LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ലൈറ്റ് ഗാലെറി O V റോഡ്
Brief Description on Grievance:
കെട്ടിട ലൈസെന്സ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:57:33
43 /12-2023DT23/12/2023 (തലശ്ശേരി മൂനിസിപ്പാലിറ്റി ) നവ കേരള സദസിൽ ശ്രീ നജീബ് കെ പി എന്നവർ സമർപ്പിച്ച, തലശ്ശേരി നഗരസഭയിൽ BA/523/87-88 എന്ന നമ്പർ കെട്ടിടത്തിൽ 2001 മുതൽ ലൈറ്റ് ഗാലറി എന്ന സ്ഥാപനം, ഞാൻ 22 വർഷമായി ഈ ബിൽഡിങ്ങിലെ 45/ 1622 എന്ന മുറിയിൽ ഇലക്ട്രിക്കൽ ലൈറ്റ്സിന്റെ കട നടത്തി വരികയാണ്. അങ്ങനെയിരിക്കെ 2016 -17 മുതൽ ഈ ബിൽഡിങ്ങിന്റെ സമീപം പിന്നീട് ഒരു ബിൽഡിങ് വന്നത് കാരണം നിലവിലുള്ള ഞങ്ങൾ വ്യാപാരം നടത്തുന്ന ബിൽഡിങ് അനധികൃതമായെന്നും ആയതിനാൽ വ്യാപാര ലൈസൻസ് പുതുക്കി നൽകാൻ പറ്റില്ല എന്നാണ് നഗരസഭ പറയുന്നത്. അതേസമയം പുതുതായി വന്ന ബിൽഡിങ്ങിന് നഗരസഭ ലൈസൻസ് നൽകിയിട്ടില്ലാത്തത് കാരണം അതും പ്രവർത്തനരഹിതമാണ്. കഴിഞ്ഞ 22 ഉം 30 ഉം വർഷങ്ങളായി കച്ചവടം നടത്തിവരുന്ന നമുക്ക് ഈ ഒരു തടസവാദം ഉന്നയിച്ചാണ് തലശ്ശേരി നഗരസഭ വ്യാപാര ലൈസൻസ് പുതുക്കി തരാതിരിക്കുന്നത്. 2001 മുതൽ 2023- 24 വരെ എന്റെ സ്ഥാപനത്തിന്റെ വസ്തു നികുതിയും തൊഴിൽ നികുതിയും കൃത്യമായി അടക്കാറുണ്ട്. എല്ലാവർഷവും വ്യാപാര ലൈസൻസ് പുതുക്കാനുള്ള അപേക്ഷ കൊടുക്കാറുണ്ട്. എന്നാൽ അപേക്ഷകൾ സ്വീകരിക്കാതെ മ ടക്കുകയാണ് ചെയ്യുന്നത്. 2023- 24 വർഷത്തെ ലൈസൻസ് ഫീ ഉൾപ്പെടെ ഓൺലൈനായി അടച്ചിട്ടുണ്ട് ആയതിനാൽ 2001 മുതൽ 2016 വരെ വ്യാപാര ലൈസൻസ് തന്ന എനിക്ക് തുടർന്നും വ്യാപാര ലൈസൻസ് പുതുക്കി തരണമെന്ന അപേക്ഷയിൽ ഫയലിൽ വിശദമായ പരിശോധന ആവശ്യമായതിനാൽ അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനായി മാറ്റി വെച്ചു തീരുമാനിച്ചു .
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:19:35
02/01-2024 dt . 11/01/2024 (തലശ്ശേരി മുനിസിപാലിറ്റി ) നവ കേരള സദസിൽ ശ്രീ നജീബ് കെ പി എന്നവർ സമർപ്പിച്ച, തലശ്ശേരി നഗരസഭയിൽ BA/523/87-88 എന്ന നമ്പർ കെട്ടിടത്തിൽ 2001 മുതൽ ലൈറ്റ് ഗാലറി എന്ന സ്ഥാപനം, ഞാൻ 22 വർഷമായി ഈ ബിൽഡിങ്ങിലെ 45/ 1622 എന്ന മുറിയിൽ ഇലക്ട്രിക്കൽ ലൈറ്റ്സിന്റെ കട നടത്തി വരികയാണ്. അങ്ങനെയിരിക്കെ 2016 -17 മുതൽ ഈ ബിൽഡിങ്ങിന്റെ സമീപം പിന്നീട് ഒരു ബിൽഡിങ് വന്നത് കാരണം നിലവിലുള്ള ഞങ്ങൾ വ്യാപാരം നടത്തുന്ന ബിൽഡിങ് അനധികൃതമായെന്നും ആയതിനാൽ വ്യാപാര ലൈസൻസ് പുതുക്കി നൽകാൻ പറ്റില്ല എന്നാണ് നഗരസഭ പറയുന്നത്. അതേസമയം പുതുതായി വന്ന ബിൽഡിങ്ങിന് നഗരസഭ ലൈസൻസ് നൽകിയിട്ടില്ലാത്തത് കാരണം അതും പ്രവർത്തനരഹിതമാണ്. കഴിഞ്ഞ 22 ഉം 30 ഉം വർഷങ്ങളായി കച്ചവടം നടത്തിവരുന്ന നമുക്ക് ഈ ഒരു തടസവാദം ഉന്നയിച്ചാണ് തലശ്ശേരി നഗരസഭ വ്യാപാര ലൈസൻസ് പുതുക്കി തരാതിരിക്കുന്നത്. 