LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
C/o C. P. SARGHEEV PRABHA CHEVAYUR CALICUT 673017
Brief Description on Grievance:
2024 സെപ്റ്റംബർ 2 ന് കോഴിക്കോട് താലൂക്ക് കുരുവട്ടൂര്‍ വില്ലേജ് ചെറുവറ്റ ദേശത്ത് പരേതനായ വാവാട്ട് വിജയൻ എന്നവരുടെ മകളും അരുണ്‍ രാജു R എന്നവരുടെ ഭാര്യയുമായ മൃദുല വിജയൻ, കുരുവട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി സമക്ഷം ബോധിപ്പിക്കുന്നത് Sub:- *Application - Authorisation Letter.* Ref:- 1. My Application for Building Permit File No. 400988/BPRL01/GPO2024/2272 Dt. 08/04/2024. In Kuruvattoor Panchayath. കുരുവട്ടൂര്‍ വില്ലേജില്‍ ചെറുവറ്റ ദേശത്തെ റി സ 18/1B1(18/76) ല്‍ പെട്ട എന്റെ ഉടമസ്ഥ കൈവശം ഉള്ള ഭൂമിയില്‍ 842 ചതുരശ്ര അടിയുള്ള ഒരു വാസ ഗൃഹം നിർമ്മിക്കാൻ 08/04/2024 ന് അപേക്ഷിച്ച് നടപടിക്രമങ്ങള്‍ പാലിച്ച് 21/05/202 ന് 547 രൂപ Building Permit Fees ഒടുക്കി. ചട്ട പ്രകാരം ഉള്ള സമയ പരിധി കഴിഞ്ഞിട്ടും അനുമതി കിട്ടിയിട്ടില്ല. അനുമതി പത്രവും പ്ലാനും ബാങ്ക് വായ്പകും , KWA കണക്ഷനും സമര്‍പ്പിക്കാന്‍ ആവശ്യമാണ്. രണ്ട് പ്രാവശ്യം ഓര്‍മപ്പെടുത്തല്‍ കത്ത് നല്‍കിയിട്ടും അര്‍ഹമായ അനുമതി പത്രം നല്‍കിയിട്ടില്ല. മേല്‍ പറഞ്ഞ എന്റെ പരാതി പരിഹരിച്ച് തരുവാൻ സവിനയം അപേക്ഷിക്കുന്നു. ഞാന്‍ സ്ഥലത്തില്ലാതതിനാൽ ഇതുമായി ബന്ധപ്പെട്ട് പരാതി പരിഹാര അദാതലത്തില് എനിക്ക് വേണ്ടി പങ്കെടുക്കാനും, പരാതി ബോധിപ്പിച്ചു കെട്ടിട നിര്‍മ്മാണ അനുമതി പത്രം കൈപറ്റാനും എന്റെ ബന്ധുവായ ചേവായൂര്‍, 'പ്രഭ' യില്‍ സി കെ ശിവാനന്ദന് മകന്, 52 വയസ്സ്, സി പി സര്‍ഗീവ് എന്നവരെ ഇതിനാല്‍ അധികാര പ്പെടുത്തിയിരിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 10
Updated on 2024-10-14 16:27:35
സൈറ്റ് കൺവീനർ പരിശോധിച്ചു. ഏതാണ്ട് 5 ഏക്കർ വരുന്ന മലം പ്രദേശത്താണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ സുമാർ 5.5m വീതിയുള്ള റോഡ് താൽക്കാലികമായി ഉണ്ടാക്കിയിട്ടുണ്ട്. ഏറ്റവും ഉയരത്തിൽ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് 2.2 മീറ്റർ ഉയരത്തിൽ Cut ചെയ്ത് ഭുമി എടുക്കേണ്ടതായിട്ടുണ്ട്. നിലവിൽ ചെറിയ ഏരിയക്കുള്ള വീട് നിർമ്മാണത്തിനാണ് അനുമതി ആവശ്യപ്പെട്ടത് . എങ്കിലും വലിയ ഭൂവികസനവും, പ്ലോട്ട് തിരിക്കലും നടക്കാൻ സാധ്യതയുണ്ട് . നിലവിൽ താഴെ മുതൽ 5 മീറ്റർ റോഡ് നിർമ്മിക്കുന്നതിന് വലിയ രീതിയിൽ ഭൂവികസനം നടത്തിയിട്ടുണ്ട് . കൂടാതെ റോഡിനോട് ചേർന്ന് ചില ഭാഗങ്ങളിൽ വലിയ രീതിയിൽ മണ്ണെടുത്തതായി കാണുന്നു . നിലവിൽ ഇക്കാര്യം പരിശോധിക്കാതെ ഫീസ് അടക്കാൻ Demand ചെയ്തത് സെക്രട്ടറി വിശദീകരണം നൽകണം . ആയതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ അപേക്ഷകന് നിർദ്ദേശം നൽകുന്നു. 1.ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശപ്രകാരം ജിയോ ടെക്നിക്കൽ (മല ചരിവുകളിൽ നിർമ്മാണത്തിനുള്ള അധികം നിർമാണത്തിന്) റിപ്പോർട്ട് ഹാജരാക്കണം. 2. മല ചെരിവിൽ വീട് നിർമ്മാണത്തിന് മൈനിംങ് & ജിയോളജി വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ചരിവുകളിൽ നിന്നും അശാസ്ത്രീയമായി മണ്ണ് നീക്കം ചെയ്താൽ അസാധാരണയായ രീതിയിൽ മണ്ണിടിച്ചൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. മണ്ണ് ഖനനം ചെയ്യുമ്പോൾ ചെരിവിന്റെ സ്ഥിരതയും മണ്ണ് ഇടിയാനുള്ള സാധ്യതയും അറിയാൻ ഒരു ജിയോ ടെക്നിക്കൽ എഞ്ചിനീയറിന്റെ പഠനം അത്യാവശ്യമാണ്. ആയതിനാൽ ഗവ : എഞ്ചിനീയറിംങ് കോളേജിലെ MTech യോഗ്യതയുള്ള ജിയോ ടെക്നിക്കൽ എഞ്ചിനീയറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം Development നടത്താൻ പാടുളളൂ. 2.കോൺടൂർ പ്ലാൻ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നും വാങ്ങി അസിസ്റ്റന്റ് എഞ്ചിനീയർ പരിശോധിക്കണം . അതിനായി കോൺടൂർ പ്ലാൻ സ്ഥലത്തിന്റെ ആധികാരിമായുള്ളത് ഹാജരാക്കണം. 3.ലാന്റ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട മൈനിംങ് & ജിയോളജി വകുപ്പിൽ നിന്നും അനുമതി വാങ്ങിക്കണം. 4. നിലവിൽ നീക്കം ചെയ്ത മണ്ണ് എന്ത് ചെയ്ത് എന്ന് അപേക്ഷകനോട് ചോദിച്ചു മനസ്സിലാക്കുന്നതിനും, സെക്രട്ടറി കുരുവട്ടൂരിന് നിർദ്ദേശം നൽകി.