LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VENGALOOR PO THODUPUZHA PHONE:9747043300(C.E.O)
Brief Description on Grievance:
Application for occupancy certificate for floors from 4th to 10th was rejected vide notice number : PW2/BA-682/10-11 dated 26-4-2023, on the ground that necessary car parking facility is not available in the hospital building plot. however the competition plan was submitted after necessary parking facility was made available in the adjacent plot owned by the same owners of the hospital. Both plots are adjacent to each other with a municipal road in between without any vehicle traffic and terminating at the river. The municipal authorities has visited this parking facility and through his letter dated 25-03-2023 confirmed that this parking is very convenient for the patients visiting this hospital than mechanical parking proposed earlier. This new parking facility was approved by the municipality through its order PA.NO.113/2021 dated 29.09.2020,. Approval for the site plan with new ground parking facility was also approved by the municipality on 06-09-2021. The license architect through his letter dated 14-06-2022 as also issued a certificate saying that the new parking facility is more convenient and practically not violating any rule in KMPR 1999. However municipal engineering wing has rejected the application on ground that necessary parking faciality is not available in the hospital compound. Reply to the above municipality rejection letter has already been filed through the receipt number 12544 dated 25-05-2023.
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-12 11:29:55
കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണ അനുവാദം ലഭ്യമായില്ല എന്ന് കാണിച്ച് ഗീത എസ് അദ്വാനി ,സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെങ്ങല്ലൂര്‍ എന്നയാള്‍ നല്കിയ അപേക്ഷയില്‍ ആവശ്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതുകൊണ്ടാണ് അനുവാദം നല്‍കാത്തത് എന്നാണ് സെക്രട്ടറി പരാതിക്കാരന് മറുപടി നല്‍കിയിട്ടുള്ളത് .ആയതിനാല്‍ ടി അപേക്ഷയിന്മേല് അടുത്ത സമിതി കൂടുന്നതിന് മുന്‍പായി സമിതി അംഗങ്ങള്‍ സംയുക്തമായി സ്ഥലപരിശോധന നടത്തുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-15 12:37:16
06.02.2012 ൽ BA 652/10-11 നമ്പറായി Basement + 11 നില ടെറസ് ഉൾപ്പെടെ ആകെ 23721.9 മീ.സ്ക്വ. നിർമ്മാണത്തിന് സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിന് പെർമിറ്റ് അനുവദിച്ചിട്ടുള്ളതാണ്. ടി പെർമിറ്റ് 05.12.2018 , 05.12.21 എന്നീ തീയതികൾ വരെ 2 തവണ കൂടി പുതുക്കി (ആകെ 9 വർഷം )നൽകി. അതിനെ തുടർന്ന് 05.12.2022 വരെ പെർമിറ്റ് കാലാവധി നീട്ടി നൽകുന്നതിനായി അപേക്ഷ നൽകുകയും . 09.06.22 ൽ 1,35,429 /- രൂപ അധിക എഫ്.എ.ആർ നു ഉള്ള തുക അടച്ചിട്ടുള്ളതുമാണ്. എന്നാൽ പ്ലാനിൽ പെർമിറ്റ് റിന്യൂവൽ സീൽ വച്ചിട്ടുണ്ടെങ്കിലും ആരും ആയതിൽ ഒപ്പ് വച്ചിട്ടില്ലാത്തതാണ്. ആയതിന് മുനിസിപ്പാലിറ്റി നൽകിയ വിശദീകരണം അധികമായി പാർക്കിംഗ് മറ്റൊരു പ്ലോട്ടിൽ (മുനിസിപ്പൽ റോഡ് ക്രോസ് ചെയ്ത് )കാണിച്ചത് മൂലമാണ് എന്നാണ് . ആദ്യം പെർമിറ്റ് പ്ലാനിൽ അതേ പ്ലോട്ടിൽ മെക്കാനിക്കൽ പാർക്കിംഗ് കാണിച്ചാണ് പ്ലാൻ വരച്ചിട്ടുള്ളത്. പിന്നീട് 06.12.2012 ൽ പെർമിറ്റ് ലഭ്യമായ പ്ലാൻ പ്രകാരം മെക്കാനിക്കൽ പാർക്കിംഗ് കാണിച്ച കെട്ടിടത്തിൽ സർവ്വീസ് ബ്ലോക്ക് (ബേസ്മെന്റ് 1038 മീ.