LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THIMIRI K S S PACHAANI
Brief Description on Grievance:
തിമിരി KSS ന്റെ രണ്ടാമത്തെ നിലയ്ക്ക് പെമിറ്റ് നല്കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 11:55:25
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-21 11:58:26
ശ്രീ.പി.പി.സത്യൻ സെക്രട്ടറി ,തിമിരി ക്ഷീരോൽപ്പാദക സഹകരണസംഘം എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ക്ഷീര സംഘത്തിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലക്ക് നമ്പർ ലഭ്യമാക്കി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അപേക്ഷ നൽകിയെങ്കിലും വിവിധ ന്യൂനതകൾ ചൂണ്ടിക്കാട്ടി നമ്പർ അനുവദിച്ചില്ലെന്ന് ബോധിപ്പിച്ചിരുന്നു. ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിച്ചതിൽ ഓവർസിയർ നൽകിയ റിപ്പോർട്ട് പ്രകാരം 17/10/2018ലെ എ1-ബിഎ(3582)2019 പെർമിറ്റ് പ്രകാരം 80.15 ച.മീ വിസ്തീർണ്ണത്തിൽ ഒന്നാം നിലയിൽ നിർമ്മിച്ച അധിക നിർമ്മാണത്തിന് നിലവിലുളള കോമ്പൗണ്ട് വാളിന്റെ ഭാഗത്ത് 3.00 മീറ്റർ സെറ്റ്ബാക്ക് ഇല്ലെന്നും മറ്റ് ഭാഗങ്ങളിൽ പ്ലാനിൽ കാണിച്ച അളവുകളിൽ കുറവുണ്ടെങ്കിലും KPBRന് വിധേയമായിട്ടുളളതിനാൽ ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമില്ലെന്നും ചട്ടപ്രകാരം റെയിൻ വാട്ടർ ടാങ്ക് നിർമ്മിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കായ സ്വപ്ന.എം.ആർ സീനിയർ ക്ലാർക്കിന്റെ റിപ്പോർട്ട് പ്രകാരം നിലവിലുളള കെട്ടിടം 30/03/2000 ന് മുമ്പ് നിലവിലുളളതിനാൽ കെ.പി.ബി.ആർ 2019 റൂൾ 72 പ്രകാരം റൂൾ 26 ൽ ആവശ്യമായ 3 മീറ്ററിനേക്കാൾ കുറവാണെന്നും ഒന്നാമത്തെ നിലയിലെ നിർമ്മാണം തറ നിരപ്പിന് അനുസൃതമായി നടപ്പാവുന്നതാണെന്നും ആയതിനാൽ റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുത്തു എന്നുളളത് ഇവിടെ ബാധകമാക്കേണ്ടതില്ലെന്നും മറ്റ് ഭാഗങ്ങളിലെ അളവുകൾ സൈറ്റ് പ്ലാനിൽ കാണിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായതിനാൽ കൃത്യമായ സെറ്റ്ബാക്ക് രേഖപ്പെടുത്തിയ പൂർത്തീകരണ പ്ലാൻ ഹാജരാക്കണമെന്നും മഴവെളള സംഭരണിയുടെ നിർമ്മാണം പൂർത്തീകരിക്കേണ്ടതാണെന്നും റിപ്പോർട്ട് ചെയ്യുകയുണ്ടായി. തുടർന്ന് 16-12-2021 ലെ എ1-7904/21 നമ്പർ കത്ത് പ്രകാരം ആലക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ന്യൂനതകൾ പരിഹരിച്ച് 15 ദിവസത്തിനുളളിൽ റിപ്പോർട്ട് ചെയ്യുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയുണ്ടായി. ആയതിൽ 1 – സൈറ്റിൽ ഉളളതിൽ നിന്നും വ്യത്യസ്തമായി ഹാജരാക്കിയിട്ടുളള പ്ലാനിൽ സെറ്റ്ബാക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ സെറ്റ്ബാക്ക് രേഖപ്പെടുത്തിയ പൂർത്തീകരണ ഹാജരാക്കേണ്ടതാണ്. 2- മഴവെളള സംഭരണിയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല എന്നീ 2 ന്യൂനതകളാണ് പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നത്. ആയതിന്റെ അടിസ്ഥാനത്തിൽ 20/03/2023 ന് ന്യൂനതകൾ പരിഹരിച്ച് പുതിയ പ്ലാൻ ബന്ധപ്പെട്ടവർ സമർപ്പിക്കുകയുണ്ടായി. 21/03/2023 ന് ആയത് റിപ്പോർട്ടിനായി കൈമാറിയതായും ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആയതിനു ശേഷം മേപ്പടി ഫയലിൽ തുടർ നടപടികൾ ഒന്നും തന്നെ സ്വീകരിച്ച് കാണുന്നില്ല. ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയും കെട്ടിടത്തിന് ഒക്കുപ്പെൻസി അനുവദിക്കാൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് ഫയൽ തീർപ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-06-07 16:59:46
implemented
Attachment - Sub District Final Advice Verification: