു. കെട്ടിടം നിർമ്മിച്ച അപേക്ഷകന്റെസ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് ടിയാന്റെ അധീനതയിൽ തന്നെയുള്ള സ്ഥലത്തു കൂടി പ്രവേശന മാർഗ്ഗം ഇല്ലാത്തതിനാൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണചട്ടങ്ങൾ ചട്ടം 11(5) പ്രകാരം കെട്ടിടനിർമ്മാണാനുമതി നൽകാൻ സാധ്യമല്ല എന്ന് വിലയിരുത്തി തീരുമാനിച്ചു.