2001 മുതൽ 2023- 24 വരെ എന്റെ സ്ഥാപനത്തിന്റെ വസ്തു നികുതിയും തൊഴിൽ നികുതിയും കൃത്യമായി അടക്കാറുണ്ട്. എല്ലാവർഷവും വ്യാപാര ലൈസൻസ് പുതുക്കാനുള്ള അപേക്ഷ കൊടുക്കാറുണ്ട്. എന്നാൽ അപേക്ഷകൾ സ്വീകരിക്കാതെ മ ടക്കുകയാണ് ചെയ്യുന്നത്. 2023- 24 വർഷത്തെ ലൈസൻസ് ഫീ ഉൾപ്പെടെ ഓൺലൈനായി അടച്ചിട്ടുണ്ട് ആയതിനാൽ 2001 മുതൽ 2016 വരെ വ്യാപാര ലൈസൻസ് തന്ന എനിക്ക് തുടർന്നും വ്യാപാര ലൈസൻസ് പുതുക്കി തരണമെന്ന അപേക്ഷയിൽ ഫയലിൽ വിശദമായ പരിശോധന ആവശ്യമായതിനാൽ അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനായി 23/12/2023 ലെ 43/12-2023 തീരുമാനപ്രകാരം മാറ്റി വെച്ചു തീരുമാനിച്ചിരുന്നു .ആയതിന്റെ അടിസ്ഥാനത്തിൽ 10/01/2024 ന് ഫയൽ പരിശോധിച്ചതിൽ നിന്നും 1. അപേക്ഷകൻ അപേക്ഷയിൽ പരാമർശിച്ച കെട്ടിടം സംബന്ധിച്ച് CTP വിജിലൻസ് പരിശോധിച്ച്, e file LSGD RB2/35/2018 - LSGD (CTP vig / 459/2018) ഫയൽ പ്രകാരം ഏകദേശം 30 വർഷമായി നിർമ്മാണം പൂർത്തീകരിച്ച് ഉപയോഗിച്ചുവരുന്ന കെട്ടിടം പൊളിച്ചു കളയേണ്ടി വരുന്നത് 10 പേരുടെ വരുമാനം ഇല്ലാതാവുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത് ആയതിനാൽ ടി സാഹചര്യം പരിഗണിച്ചും കെട്ടിടത്തിന്റെ structural Stability പരിശോധിച്ചും നിലവിൽ അനധികൃതമായി തീർന്നിരിക്കുന്ന കെട്ടിടം സർക്കാർ ഉത്തരവ് Go (P) No.47/2018/LSGD dtd 20/06/2018 പ്രകാരം ക്രമവൽക്കരിക്കാവുന്നതാണോ എന്ന് പരിശോധിക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകാവുന്നതാണെന്നും, ക്രമവൽകരിക്കാൻ കഴിയില്ലെങ്കിൽ നിയമാനുസൃതമായ തുടർന്ന് നടപടികൾ സ്വീകരിക്കാവുന്നതാണെന്നും ശുപാർശ ചെയ്തതായി കാണുന്നു. 2. കെട്ടിട ഉടമ കെട്ടിടം മേൽപ്പറഞ്ഞ പ്രകാരം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് കാണുന്നു. 3. അപേക്ഷകൻ നവ കേരള സദസ്സിൽ സമർപ്പിച്ച അപേക്ഷയോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള (29/09/2021ന് സെക്രട്ടറിക്ക് സമർപ്പിച്ച അപേക്ഷ ) അപേക്ഷയിൽ സൂചിപ്പിച്ച 2020 സെപ്റ്റംബർ എട്ടാം തീയതിയിലെ ബഹു: കേരള ഹൈക്കോടതിയുടെ ഉത്തരപ്രകാരം ഈ ബിൽഡിങ്ങിലെ 45/1642 ക്വാളിറ്റി ബേക്കറി -മുഹമ്മദ് ഫൈസൽ എന്ന സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്. ആയതിനാൽ എന്റെ സ്ഥാപനത്തിനും ലൈസൻസ് പുതുക്കി നൽകണമെന്ന അപേക്ഷയിൽ, ബഹു: ഹൈക്കോടതിയുടെ ഉത്തരവ് ശ്രീ മുഹമ്മദ് ഫൈസലിന്റെ ഹരജി പരിഗണിച്ച് മാത്രമാണ് എന്ന് ഫയൽ പരിശോധനയിൽ കാണുന്നു. മേൽ വസ്തുതകളിൽ നിന്നും UAC നമ്പറുള്ള കെട്ടിടത്തിന് ട്രേഡ് ലൈസൻസ് നൽകുവാൻ നിർവാഹമില്ല എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ടി വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-05-25 11:11:00
IMPLEMENTED (SECRETARY,S LETTER ATTACHED)