LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hajikumar.K. R ,Akhil Nivas, Valiyavayal
Brief Description on Grievance:
പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ശ്രീ.ഹജികുമാറിന് വീട്ട് നമ്പർ ലഭിക്കുന്നില്ലായഎന്ന പരാതി
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-22 16:39:12
പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പൂലോഡ് -എക്സ് സർവീസ് മെൻ കോളനി റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്ലോട്ടിൽ നിർമിച്ച 181.36 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വാസഗൃഹ കെട്ടിടത്തിനു ഒക്പൻസി യും കെട്ടിട നമ്പറും ലഭിച്ചില്ല എന്നുള്ളതാണ് പരാതി സംഗതി. പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിലെ പരാതിക്കാസ്പദമായ ഫയൽ പരിശോധിച്ചതിൽ തെരുവ് അതിർത്തിയിൽ നിന്നും 3 മീറ്റർ തുറസായ സ്ഥലം വിടേണ്ടിടത്തു 2.85 മീറ്റർ മാത്രമേ വീട്ടിട്ടുള്ളൂ എന്ന് lid &ew സെക്ഷൻ overseer റിപ്പോർട്ട് ചെയ്തതായി കാണുന്നു.ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്റർ പ്രകാരം 8 മീറ്റർ വീതിയുള്ള റോഡ് ചട്ടം 23(1) പ്രകാരം notified റോഡ് ആണോ അല്ലയോ എന്ന് പറയാൻ ഗ്രാമപഞ്ചായത്തിന് പറയാൻ കഴിയുന്നില്ല. ടി റോഡ് പഞ്ചായത്തിന്റെ notified റോഡ് ലിസ്റ്റിൽ ഉൾപ്പെട്ടതാണോ എന്ന് പരിശോധിച്ചു റിപ്പോർട്ട് ചെയ്യുന്നതിന് സമയം അനുവദിച്ചുകൊണ്ട് അടുത്ത adalat ന്റെ പരിഗണനക്കായി മാറ്റിവച്ചു തീരുമാനിച്ചു
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 18:24:32
പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്റർ റിൽ ഉൾപ്പെട്ടതും 8 മീറ്റർ വീതിയുള്ളതുമായ പൂലോട് - എക്സ് സർവീസ് മെൻ കോളനി റോഡ് ഗ്രാമപഞ്ചായത്തിന്റ notified റോഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നോ ഇല്ലയോ എന്ന് പരിശോധിച്ചു റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറി യോട് നിർദേശിച്ചു ഇടക്കാല ഉത്തരവ് നൽകിയിരുന്നതനുസരിച്ചു 30/12/2023 തീയതിയിലെ യോഗത്തിൽ സെക്രട്ടറി ക്കുവേണ്ടി ഹാജരായിരുന്ന സെക്ഷൻ ക്ലാർക്ക് ടി റോഡ് ഗ്രാമപഞ്ചായത്തിന്റെ 220 ബി വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള റോഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു എന്ന് തെളിയിക്കുന്നതിനു രേഖകളൊന്നും തന്നെ ഗ്രാമപഞ്ചായത്തിൽ ലഭ്യമല്ലയെന്നു റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ KPBR 20 ഉപച്ചട്ടം (3) ന്റെ ക്ലിപ്ത നിബന്ധന പ്രകാരം സെക്രട്ടറി ക്കുള്ള സഹന അംഗീകാരം നൽകാനുള്ള അധികാരം വിനിയോഗിച്ച് ഒകുപൻസി യും കെട്ടിട നമ്പറും അനുവദിച്ചു നൽകുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചു തീരുമാനിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ഒരാഴ്ച ക്കകം നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-21 19:23:37
പരാതിക്കാരന് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിനു ഒക്യൂപൻസി യും കെട്ടിടനമ്പറും നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു സെക്രട്ടറി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ പരാതി തീർപ്പാക്കി