LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUNDENKANDI NADUVIL VILLAGE
Brief Description on Grievance:
പഴയ വീട് പൊളിച്ചു പുതിയ വീട് വെച്ചപ്പോള്‍ വീട്ടു നമ്പര്‍ ലഭിക്കാത്തതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 17:10:08
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-02-17 21:12:09
ശ്രീമതി.ഖദീജ.ഐ.വി, മുണ്ടേൻകണ്ടി നടുവിൽ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം തന്റെ ഭർത്താവിന്റെ കുടുംബ വീട് പൊളിച്ച് ഉണ്ടാക്കിയ പുതിയ വീടിന് റോഡിൽ നിന്നും നിശ്ചിത അകലം ലഭ്യമല്ലെന്ന് പറഞ്ഞ് നമ്പർ ലഭിച്ചില്ലെന്നുളളതാണ്. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ നിന്നും പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട പഞ്ചായത്ത് ഓഫീസ് – ആട്ടുക്കുളം റോഡിന് ആസ്തി രജിസ്റ്റർ പ്രകാരം 6 മീറ്റർ വീതിയും 1800 മീറ്റർ നീളവുമാണ് രേഖപ്പെടുത്തിയിട്ടുളളത്. പഞ്ചായത്ത് ഓവർസിയറുടെ റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് റോഡിൽ നിന്നും കെട്ടിടത്തിലേക്കുളള അകലം 2.80 മീറ്റർ ആണെന്നും KPBR2019 റൂൾ 23 പ്രകാരം ആവശ്യമായ സെറ്റ്ബാക്ക് ഇല്ലെന്നുമാണ്. എന്നാൽ പ്രസ്തുത റോഡ് നിർമ്മിക്കുന്നതിന് പരാതിക്കാരി സ്ഥലം വിട്ടു കൊടുത്തിട്ടുണ്ടെന്നാണ് ബോധിപ്പിച്ചിരിക്കുന്നത്. കൂടാതെ റോഡിന്റെ നിലവിലെ വീതി 5 മീറ്റർ ആണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ മേൽപ്പറഞ്ഞ പഞ്ചായത്ത് ഓഫീസ് – ആട്ടക്കുളം റോഡ് കേരള പഞ്ചായത്ത് നിയമം 1994 വകുപ്പ് 220(B) വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് നിലവിൽ സൈറ്റിൽ റോഡിന്റെ വീതി കണക്കാക്കി KPBR2019 റൂൾ 23 പ്രകാരം 6 മീറ്ററിൽ കുറവ് വീതിയാണ് ഉളളതെങ്കിൽ പരാതിക്കാരിയുടെ റോഡിന് അഭിമുഖമായ അതിർത്തിയിൽ നിന്നും കെട്ടിടത്തിലേക്ക് 2 മീറ്റർ ലഭ്യമാണെങ്കിൽ കെട്ടിട നമ്പർ അനുവദിക്കാൻ നടുവിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. അദാലത്ത് നിർദ്ദേശം നടപ്പിലാക്കുന്നതിന് മുമ്പ് പരാതിക്കാരിക്ക് അനുവദിച്ച കെട്ടിട നിർമ്മാണ പെർമിറ്റ്, പ്രസ്തുത റോഡ് നിർമ്മിക്കുന്നതിന് സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ സെക്രട്ടറി പരിഗണിക്കേണ്ടതാണ്.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-26 11:34:04
IMPLIMENTED
Attachment - Sub District Final Advice Verification: