LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANITHODI ,PATHINARUNGAL,PANTAHRANGADI P O ,MALAPPURAM ,KERALA
Brief Description on Grievance:
യൂസഫ് s/o മമ്മുട്ടി കണിതൊടിക പതിനാറുങ്ങൽ പന്താരങ്ങാടി തിരുരങ്ങാടി സികർത്താവ് ബഹു കേരള കേരള മുഖിമന്ദ്രി സർ ഞാൻ പ്രവാസി ആയിരുന്നു .ഇപ്പോൾ നാട്ടിൽ സിഥിര താമസക്കാരനാണ് ഞാൻ പ്രമേഹം രക്തത്തി മർദ്ദം ,യൂറിക്കാസൈഡ്,കൊളസ്ടോറൽ ,എന്നി രോഗകൾ മൂലം ഞാൻ കഷ്ട്ടപാട അനുഭവിക്കുന്ന ആളാണ് ഞാൻ pw 2 339 / 2021 നമ്പറയി 10 .02 .2021 ന് വാണിജ്യ കെട്ടിട നമ്പർ ലഭിക്കാൻ വേണ്ടി തിരുരങ്ങാടി നഗര സഭയിൽ അപക്ഷ സമർപ്പിച്ചിട്ടുണ്ട.എന്നാൽ പ്രസ്തുത നിർമാണത്തിന് ചില ന്യൂനതകൾ കാണിച് നഗര സഭ p w 6718 / 23 നമ്പർ 28 / 03 / 2023 നോട്ടീസ് നൽകിയിട്ടുണ്ട് .ഞാൻ ഞാൻ വിദേശത്തുയിരുന്നപ്പോൾ ഭാര്യയാണ് നിർമാണത്തിനു മേൽ നോട്ടം നയിച്ചിരുന്നത് .നോട്ടീസിൽ പറയുന്ന എല്ലാ ന്യൂനതകളും പരിഹരിക്കാൻ ഉള്ള സാമ്പത്തിക ശേഷി എനിക്കില്ല .ഇ വാണിജ്യ കെട്ടിട നമ്പർ ലഭിച്ച സ്വന്തമായി കച്ചവട സ്ഥാപനം തുടങ്ങിയലോ എനിക്ക് ഉപജീവന മാർഗം ആവുന്നതയെ ഉള്ളു .ആയതിനൽ ഇ കാര്യഎല്ലാം പരിഗണിച്ച മേൽ കെട്ടിടത്തിന് നമ്പർ അനുവദിച്ച തരുവാൻ അപേക്ഷിച്ചകൊള്ളുന്നു പന്താരങ്ങാടി 02/ 09 / 2024 വിസ്ഥതയോടെ യൂസഫ്
Receipt Number Received from Local Body:
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 44
Updated on 2024-09-19 11:59:49
മേൽ പരാതി പരിശോധിച്ചതിൽ പരാതിക്കാരൻ ബഹു.വകുപ്പു മന്ത്രിയെ നേരിൽ കാണുകയും ബഹു.മന്ത്രി പരാതി ജില്ലാ സമിതി പരിശോധിക്കുന്നതിന് നിർദ്ദേശിച്ചിട്ടുളളതുമാണ്. ആയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സമിതിക്ക് കൈമാറുന്നു.
Interim Advice made by Malappuram District
Updated by Samsudheen C K, Assistant Director
At Meeting No. 26
Updated on 2024-11-30 11:28:46
ബഹു. തദ്ദേശ വകുപ്പ് മന്ത്രിയുടെ 05-09-2024 തീയതിയിലെ നിർദ്ദേശാനുസരണം പരാതി കക്ഷിയെ നേരിൽ കേട്ടു. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷയിൽ സ്ഥലപരിശോധനയിൽ ചുവടെ പ്രകാരം അഞ്ച് ചട്ട ലംഘനങ്ങൾ കണ്ടെത്തിയതായി തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. പ്ലാനിൽ കാണിച്ച പ്രകാരം ടോയ്ലറ്റ് നിർമ്മിച്ചിട്ടില്ല. കെട്ടിടത്തിൻറെ മുൻവശത്ത് കാൻറി ലിവറായി 1.20 മീറ്റർ വീതിയിൽ നിർമ്മിച്ച മേൽക്കൂര പ്ലാനിൽ ഉൾപ്പെടുത്തിയട്ടില്ല. ആയത് ബിൽറ്റ് അപ് ഏരിയയിലും ഉൾപ്പെടുത്തിയിട്ടില്ല. ചട്ടം 35 എ പ്രകാരം 1.2 മീറ്റർ സ്റ്റെയർ വീതി ലഭ്യമല്ല. റൂൾ 35 ബി പ്രകാരം ട്രഡ് വിഡ്ത് 30 സെ.മീ ലഭ്യമല്ല. ചട്ടം 35 സി പ്രകാരം അനുവദനീയമായ 15 സെ.മീറ്ററിൽ അധികം സെറ്റപ്പിന് ഉയരം നൽകിയട്ടുണ്ട്. ചട്ടം 76(2) പ്രകാരം ആവശ്യമായ മഴവെള്ള സംഭരണി സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. മേൽ ചട്ടലംഘനങ്ങൾ ഏറെക്കുറെ ക്രമപ്പെടത്തുവാൻ പരാതിക്കാരന് വേണ്ടി ഹാജരായ മകൻ തയ്യാറാണ് എന്ന് അറിയിച്ചു. എന്നാൽ ആയത് ശരിപ്പെടുത്തി നൽകുന്ന പക്ഷം പിന്നീട് അപാകതകൾ ഉണ്ട് എന്ന് പറഞ്ഞ് കെട്ടിട നമ്പർ നൽകാത്ത അവസ്ഥ ഉണ്ടാവരുത് എന്നും കക്ഷി അറിയിച്ചു. ഈ സാഹചര്യത്തിൽ നിലവിൽ ചൂണ്ടികാണിച്ച അപാകതകൾ സംബന്ധിച്ച് ഒരിക്കൽകൂടി പരിശോധന നടത്തി വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Samsudheen C K, Assistant Director
At Meeting No. 32
Updated on 2025-02-10 16:37:47
ജില്ലാ സമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. മേൽ പരാതി ജില്ലാ അദാലത്തിലെ മുൻ അദാലത്തിൽ പരിഗണിക്കുകയും ആയതിൽ ചുവടെ പ്രകാരം Interim Advice നൽകിയട്ടുള്ളതുമാണ്. Interim Advice: “ബഹു. തദ്ദേശ വകുപ്പ് മന്ത്രിയുടെ 05-09-2024 തീയതിയിലെ നിർദ്ദേശാനുസരണം പരാതി കക്ഷിയെ നേരിൽ കേട്ടു. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷയിൽ സ്ഥലപരിശോധനയിൽ ചുവടെ പ്രകാരം അഞ്ച് ചട്ട ലംഘനങ്ങൾ കണ്ടെത്തിയതായി തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. പ്ലാനിൽ കാണിച്ച പ്രകാരം ടോയ്ലറ്റ് നിർമ്മിച്ചിട്ടില്ല. കെട്ടിടത്തിൻറെ മുൻവശത്ത് കാൻറി ലിവറായി 1.20 മീറ്റർ വീതിയിൽ നിർമ്മിച്ച മേൽക്കൂര പ്ലാനിൽ ഉൾപ്പെടുത്തിയട്ടില്ല. ആയത് ബിൽറ്റ് അപ് ഏരിയയിലും ഉൾപ്പെടുത്തിയിട്ടില്ല. ചട്ടം 35 എ പ്രകാരം 1.2 മീറ്റർ സ്റ്റെയർ വീതി ലഭ്യമല്ല. റൂൾ 35 ബി പ്രകാരം ട്രഡ് വിഡ്ത് 30 സെ.മീ ലഭ്യമല്ല. ചട്ടം 35 സി പ്രകാരം അനുവദനീയമായ 15 സെ.മീറ്ററിൽ അധികം സെറ്റപ്പിന് ഉയരം നൽകിയട്ടുണ്ട്. ചട്ടം 76(2) പ്രകാരം ആവശ്യമായ മഴവെള്ള സംഭരണി സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. മേൽ ചട്ടലംഘനങ്ങൾ ഏറെക്കുറെ ക്രമപ്പെടത്തുവാൻ പരാതിക്കാരന് വേണ്ടി ഹാജരായ മകൻ തയ്യാറാണ് എന്ന് അറിയിച്ചു. എന്നാൽ ആയത് ശരിപ്പെടുത്തി നൽകുന്ന പക്ഷം പിന്നീട് അപാകതകൾ ഉണ്ട് എന്ന് പറഞ്ഞ് കെട്ടിട നമ്പർ നൽകാത്ത അവസ്ഥ ഉണ്ടാവരുത് എന്നും കക്ഷി അറിയിച്ചു. ഈ സാഹചര്യത്തിൽ നിലവിൽ ചൂണ്ടികാണിച്ച അപാകതകൾ സംബന്ധിച്ച് ഒരിക്കൽകൂടി പരിശോധന നടത്തി വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.” ജില്ലാ സമിതി 26-10-2024 തീയതിയിൽ നൽകിയ ഇടക്കാല നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർനടപടികൾ വിലയിരുത്തുന്നതിനും, അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുമായി ഈ യോഗം പരാതി വീണ്ടും പരിഗണിച്ചു. അദാലത്തിൽ സെക്രട്ടറിക്ക് വേണ്ടി അസി. എഞ്ചിനീയർ ഇൻ ചാർജ്ജ് ശ്രീ. ഷാജി.പി.എം ഹാജരായി. മേൽ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ വീണ്ടും പരാതിക്കാരൻറെ സാന്നിദ്ധ്യത്തിൽ സ്ഥലപരിശോധന നടത്തി 20-12-2023 ന് അസി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്ത അപാകതകൾക്ക് പുറമേ ചുവടെ ചേർക്കുന്ന അപാകതകൾ കൂടി ഉള്ളതായും, ആയത് പരിശോധനാ സമയത്ത് പരാതിക്കാരന് ബോധ്യപ്പെടുത്തിയട്ടുള്ളതായും സെക്രട്ടറിക്ക് വേണ്ടി ഹാജരായ അസി. എഞ്ചിനീയർ ഇൻ ചാർജ്ജ് അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. (1) മതിയായ ഉയരമില്ലാതെ അതിർത്തിയോട് ചേർന്ന് അനധികൃതമായി ടോയ്ലറ്റ് നിർമ്മിച്ചിരിക്കുന്നു. (കെ എം ബി ആർ 2019 ചട്ടം 34 (2), 26 (4) പാലിക്കുന്നില്ല). (2) മുൻവശത്ത് റോഡിൽ നിന്നും മതിയായ അകലം പാലിക്കാത്തത് കൂടാതെ പടി ഞ്ഞാറ് വഴിയോട് ചേർന്നുള്ള അതിർത്തിയിൽ നിന്നും പിൻഭാഗത്തും നിയമാനു സത അകലം പാലിച്ചിട്ടില്ല. പിൻഭാഗത്ത് കാൻ്റിലിവർ സ്ലാബ് നീട്ടി നിർമ്മിച്ചിരിക്കു ന്നു. (കെ എം ബി ആർ 2019 ചട്ടം 23 (2) ചട്ടം 26 (4) പാലിക്കുന്നില്ല. (3) പൂർത്തീകരണ പ്ലാനിൽ രേഖപ്പെടുത്തിയത് പ്രകാരം നിയമാനുസൃതം വേണ്ട യൂറിനറുകളും, വാഷ്ബേസിനുകളും നിർമ്മിച്ചിട്ടില്ല. കെ എം ബി ആർ 2019 ചട്ടം 34 (3) ൽ പട്ടിക 14 പാലിക്കുന്നില്ല. (4) സൈറ്റ് സർവ്വീസ് പ്ലാനുകളിൽ കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്ത് കൂടി കടന്ന് പോകുന്ന ഇലക്ട്രിക്ക് ലൈനുകൾ കെട്ടിടത്തിൽ നിന്നുള്ള അകലത്തോടു കൂടി രേഖപ്പെടുത്തിയിട്ടില്ല. (കെ എം ബി ആർ 2019 ചട്ടം 22 (5) ടേബിൾ 2 പാലിക്കുന്നില്ല). മേൽ അപാകതകൾ, പരാതിക്കാരന് വേണ്ടി ഹാജരായ മകൻ ശ്രീ. യാക്കൂബ് കെ.ടി എന്നയാൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതും, ആയത് പരിഹരിച്ച് നൽകിയാൽ മാത്രമേ കെട്ടിടം ക്രമവത്കരിക്കുന്നതിന് നിർവ്വാഹമുള്ളൂ എന്ന് ടിയാന് ജില്ലാ സമിതി അറിയിക്കുകയും ചെയ്തു. അപാകതകൾ പരിഹരിച്ച് അപേക്ഷ പുനഃസമർപ്പിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.