LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കിഴക്കെപുനത്തിൽ, പുതുപ്പണം, വടകര
Brief Description on Grievance:
മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:50:16
മേല്‍ പറഞ്ഞ മരണം ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കണ്ണൂക്കര എന്ന സ്ഥലത്ത് വെച്ച് നടന്നു എന്നും ആയതിന് ശേഷം പോസ്റ്റ്മോര്‍ട്ടം വടകര ഗവ.ആശുപത്രിയില്‍ വെച്ച് നടന്നു എന്നും എന്നാല്‍ മുനിസിപ്പാലിറ്റിയില്‍ ആയത് രജിസ്റ്റര്‍ ചെയ്യുകയ്യോ, രജിസ്റ്റര്‍ ചെയ്യാനുളള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല എന്നുമാണ് പരാതി. പരാതി വിശദമായി പരിശോധിച്ചു. സാധാരണ ഗതിയില്‍ മരണം സംഭവിച്ച സ്ഥലത്തെ ജനന മരണ രജിസ്ട്രാര്‍ (തദ്ദേശ സ്വയംഭരണ സെക്രട്ടറി) ആണ് മരണം രജിസ്റ്റര്‍ ചെയ്യുന്നത്. ഇതു സംബന്ധിച്ച് സമിതി നടത്തിയ അന്വേഷണത്തില്‍ മരണം സംഭവിച്ചു എന്ന് പറയുന്ന ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഓഫീസിലോ, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച വടകര മുനിസിപ്പാലിറ്റിയിലോ പ്രസ്തുത മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇപ്പേള്‍ മരണം രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ഒരു വര്‍ഷത്തിന് മുന്‍പ് നടന്ന മരണം ആയതിനാല്‍ R D O അനുമതി ആവശ്യമാണ്. മാത്രവുമല്ല മരണ തിയ്യതിയായി അപേക്ഷകന് പറഞ്ഞിരിക്കുന്ന തിയ്യതി 29.02.1978 എന്നാണ്. എന്നാല്‍ 1978 വര്‍ഷം അധിവര്‍ഷം അല്ലാത്തതിനാല്‍ ഫെബ്രുവരി മാസത്തില്‍ 29 എന്ന തിയ്യതി വരില്ല എന്നതിനാല്‍ അപേക്ഷകന് പറഞ്ഞിരിക്കുന്ന തിയ്യതി തെറ്റാണെന്നും സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ മരണം നടന്ന തിയ്യതി, സ്ഥലം എന്നിവ ഉറപ്പ് വരുത്തിയതിന് ശേഷം നിയമാനുസൃത നടപടി ക്രമങ്ങള്‍ പാലിച്ച് കൊണ്ടും, R D O യുടെ അനുമതിയോടുകൂടിയും മരണം രജിസ്റ്റര്‍ ചെയ്യുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ജനന മരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് വടകര നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷകന് അയച്ച കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 14:34:11
കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോട് കൂടിയ അറിയിപ്പ് അപേക്കകന് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 14:34:34
കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോട് കൂടിയ അറിയിപ്പ് അപേക്കകന് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.