LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൂത്തോടത്ത് മീത്തൽ, പുത്തൂർ പി.ഒ, വടകര
Brief Description on Grievance:
വീടിന് നമ്പർ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 12:58:33
പരാതി പരിശോധിച്ചതില്‍ പരാതിക്കാരന് 30.02.2020 ല്‍ നിയമാനുസൃത പെര്‍മിറ്റ് എടുക്കുകയും,പെര്‍മിറ്റ് പ്രകാരം വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും, പെര്‍മിറ്റ് കാലാവധിക്കുളളില്‍ തന്നെ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും, ആയത് പരിശോധിച്ച എന്‍ജിനിയറിംഗ് വിഭാഗം യാതൊരു വിധ കെട്ടിട നിര്‍മ്മാണ ചട്ട ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും സമിതിക്ക് ബോധ്യപ്പെട്ടു. ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറിയുടെ വാദം പരാതിക്കാരി പ്ലോട്ടില്‍ നിന്നും മണ്ണെടുത്തതിനാല്‍ അയല്‍വാസിയായ അജീഷ് എന്നയാളുടെ വീടിന് ഭീഷണിയാണെന്നും ഇതു സംബന്ധിച്ച ഒരു പരാതി നിലവിലുളളതിനാലാണ് പരാതിക്കാരിക്ക് കെട്ടിട നമ്പര്‍ അനുവദിക്കാത്തത് എന്നുമാണ്. എന്നാല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് കൊണ്ട് പൂര്‍ത്തിയാക്കിയ വീടിന് അയല്ക്കാരന്റെ പരാതി കാരണം കെട്ടിട നമ്പര്‍ അനുവദിക്കാന്‍ കഴിയില്ല എന്ന സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സമിതി വിലയിരുത്തി. അപേക്ഷക PMAY പദ്ധതിയിന്‍ കീഴില്‍ വീട് അനുവദിക്കപ്പെട്ട ദാരിദ്ര്യ രേഖക്ക് താഴെയുളള വിധവയായ ഒരു വനിതയാണ് എന്ന വസ്തുത പോലും പരിഗണിക്കാതെയാണ് യോതൊരു വിധ കെട്ടിട നിര്‍മ്മാണ ചട്ട ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യാത്ത വീടിന് നമ്പര്‍ അനുവദിക്കാതെ വൈകിപ്പിക്കുന്നത്. അയല്‍വാസിയുടെ പരാതി പ്രകാരം അയല്‍വാസിയുടെ വീടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ അപേക്ഷകയുടെ ഭാഗത്ത് നിന്നും ചെയ്യേണ്ടതുണ്ടെങ്കില്‍ തന്നെ അപേക്ഷകക്ക് അത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം സെക്രട്ടറിക്ക് അധികാരം ഉണ്ട് എന്നിരിക്കെ അയല്‍വാസിയുടെ പരാതി പരിഹരിക്കുന്നതിന് ഉളള നടപടികള്‍ സ്വീകരിക്കാനുളള സമര്‍ദ്ദ തന്ത്രമായി നിയമാനുസൃതം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാതെ ഇരിക്കുന്നത് ശരിയായ നടപടിയല്ലാത്തതിനാല്‍ 7 ദിവസത്തിനകം പരാതിക്കാരിയുടെ ഒക്യുപന്‍സി അപേക്ഷ പ്രകാരം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് വടകര നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. നല്കിയ കെട്ടിട നമ്പര്‍ ഉള്‍പ്പെടെയുളള വിവരം അടുത്ത സിറ്റിംങില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 14:47:00
അപേക്ഷകക്ക് ഒക്യൂപന്‍സി നല്കാന് തീരുമാനിച്ചു എന്നും ,കെ സ്മാര്‍ട്ടിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചാല്‍ ഉടന്‍ തന്നെ നമ്പര്‍ അനുവദിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-15 14:47:35
അപേക്ഷകക്ക് ഒക്യൂപന്‍സി നല്കാന് തീരുമാനിച്ചു എന്നും ,കെ സ്മാര്‍ട്ടിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചാല്‍ ഉടന്‍ തന്നെ നമ്പര്‍ അനുവദിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.