സ്ക്വ, 1041 മീ.സ്ക്വ ആകെ 2074മീ.സ്ക്വ) പെർമിറ്റ് 09.12.2013 ൽ നൽകിയിട്ടുണ്ട്. ആയതിന് നൽകിയിട്ടുള്ള പെർമിറ്റ് നമ്പർ 06.12.2012 ൽ നൽകിയ BA 652/1011 നമ്പർ തന്നെയാണ്. അങ്ങനെ ആകെ പെർമിറ്റ് അനുവദിച്ചിട്ടുള്ള ഏരിയ 25795.9 മീ.സ്ക്വ ആണ്. 30.08.21 ന് Bassement+ 4 നില + സർവ്വീസ് ബ്ലോക്കായി ആകെ 18616 .59മീ.സ്ക്വ പാർഷ്യൽ കംപ്ലീഷൻ നൽകിയിട്ടുള്ളതും പെർമിറ്റ് പ്ലാനുകളിൽ നിന്നും ഏരിയ വ്യത്യാസത്തോടു കൂടിയാണ് ടി പാർഷ്യൽ കംപ്ലീഷൻ നൽകിയിട്ടുള്ളതും ഒക്യുപ്പൻസി നൽകിയിട്ടുള്ളതും. തുടർന്ന് 4 മുതൽ 10 വരെയുള്ള നിലകൾക്ക് ഒക്യുപ്പൻസി നൽകുന്നതിനായി 31.01.23 ൽ 3 സെറ്റ് പ്ലാനുകൾ മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചിട്ടുള്ളതും. തുടർന്ന് മുനിസിപ്പാലിറ്റിയിൽ നിന്നുള്ള പരിശോധനയിൽ 266 കാർ പാർക്കിംഗ് ആവശ്യമുള്ളിടത്ത് 133 എണ്ണം മാത്രമാണ് പെർമിറ്റ് എടുത്ത പ്ലോട്ടിൽ നൽകിയിട്ടുള്ളത് എന്നും കാണിച്ച് സെക്രട്ടറി 26.04.23 ൽ PW2/BA/682/10-11 ആയി നിരസിച്ചിട്ടുണ്ട്. എന്നാൽ അപേക്ഷകൻ നൽകിയ കംപ്ലീഷൻ പ്ലാനിൽ ടി മുനിസിപ്പൽ റോഡിന്റെ മറുവശത്തുള്ള പാർക്കിംഗിന് മാത്രമായി സജ്ജീകരിച്ചിട്ടുള്ള പ്ലോട്ടിൽ ചട്ട പ്രകാരം ആവശ്യമായ പാർക്കിംഗ് ലോട്ടുകൾ കാണിച്ചാണ് പ്ലാൻ സമർപ്പിച്ചിട്ടുള്ളത്. ടി റോഡ് പഴയ തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ നിന്നും 3 മീറ്റർ വീതിയിൽ 220 മീ. നീളത്തിൽ പുഴയിൽ ഉളള കുളിക്കടവ് വരെ എത്തുന്ന റോഡ് ആണ്. ആയത് 1998 ലെ മുനിസിപ്പാലിറ്റിയിലെ മാനുവലായി രേഖപ്പെടുത്തിയിട്ടുള്ള ആസ്തി രജിസ്റ്ററിൽ പേജ് നമ്പർ 141 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടി റോഡിലൂടെ വാഹന ഗതാഗതം ഉള്ളതായി കാണുന്നില്ല. ആളുകൾ നടന്നു പോയി കുളിക്കുന്നതിനാണ് ടി റോഡ് ഉപയോഗിക്കുന്നത്. ടി റോഡ് ക്രോസ് ചെയ്താണ് ക്രമീകരിച്ചിട്ടുള്ള പാർക്കിംഗിലേയ്ക്ക് എത്തിച്ചേരുന്നതിന് കഴിയുകയുള്ളു. ആശുപത്രി നിലനിൽക്കുന്ന പ്ലോട്ടും കാർ പാർക്കിംഗ് പ്ലോട്ടും വേർതിരിക്കുനത് ടി മുനിസിപ്പൽ റോഡാണ്. ആയത് 1999 ലെ KMBR ചട്ടം 34(2) proviso 1 ന്റെ ലംഘനമാണ്. എന്നാൽ തൊടുപുഴ പ്രദേശത്തും ഹൈറേഞ്ചിലുള്ള ആളുകൾക്ക് എളുപ്പം എത്തിച്ചേരാൻ സാധിക്കുന്നതും ആധുനികമായ എല്ലാ സജ്ജീകരണങ്ങളോടു കൂടിയതും ഇന്ത്യയിലെ പ്രമുഖ ക്യാൻസർ ചികിത്സ വിദഗ്ധനായ ഡോ. സുരേഷ് അദ്ദ്വാനി ആണ് ടി സ്ഥാപനത്തിന്റെ ചെയർമാനായി പ്രവർത്തിക്കുന്നത് എന്നതിനാൽ ക്യാൻസർ ചികിത്സ രംഗത്തും മികച്ച സേവനം നൽകാൻ കഴിയുമെന്നതിനാലും ടി ആശുപത്രി പ്രവർത്തിക്കുന്നതു മൂലം വസ്തു നികുതി, തോഴിൽ നികുതി എന്നീ ഇനത്തിൽ മുനിസിപ്പാലിറ്റിക്ക് നികുതി വരുമാനം വർഷാവർഷം ലഭ്യമാകുമെന്നതിനാലും കാർ പാർക്കിംഗ് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പ്ലോട്ടു കൂടി ഉൾപ്പെടുത്തി കെട്ടിടം ക്രമവത്കരിച്ച് നൽകുന്നതിന് റൂളുകളിൽ ഇളവുകൾ നൽകുന്നതിന് ടി സമിതിയ്ക്ക് അധികാരമില്ലാത്തതിനാൽ ജില്ലാതല സമിതിയുടെ പരിഗണനയ്ക്കായി പരാതി കൈമാറുന്നതിന് സമിതി ഐകകണ്ഠേന തീരുമാനിച്ചു.
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 3
Updated on 2023-06-26 12:52:35
ഉപജില്ലാ സമിതിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ള 1999 ലെ KMBR ചട്ടം 34(2) proviso 1 ന്റെ ലംഘനം ക്രമവല്‍ക്കരിക്കുന്നതിന് ഈ സമിതിക്ക് അധികാരമില്ലാത്തതിനാല്‍ സംസ്ഥാന തല സമിതിയുടെ പരിഗണനക്ക് സമര്‍പ്പിക്കുന്നു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 2
Updated on 2023-09-11 17:37:35
please see the attachment - complint no 5.-reg
Attachment - State Final Advice: