LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
EXCELLANCY APPARTMENT FLAT MNO.3D ONDEN ROAD KANNUR 670001 KERALA INDIA
Brief Description on Grievance:
ഉയർന്ന നിരക്കിലുള്ള കെട്ടിട നികുതി സമാനമായ വിസ്തീർണ്ണമുള്ളതും ഒരേ കാലത്ത് പണി കഴിച്ചതും ഒരേ വാർഡിൽ സമീപത്തു സ്ഥിതി ചെയ്യുന്നതുമായ അപാർട്മെന്റിന്റെ നികുതിക്ക് സമാനമായി കുറവ് ചെയ്യുവാനുള്ള അപേക്ഷ
Receipt Number Received from Local Body:
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 26
Updated on 2024-11-14 16:22:38
കണ്ണൂർ കോർപ്പറേഷൻ ഡിവിഷൻ 51 -ൽ നിലവിൽ സഞ്ജിത്ത് ടി.എസ് എന്നവരുടെ ഉടമസ്ഥതയിലുളള 51/35 നം. റസിഡൻഷ്യൽ കെട്ടിടത്തിന് (ഫ്ലാറ്റ് ), 1.10.2007 മുതലാണ് നികുതി ചുമത്തിയിട്ടുളളത്. ആന്വൽ റെന്റല് വാല്യൂ അടിസ്ഥാനത്തിൽ 1726/-രൂപ അർദ്ധ വാർഷിക നികുതി ചുമത്തിയ കെട്ടിടത്തിന്റെ നിലവിലെ (2024-2025) വാർഷിക നികുതി 4165/- രൂപയാണ്. എന്നാൽ അതേ ഡിവിഷനിലുളള സമാനമായ റസിഡൻഷ്യൽ കെട്ടിടത്തിന് വാർഷിക നികുതി 1066/- രൂപ മാത്രമാണെന്നും അതേ നിരക്കിൽ നികുതികുറവ് അനുവദിക്കണമെന്നുമാണ് അപേക്ഷകന്റെ ആവശ്യം . കോർപ്പറേഷൻ അഢീഷണൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം പരാതിയിൽ താരതമ്യപ്പെടുത്തിയിട്ടുളള 51/2803 നമ്പർ റസിഡൻഷ്യൽ ഫ്ലാറ്റ് 2005-2006 ഒന്നാം വർഷത്തിൽ നികുതി നിർണ്ണയം നടത്തിയ (ARV പ്രകാരം) കെട്ടിടമാണെന്നും ടി നികുതിയിൻ മേൽ യഥാസമയം റിവിഷൻ പെറ്റീഷൻ നൽകി നികുതിയിളവ് പ്രയോജനപ്പെടുത്തിയിട്ടുളളതാണെന്നും എന്നാൽ അപേക്ഷകന്റെ കെട്ടിടത്തിന് അത്തരത്തിൽ നികുതിയിളവ് പ്രയോജനപ്പെടുത്തുന്നതിന് യഥാസമയം അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നും അപ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിൽ പരമാവധി 30 % വരെ ഇളവ് ലഭിക്കുമായിരുന്നുമെന്നുമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. എന്നാൽ അത്തരത്തിൽ പരമാവധി 30% നികുതിയിളവ് അനുവദിച്ചാൽ തന്നെയും രണ്ട് കെട്ടിടങ്ങൾ തമ്മിൽ വാർഷിക നികുതിയിൽ വലിയ അന്തരം ഉളളതായി കാണുന്നു. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 509 (5), 510 എന്നിവ പ്രകാരം കെട്ടിടനികുതി ചുമത്തിയതിൻമേൽ റിവിഷൻ/അപ്പീൽ നൽകാനുള്ള പരമാവധി സമയപരിധി പ്രസ്തുത ഉത്തരവ് കൈപ്പറ്റി 30 ദിവസമാണ്. അത്തരത്തിൽ സമയപരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ നികുതി ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷകന്റെ പരാതി നിലവിൽ പരിഗണിക്കുന്നതിന് ചട്ട പ്രകാരം നിർവ്വാഹമില്ലാത്തതാണ്. അപേക്ഷകൻ ഹാജരാക്കിയ രേഖകൾ പ്രകാരം കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം 1333 sq.feet ആണ്. 2011 ലെ കേരള മുൻസിപ്പാലിറ്റി വസ്തു നികുതിയും, സേവന ഉപനികുതിയും ചട്ടങ്ങൾ പ്രകാരം തറ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ചുമത്തപ്പെടുമായിരുന്നെങ്കിൽ കെട്ടിടത്തിന്റെ വാർഷിക നികുതി 1568/-രൂപ (10 വർഷത്തിനു മുകളിൽ കാലപ്പഴക്കം കണക്കിലെടുത്ത്) മാത്രമേ വരികയുള്ളൂ. എന്നാൽ ആന്വൽ റെന്റൽ വാല്യു അടിസ്ഥാനത്തിൽ ഒരിക്കൽ നികുതി ചുമത്തിയ കെട്ടിടത്തിന് നിലവിലെ വസ്തു നികുതി ചട്ടങ്ങൾ പ്രകാരം നികുതി പുനർനിർണ്ണയം നടത്തുന്നതിന് നിലവിൽ വ്യവസ്ഥകളില്ലാത്തതാണ്. സർക്കാറിന്റെ 22.03.2023-ലെ സ.ഉ.(കൈ) നം. 77/2023/എൽ.എസ്.ജി.ഡി നമ്പർ ഉത്തരവ് പ്രകാരം നിലവിലുളള കെട്ടിടങ്ങളുടെ വസ്തു നികുതി എല്ലാ വർഷവും 5% വർദ്ധനവ് വരുത്തേണ്ടതുണ്ട്. അപ്രകാരം കണക്കിലെടുക്കുമ്പോൾ അപേക്ഷകൻറെ 124 ചതുരശ്ര മീറ്റർ മാത്രം വിസിതൃതിയുളള പാർപ്പിടാവശ്യത്തിനുളള കെട്ടിടത്തിന് നിലവിലുളള 4165/- രൂപ നികുതിയിൽ തുടർന്ന് ഓരോവർഷവും ഭീമമായ വർദ്ധനവ് വരുന്നതിനാലും, കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം കണക്കാക്കുമ്പോൾ വസ്തു നികുതിയിൽ ഇരട്ടിയിലേറെ വർദ്ധനവ് കാണപ്പെടുന്നതിനാലും ഉചിതമായ തീരുമാനത്തിനായി കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 233(18) ("സർക്കാറിന് ഏതവസരത്തിലും ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ സെക്രട്ടറി നടത്തിയ വസ്തു നികുതി നിർണ്ണയത്തിന്റെ കൃത്യത പരിശോധിക്കാവുന്നതും ഇത് സംബന്ധിച്ച് സെക്രട്ടറിയ്ക്ക് ഉചിതമായ നിർദ്ദേശം നൽകാവുന്നതും അത് പാലിക്കാൻ സെക്രട്ടറി ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്") പ്രകാരം സർക്കാറിന്റെ പരിഗണനക്കായി സമർപ്പിക്കുന്നതിന് സംസ്ഥാനതല സമിതിയിലേക്ക് escalate ചെയ്യുന്നതിന് തീരുമാനിച്ചു.