LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Jesna Beevi Muthan Nada Thundu Pachayil Nilamel Kottarakkara Kollam
Brief Description on Grievance:
Trade License-Reg
Receipt Number Received from Local Body:
Escalated made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 47
Updated on 2024-09-28 15:37:26
നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ നിലമേല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 40 ല്‍ റീസര്‍വ്വേ നമ്പര്‍ 83/10 ല്‍ പ്പെട്ട 23.810ആര് പുരയിടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വ്യവസായിക കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നില്ലായെന്നതാണ് പരാതി. ശ്രീമതി.ജസ്നാ ബീഗം, മുത്തന്നട, തുണ്ട്പച്ചയില്, കൈതോട് പി.ഒ എന്നയാളിന് വ്യവസായിക കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റും മണ്ണ് നീക്കം ചെയ്യുന്നതിന് ട്രാന്‍സിറ്റ് പാസും നല്‍കിയിരുന്നതായും ടി പ്ലോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത ശേഷം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പറിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നതായും ആയത് സ്ഥല പരിശോധന നടത്തിയതില്‍ പെര്‍മിറ്റ് നിബന്ധന പ്രകാരം മണ്ണ് നീക്കം ചെയ്ത ഭാഗത്ത് സംരക്ഷണ ഭിത്തി നിര്മ്മിച്ചിട്ടില്ലായെന്നും, പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഷെഡ് നിര്‍മ്മിച്ചിട്ടുള്ളതായും, പൂര്‍ത്തീകരിച്ചിട്ടുള്ള വ്യവസായിക കെട്ടിടം 2 തട്ട് കളിലായി നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ മുന്‍ ഭാഗത്ത് 4.6മീറ്റര്‍ ഉയരം ലഭിക്കുന്നുണ്ടെങ്കിലും പിന്‍ഭാഗത്ത് 2.8മീറ്റര്‍ ഉയരം മാത്രമേ ലഭ്യമാകുന്നുള്ളുവെന്നും, കെ.പി.ബി.ആര് 2019 പ്രകാരം തൊഴില്‍ മുറിയുടെ ഉയരം തറ നിരപ്പില്‍ ഉയരം 3.6 മീറ്റര്‍ ആണെന്നും , കംപ്ലീഷന്‍ പ്ലാനില്‍ സെപ്റ്റിക്ക് ടാങ്കിന്റെ സ്ഥാനം തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും മോട്ടറിന്റെ കപ്പാസിറ്റിയും തൊഴിലാളികളുടെ എണ്ണവും പ്ലാനില്‍ കാണിച്ചിട്ടില്ലായെന്നും പ്ലോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്തപ്പോള്‍ പഞ്ചായത്ത് റോഡിന് ഉണ്ടായ കേട് പാടുകള്‍ പരിഹരിച്ചിട്ടില്ലായെന്നും ടി പ്ലോട്ടില്‍ നിര്‍മ്മിച്ചിട്ടുള്ള ഷെഡിന്റെ മുന്‍ഭാഗത്ത് നിന്നും സമീപത്തുള്ള റോഡിലേക്ക് 2.7 മീറ്റര്‍ മാത്രമേ ഉള്ളുവെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്ത സ്ഥലങ്ങളില്‍ പ്ലാനില്‍ പറഞ്ഞിരിക്കുന്ന പോലെ പ്രൊട്ടക്ഷന്‍ വാളുകള്‍ നിര്‍മ്മിച്ചിട്ടില്ല. വ്യവസായിക ആവശ്യത്തിന് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ പുറക് വശത്തിന് ആവശ്യമായ ഉയരം ഇല്ലായെന്ന് കാണുന്നു. സൈറ്റിലെ നിര്‍മ്മിതികളും കംപ്ലീഷന്‍ പ്ലാനും തമ്മില്‍ വ്യത്യാസം ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രൊട്ടക്ഷന്‍ വാള് ഇപ്പോള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും വ്യവസായം നടത്തുന്നതിന് കെട്ടിട നമ്പര്‍ അനുവദിക്കണമെന്നുമാണ് പരാതിക്കാരന് യോഗത്തില്‍ ആവശ്യപ്പെട്ടത്. ടി സാഹചര്യത്തില്‍ അപേക്ഷ ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.