LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLIPAATH HOUSE KOTTURVAYAL
Brief Description on Grievance:
ബില്ഡിംഗ് പെര്മിറ്റ് പുതുക്കുനതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 16:59:57
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-02-21 11:50:09
ശ്രീ.സി.പി.അബൂബക്കർ, പള്ളിപ്പാത്ത് സീനത്ത്, പള്ളിപ്പാത്ത് ഹൗസ്, കോട്ടൂർവയൽ.പി.ഒ, ശ്രീകണ്ഠാപുരം എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാളുകൾ ശ്രീകണ്ഠാപുരം നഗരസഭയിൽ റി.സ 30/10 നമ്പറിൽ ഒരു വാണിജ്യ കെട്ടിടത്തിന് എ2-4061/15 തീയ്യതിഃ01/07/2015 പ്രകാരം കെട്ടിട നിർമ്മാണ അനുമതി വാങ്ങിയിരുന്നു. 3 നില കെട്ടിടത്തിനാണ് അനുമതി വാങ്ങിയിരുന്നത്.തുടർന്ന് ഒന്ന്, രണ്ട് നിലകളുടെ പണി പൂർത്തിയാക്കുകയും പാർഷ്യലി കംപ്ലീഷൻ അനുവദിക്കുകയും ചെയ്തു. PCB യുടെ സർട്ടിഫിക്കറ്റ് സമർപ്പിച്ചു കഴിയുമ്പോൾ സെക്കന്റ്ഫ്ളോറിന് നമ്പർ അനുവദിക്കാമെന്ന വ്യവസ്ഥയിലാണ് നമ്പർ അനുവദിച്ചത്. രണ്ട് നിലകൾക്കും കൃത്യമായി വസ്തു നികുതി ഒടുക്കി വരുകയും ചെയ്യുന്നുണ്ട്. പിന്നീട് സെക്കന്റ് ഫ്ളോറിന് നമ്പർ ലഭിക്കുന്നതിന് PCB സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി PCB ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ കൊറോണ കാരണം സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കാലതാമസം നേരിടുകയും പിന്നീട് സർട്ടിഫിക്കറ്റ് സമർപ്പിച്ചപ്പോൾ സാങ്കേതിക കാരണങ്ങളാൽ ഒക്യുപ്പെൻസി ലഭിക്കാതിരിക്കുകയും ചെയ്തു. ഇതിനിടയിൽ പെർമിറ്റിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. 2024 ജൂലൈ മാസം വരെ പുതുക്കാൻ സാധിക്കുന്ന പെർമിറ്റ് പുതുക്കാൻ ശ്രമിച്ചപ്പോൾ പെർമിറ്റ് ഫീസിൽ വലിയ വർദ്ധന ഉണ്ടായെന്നും ആയത് പഴയ ഫീസ് ഈടാക്കി പുതുക്കി തരണമെന്നുമാണ് അപേക്ഷകൻ ബോധിപ്പിച്ചിരിക്കുന്നത്. 08/01/2024ന് സ്ഥല പരിശോധന നടത്തിയതിൽ നിന്നും ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ നിന്നും പരാതിക്കാരന് 3 നില വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് 2015 ജൂലൈ 1 തീയ്യതിയിലാണ് അനുമതി നൽകുന്നത്. 12/11/2018ലെ ഫയൽ നോട്ട് പ്രകാരം final occupancy സർട്ടിഫിക്കറ്റിനുളള അപേക്ഷയോടൊപ്പം fire and rescue departmentന്റെ നിരാക്ഷേപ പത്രം ഹാജരാക്കിയിട്ടുണ്ടെങ്കിലും PCB യിൽ നിന്നുളള സർട്ടിഫിക്കറ്റിനുളള ഫീസ് ഒടുക്കിയതിന്റെ റസീറ്റ് മാത്രമേ ഹാജരാക്കിയിട്ടുളളു എന്ന് രേഖപ്പെടുത്തി കാണുന്നു. PCB സർട്ടിഫിക്കറ്റ് 2 മാസത്തിനകം ഹാജരാക്കിയാൽ കൊള്ളാം എന്ന വ്യവസ്ഥയിലാണ് ഒക്കുപ്പെൻസി അനുവദിച്ചിരുന്നത്. തുടർന്ന് final pollution certificate ഹാജാരക്കാൻ നിരവധി തവണ കത്തയച്ചെങ്കിലും അപേക്ഷകന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ല. 22-08-2022 ലെ ഫയൽ നോട്ട് പ്രകാരം പരാതിക്കാർ കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട സാങ്കേതിക വിഭാഗം നടത്തിയ ഫീൽഡ് തല പരിശോധനയിൽ ചട്ട ലംഘനം റിപ്പോർട്ട് ചെയ്യുകയും വിവിധ തീയ്യതികളിലായി LBS നെതിരെ നടപടികൾ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനും ആയതു വരെ യു.എ നമ്പർ നികുതി ഈടാക്കുന്നതിനും നടപടികൾ സ്വീകരിക്കുകയും ചെയ്തു. സ്ഥല പരിശോധന വേളയിൽ നേരത്തെ പരാമർശിക്കപ്പെട്ട ന്യൂനതകൾ പരിഹരിക്കപ്പെട്ടതായും പെർമിറ്റ് പുതുക്കി നൽകുന്നതിൽ ഉണ്ടായ ആശയകുഴപ്പങ്ങൾ മാത്രമാണ് പെർമിറ്റ് പുതുക്കി ഒക്കുപ്പെൻസി അനുവദിക്കുന്നതിൽ തടസ്സമെന്നും ബന്ധപ്പെട്ട എഞ്ചിനീയർ വാക്കാൽ അറിയിച്ചിട്ടുണ്ട്. സമിതി ഈ വിഷയം പരിഗണിച്ചതിൽ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 1999 പ്രകാരമാണ് 01-07-2015ൽ പരാതിക്കാരന് കെട്ടിട നിർമ്മാണത്തിനായി പെർമിറ്റ് അനുവദിച്ചത്. 2011 ചട്ട പ്രകാരം 30-06-2024 വരെ പുതുക്കി നൽകാൻ സാധിക്കുന്നതാണ്. ചട്ടം ലംഘിക്കാത്തപക്ഷം 2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 15(4) പ്രകാരം 30-06-2025 വരെയും (ചട്ടം 15(9) ബാധകം) പെർമിറ്റ് പുതുക്കി നൽകുന്നതിന് തടസ്സമില്ല. ഇങ്ങനെ പുതുക്കി നൽകുമ്പോൾ ചട്ടം 15(5) പ്രകാരം ഒറ്റത്തവണ 50% ഫീസ് ഈടാക്കി കൊണ്ട് പുതുക്കി നൽകുന്നതിനും ചട്ടലംഘനമില്ലാതെ അംഗീകൃത പ്ലാനിൽ നിന്നും വ്യതിചലിച്ചുകൊണ്ടുളള നിർമ്മാണം, ചട്ടം 90(3) രണ്ടാം ഖണ്ഡിക ലംഘിക്കാത്ത പക്ഷം ക്രമവൽകരിക്കുന്നതിനും മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-11 15:34:42
IMPLEMENTED
Attachment - Sub District Final Advice Verification: