LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MULLIKKAD KARIMBINPUZHA
Brief Description on Grievance:
പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിടനമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-17 06:32:28
2016 ൽ പെര്‍മിറ്റ് വാങ്ങി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ ലഭിച്ചില്ലെന്നും കെട്ടിടനമ്പറിന് 2019-20 ൽ അപേക്ഷിച്ചിരുന്നെന്നും C R Z 3 ൽ ഉൾപ്പെട്ട സ്ഥലമാണെന്ന് പറഞ്ഞു നമ്പർ ലിനല്കിയില്ലെന്നും പെർമിറ്റ് അനുവദിക്കുമ്പോൾ ഇ സ്ഥലം C R Z 3 ൽ ഉൾപ്പെട്ടതല്ലായിരുന്നെന്നും 2018 നു ശേഷമാണ് CRZ ൽ ഉൾപ്പെടുത്തിയതെന്നും തന്റെ കെട്ടിടം അതിനു മുമ്പേ പൂർത്തീകരിച്ചതാണെന്നും 2018 ലെ പ്രളയസമയത്ത് ഈ കെട്ടിടംത്തിൽ ഉൾപ്പടെ വെള്ളം കയറി എന്നും അതിന്റെ ഫോട്ടോ ഉൾപ്പടെ പത്രത്തിൽ വന്നതാണെന്നും പ്രളയത്തിൽ കുറെയധികം ഭൂമി വെള്ളംകയറി ഒലിച്ചുപോയതിനാലാണ് ഇപ്പോൾ മതിയായ അകലം ഇല്ലെന്നു തോന്നുന്നതെന്നുംCRZ നിലവിലില്ലാതിരുന്ന സമയത്തു പെര്‍മിറ്റ് വാങ്ങി പൂർത്തീകരിച്ച കെട്ടിടമായതിനാൽ നമ്പർ അനുവദിക്കണമെന്നും അപേക്ഷകൻ ആവശ്യപ്പെട്ടു .നമ്പറിന് അപേക്ഷിക്കുന്ന സമയത്തു സി ആർ സെഡ് ബാധകമാക്കിയിരുന്നെന്നും ആ സമയം പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു എന്നും പരാതിക്കാരന്റ അപേക്ഷ ജില്ലാ കോസ്റ്റൽ സോൺ മാനേജ്മന്റ് അതോറിറ്റിക്ക് സമർപ്പിച്ചെങ്കിലും അത് നിരസിച്ചെന്നും അതിനാൽ നമ്പർ നൽകാൻ കഴിയില്ലെന്നും സെക്രട്ടറി അറിയിച്ചു.സി ആർ സെഡ് 3 ൽഉൾപ്പെട്ട സ്ഥലമായതിനാൽ കോസ്റ്റൽ സോൺ മാനേജ്മന്റ് അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്നും ജില്ലാതല അതോറിറ്റി അപേക്ഷ തള്ളിയ സാഹചര്യത്തിൽ പരാതിക്കാരന്റെ അപേക്ഷ സെക്രട്ടറിയുടെ ശുപാർശയോടെ കെ സി എം എ ക്ക് അനുമതിക്കായി സമർപ്പിക്കുന്നതിന് നിർദ്ദേശിക്കാവുന്നതാണെന്നും ഡെപ്യൂട്ടി ടൌൺ പ്ലാനർ യോഗത്തിൽ അറിയിച്ചു .അപ്രകാരം ചെയ്യാമെന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു .ഈ സാഹചര്യത്തിൽ അപേക്ഷ ജില്ലാ തല സമിതിയിലേക്ക് എസ്കലേറ്റു ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 13
Updated on 2024-01-29 11:28:29
ശ്രീ അപ്പുതോമസിന്റെ അപേക്ഷയിന്മേല് സ്ഥലപരിശോധനയും പ്രാദേശികഅന്വേഷണവും നടത്തിയതില്‍ ടി കെട്ടിട നിര്‍മ്മാണം 2018 ല്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതായും പ്രളയ സമയത്ത് ടി കെട്ടിടത്തില്‍ ആള്‍താമസം ഉണ്ടായിരുന്നതായും അറിയുവാന്‍ സാധിച്ചു എന്നും എന്നാല്‍ അപേക്ഷകന് കെട്ടിടത്തിന്റെ പൂര്ത്തീകരണറിപ്പോര്ട്ട് നല്കുവാന് വൈകിയതാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലും ടി പഞ്ചായത്ത് പരിധിയില്‍ CRZ നിലവില്‍ വന്നത് 28/02/2019 ആയതിനാലും എന്നാല്‍ അപേക്ഷകന് പെര്‍മിറ്റ് എടുത്ത് ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് CRZ നിലവില്‍ വരുന്നതിനു മുന്‍പേ ആണെന്ന് ബോധ്യപ്പെട്ടതിനാലും ടി കെട്ടിടത്തിനു നിയമാനുസരണം കെട്ടിട നമ്പര്‍ നല്‍കുന്നതിന് പഞ്ചായത്ത് സെക്രട്ടറി യെ ചുമതലപ്പെടുത്തി ടി അപേക്ഷ തീര്‍പ്പാക്കി തീരുമാനിച്ചു
Attachment - District Final Advice: