LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Oliyarackal(H) Poochapra
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-18 12:08:40
ശ്രീലേഷ് ഒ.ബി –വെള്ളിയാമറ്റം GF- Residential, FF- Comercial- ഉപയോഗത്തിനുമായി (G+1) കെട്ടിട നിര്‍മ്മാണ അനുമതിക്കായി പഞ്ചായത്തില്‍ അപേക്ഷ നല്കിയിട്ടുള്ളതാണ്. അപേക്ഷകന്റെ സ്ഥലം 1964 പട്ടയം പ്രകാരം ലഭിച്ചതാണെന്നുള്ളതിനാല്, വാസഗ്രഹത്തിനു മാത്രമേ അനുമതി നല്കാന് സാധിക്കുകയുള്ളൂ എന്ന് പഞ്ചായത്തില്‍ നിന്നും അറിയിച്ചിരുന്നു. ആയതനുസരിച്ച് , GF – വാസഗ്രഹത്തിനു മാത്രം അനുമതി നല്‍കിയാല്‍മതി എന്ന് ടിയാള്‍ അറിയിച്ചിരുന്നു. GF – Structural works പൂര്ത്തീയാക്കിയിട്ടുള്ളതായി സ്ഥല പരിശോധനയില്‍ കാണപ്പെട്ടു. പ്രസ്തുത പ്ലോട്ടിന്റെ മുന്‍വശം , തൊടുപുഴ- വെള്ളിയാമറ്റം- ദേവരുപാറ PWD റോഡ് ആണ്. റോഡ് അതിരിനോട് ചേര്‍ന്നുള്ള സ്ഥലം, കൃത്യമായി ബൌണ്ടറി നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നില്ല. ആയതിനാല്‍, താലുക്ക് സര്‍വ്വെയുടെ സ്ക്കെച്ചിന്റെ സഹായത്തോടെ മാത്രമേ , കൃത്യമായ ബൌണ്ടറി അറിയുവാനും നിര്‍മ്മാണത്തിന്റെ മുന്‍വശത്തുള്ള തുറസ്സായ സ്ഥലം ചട്ടം 26 പ്രകാരം ലഭ്യമാണോ എന്നറിയുവാനും സാധിക്കുകയുള്ളു. കൂടാതെ മറ്റുവശങ്ങളിലും, സ്ഥലത്ത് വ്യക്തമായി ബൌണ്ടറി തിരിച്ച് കാണുന്നില്ല. Structural വര്‍ക്ക്സ് പൂര്‍ത്തിയായ GF നിര്‍മ്മാണം വാസഗ്രഹത്തിനു വേണ്ടിയുള്ളതാണെന്ന് കാണുന്നു. എന്നാല്‍ മുന്‍ഭാഗത്തുള്ള PWD റോഡിന്റെയും, GF Roof സ്ലാബിന്റെ ഇടയിലുള്ള ഭാഗവും, മുകളില്‍ സ്ലാബ് കവര്‍ ചെയ്തിട്ടുള്ളതായി കാണുന്നു. സൈഡ് ക്ലോസ് ചെയ്തിട്ടില്ല. എന്നിരുന്നാലും ആയത് KPBR 2019 ചട്ടം 23(1) Proviso യുടെ ലംഘനം ആയികാണുന്നു. ചട്ടം 23(1) പ്രകാരം, റോഡ് ലെവലില്‍ നിന്നും കെട്ടിടത്തിന്റെ ഏതെങ്കിലും ഒരു നിലയിലേക്ക് മാത്രം access നല്‍കുന്നതിനായി ramp/ bridge/ step/ similar structure പാരപ്പെറ്റോടുകൂടിയോ അല്ലാതെയോ മാത്രമാണ് അനുവദിക്കാവു. ഈ സാഹചര്യത്തില്‍ താലുക്ക് സര്‍വ്വെയറുടെ സഹായത്തോടെ, മുന്‍വശം, വശങ്ങള് ഇവയുടെ ബൌണ്ടറി തിരിച്ച് മാര്‍ക്ക് ചെയ്യേണ്ടതും ആയതനുസരിച്ച് പ്ലാനുകള്‍ തയ്യാറാക്കി പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതുമാണ്. റാമ്പ് വഴി , PWD റോഡിനോട് ചേര്‍ത്ത് നിര്‍മ്മാണം നടത്തിയിട്ടുള്ളതിനാല്‍ ആയതിനുള്ള Concent PWD-യില്‍ നിന്നും വാങ്ങി, അപേക്ഷയോടൊപ്പം സമര്‍പ്പിക്കുവാന്‍ അപേക്ഷകനോട് ആവശ്യപ്പെടാവുന്നതും, ടി സ്ലാബിന്റെ താഴ്ഭാഗം , തുറസ്സായസ്ഥലമായി ഒഴിച്ചിടേണ്ടതും മറ്റു ഉപയോഗങ്ങള്‍ക്കായി മാറ്റുന്നില്ല എന്ന് സെക്രട്ടറി ഉറപ്പാക്കേണ്ടതുമാണ്. മേല്‍ വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കുവാനും ആയതനുസരിച്ച് പ്ലാനുകള്‍, PWD-യില്‍ നിന്നുമുള്ള Concent എന്നിവ ലഭ്യമാകുന്ന മുറക്ക് , തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-23 13:16:47
Attachment - Sub District Final Advice Verification: