LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AALILAKKUZHIYIL PULIKKURUMBA
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 16:45:41
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 15:16:09
ശ്രീ.തോമസ് സെബാസ്റ്റ്യൻ, ആലില കുഴിയിൽ , പുലികുരുംബ എന്നിവർ തൻറെ മകൻ റോബിൻസ് തോമസിൻറെ ഉടമസ്ഥതയിൽ പുലികുരുംബ ടൗണിൽ പണിത വാണിജ്യ കെട്ടിടത്തിന് നമ്പർ ലഭിച്ചില്ലെന്ന് കാണിച്ചു നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതിയിന്മേൽ 09/01/2024 തീയ്യതിയിൽ സ്ഥല പരിശോധന നടത്തിയതിൽ, പ്രസ്തുത നിർമ്മാണം Kerala Panchayat Building ( Regularisation Of Unauthorised Construction) Rules, 2018 പ്രകാരമുള്ള അനധികൃത കെട്ടിട ക്രമവത്കരണ കമ്മിറ്റി മുൻപാകെ സമർപ്പിക്കുകയും 15/02/2019 തീയതിയിൽ ക്രമവത്കരിച്ചു C/2938/03/18 നമ്പർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ് . മേൽ ഉത്തരവ് പ്രകാരം Rs.43,639/- കോംപൗണ്ടിങ് ഫീസ് ഒടുക്കുന്നതിനും ഉത്തരവിൽ സൂചിപ്പിച്ച നിബന്ധനകൾ: 1. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മുൻ വശത്തും വലത് വശത്തും (റോഡിനോട് ചേർന്നുള്ള വശം) റോഡിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഷീറ്റ് റൂഫുകൾ പൂർണമായും നീക്കം ചെയ്യുക. 2.കെട്ടിടത്തിൻറെ വടക്ക്, പടിഞ്ഞാറു വശങ്ങളിലെ പ്ലോട്ട് ഉടമസ്ഥരിൽ നിന്നും സമ്മത പത്രം ലഭ്യമാക്കുക . 3. KPBR-2011 ചട്ടം 104(1),(4) അനുശാസിക്കുന്ന പ്രകാരം ഭിന്ന ശേഷിക്കാർക്കുള്ള ഒരു ടോയ്ലറ്റ്, റാമ്പ് എന്നിവ കെട്ടിടത്തിൻറെ ഗ്രൗണ്ട് ഫ്ലോറിൽ നിർമ്മിക്കുക. 4. KPBR-2011 ചട്ടം 104(5) പ്രകാരം ഭിന്ന ശേഷിക്കാർക്കുള്ള കാർ പാർക്കിംഗ് ലഭ്യമാകുന്ന രീതിയിൽ പാർക്കിംഗ് പുനഃ ക്രമീകരിക്കുക. 5. KPBR-2011 ചട്ടം 101-ൽ അനുശാസിക്കുന്ന ഭൂഗർഭ ജല പോഷണ സംവിധാനം ഏർപ്പെടുത്തുക. 6. KPBR-2011 ചട്ടം 102-ൽ അനുശാസിക്കുന്ന സംഭരണ ശേഷിയുള്ള മഴ വെള്ള സംഭരണി ഏർപ്പെടുത്തുക എന്നീ വ്യവസ്ഥകൾ പാലിക്കുന്നതിന് നിർദേശിച്ചിരുന്നു. എന്നാൽ, ഉത്തരവ് പ്രകാരം നിർദേശിച്ച കോംപൗണ്ടിങ് ഫീസ് പരാതിക്കാരൻ ഇതുവരെയും ഒടുക്കിയിട്ടില്ല. കൂടാതെ നിബന്ധന 1 ലെ വ്യവസ്ഥകൾ പാലിച്ചതായും കാണുന്നില്ല. നിബന്ധന 2 പ്രകാരം കെട്ടിടത്തിൻറെ വടക്ക് പടിഞ്ഞാറ് വശങ്ങളിലെ പ്ലോട്ട് ഉടമകളുടെ സമ്മത പത്രം ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചതായി പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ആയത് പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഫയൽ ഹാജരാക്കുവാൻ പഞ്ചായത്തിനു സാധിച്ചിട്ടില്ല. കൂടാതെ നിബന്ധന 3 പ്രകാരം സ്ഥാപിച്ച ഭിന്ന ശേഷിക്കാർക്കുള്ള ടോയ്ലെറ്റ് KPBR-2011 ചട്ടം104(4) പ്രകാരമുള്ള അളവുകൾ പാലിക്കുന്നില്ല. നിബന്ധന 4,5,6 എന്നിവയും പാലിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ ബന്ധപ്പെട്ട ഫയൽ കണ്ടെത്തി, കോംപൗണ്ടിങ് ഫീസ് പരാതിക്കാരനെ കൊണ്ട് അടവാക്കുന്നതിനും നിബന്ധനകൾ നടപ്പിൽ വരുത്തുന്നതിന് പരാതിക്കാരനോട് രേഖാമൂലം നിർദേശിക്കുന്നതിനും നടുവിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകി ഫയൽ തീർപ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-26 11:32:04
IMPLIMENTED
Attachment - Sub District Final Advice Verification: