LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Star view, Nagaroor
Brief Description on Grievance:
Delay in Occupancy
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-03 10:48:56
പരാതി സംബന്ധിച്ച് സൈറ്റ് ഇൻസ്പെക്ഷൻ നടത്തി അടുത്ത കമ്മിറ്റിയിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 18
Updated on 2024-02-03 10:42:19
ശ്രീ ഷുക്കൂർ , സ്റ്റാർ വ്യൂ , നഗരൂർ എന്നയാളുടെ കെട്ടിടത്തിന് നമ്പർ ഇട്ട് നൽകുന്നില്ല എന്ന പരാതി പരിശോധിക്കുന്നതിന് പെർമനന്റ് അദാലത്ത് സമിതി അംഗങ്ങൾ 5 /1 / 2024- ൽ നഗരൂർ ഗ്രാമപഞ്ചായത്തിലെത്തി സൈറ്റ് പരിശോധന നടത്തി. നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ ,ഓവർസിയർ, പരാതിക്കാരനായ ശ്രീ ഷുക്കൂർ എന്നിവർ ഹാജരായിരുന്നു . ഈ കെട്ടിടവുമായി ബന്ധപ്പെട്ട ഫയലും സൈറ്റും പരിശോധിക്കുകയും പരാതിക്കാരനും കെട്ടിട ഉടമസ്ഥനുമായ ശ്രീ ഷുക്കൂറിനെ നേരിൽ കേൾക്കുകയും ചെയ്തു. നഗരൂർ വില്ലേജിലെ റീസർവ്വേ നമ്പർ 475 / 3-ൽ ഉൾപ്പെട്ട സ്ഥലത്താണ് പരാതിക്ക് ആസ്പദമായ ബിൽഡിംഗ് നിലനിൽക്കുന്നത് 'ഇപ്പോൾ പണി പൂർത്തീകരിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഫ്രണ്ട് യാർഡ് ഉൾപ്പെടെ ഒരു ഭാഗത്തും നിയമാനുസൃതം വേണ്ട സെറ്റ് ബാക്ക് ഇല്ലാത്തതിനാൽ ആണ് നമ്പർ നൽകാൻ കഴിയാത്തത് എന്ന് സെക്രട്ടറിയും അസിസ്റ്റൻറ് എൻജിനീയറും അറിയിച്ചു. സൈറ്റ് പരിശോധനയിൽ കെട്ടിടത്തിന് നിയമാനുസൃതം ഉണ്ടായിരിക്കേണ്ട സെറ്റ് ബാക്ക് ഒന്നും തന്നെ ഇല്ല എന്ന് അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു . ഈ കെട്ടിടത്തിന് നിലവിലെ നിയമപ്രകാരം നമ്പർ നൽകാൻ കഴിയില്ല. കെട്ടിടത്തിൽ നടത്തിയിട്ടുള്ള നിർമ്മാണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി റെഗുലറൈസ് ചെയ്യുന്നതിന് റെഗുലറൈസേഷൻ പ്ലാൻ തയ്യാറാക്കി സമർപ്പിക്കുകയോ, അല്ലെങ്കിൽ സർക്കാർ കേരള പഞ്ചായത്ത് രാജ് ആക്ട് 235 എ ബി പ്രകാരം പുറപ്പെടുവിച്ചേക്കാവുന്ന അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനുള്ള ചട്ടങ്ങൾ വരുന്നതുവരെ കാക്കുകയോ ചെയ്യണമെന്ന് പരാതിക്കാരനും കെട്ടിട ഉടമസ്ഥനുമായ ശ്രീ ഷുക്കൂറിനെ അറിയിച്ചു. ഇതേ സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് നൽകുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിയോടും നിർദ്ദേശിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 19
Updated on 2024-04-17 13:20:44
മേല് വിവരങ്ങള് പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്.