LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊക്കഞ്ഞാത്ത് താഴെകുനിയിൽ, പുതുപ്പണം, വടകര
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിന്
Receipt Number Received from Local Body:
Escalated made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:04:12
പരാതി പരിശോധിച്ചതില്‍ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതും, B T R ല്‍ തരം നഞ്ചയായി രേഖപ്പെടുത്തിയതുമായ സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കാന് നിലവിലെ നിയമ പ്രകാരം തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് അധികാരം ഇല്ലാത്തതാകുന്നു. ആയത് പരാതിക്കാരന് ബോധ്യമുളളതും, എന്നാല്‍ ഇതില്‍ കെട്ടിടം പണിയുന്നതിന് അനുമതി ആവശ്യമാണെന്നും ആണ് പരാതിയില്‍ ഉന്നയിച്ചിട്ടുളളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ആവശ്യമായതിനാല്‍ ജില്ലാ അദാലത്ത് സമിതി വഴി സംസ്ഥാന അദാലത്ത് സമിതിയിലേക്ക് കൈമാറുക ആയിരിക്കും ഉചിതം എന്നതിനാല്‍ പരാതി ജില്ലാ അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു. ഇക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-01 12:19:56
തണ്ണീര്‍ തട സംരക്ഷണ നിയമം വരുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന കെട്ടിടങ്ങല്ക്ക് / വീടിന് മുകളില്‍ (തറ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കാതെ) അധിക നിര്‍മ്മാണം നടത്തുന്നതിന് നിലവിലെ ചട്ടങ്ങള്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നില്ല എന്നും ഇത് കാരണം പൊതു ജനങ്ങള്‍ക്ക് വളരെയധികം പ്രയാസം നേരിടുന്നു എന്നുമാണ് പരാതി. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും അനുകൂലമായ ഉത്തരവ് വേണം എന്നതുമാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ തീരുമാനം ആവശ്യമായതിനാല്‍ സംസ്ഥാന തല സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 7
Updated on 2024-06-11 16:06:45
Please see the attachment
Attachment - State Final Advice: