LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്ലലക്കല് ചേരിക്കൊട് SREEKANDAPURAM
Brief Description on Grievance:
PROPERTY TAX യുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:40:50
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-01-11 14:38:37
ശ്രീ.ജോസഫ് കല്ലല്ല എന്നിവർ നിർമ്മിച്ച വീടിൻറെ property tax അടക്കുന്നതുമായി ബന്ധപ്പെട്ട് നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച അപേക്ഷയിന്മേൽ 08/01/2024 തീയ്യതിയിൽ സ്ഥല പരിശോധന നടത്തിയതിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയിൽ റി സർവ്വേ: 43/10-ൽ ഉൾപ്പെട്ട സ്ഥലത്തു ഒരു ഭവനം നിർമ്മിക്കുകയും 2012-13 മുതൽ property tax ഒടുക്കുകയും ചെയ്തു വരുന്നുണ്ട്. 2012-13 , 2013-14 വർഷങ്ങളിൽ VIII/899 നമ്പറിലും, 2016-17 മുതൽ 2019-20 വരെ X/400 നമ്പറിനുമാണ് നികുതി ഒടുക്കിയിരുന്നത്. എന്നാൽ, നിലവിൽ പരാതിക്കാരന് മേപ്പടി വീടിൻറെ നികുതി ഒടുക്കാൻ സാധിക്കുന്നില്ലെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. പല തവണ മുൻസിപ്പാലിറ്റിയിൽ കയറി ഇറങ്ങിയെങ്കിലും അദേഹത്തിന്റെ കെട്ടിടത്തിൻറെ നമ്പർ ശെരി അല്ലെന്ന് പറഞ്ഞു നികുതി സ്വീകരിക്കാതെ മടക്കി അയക്കുകയാണ് മുൻസിപ്പാലിറ്റിയിൽ നിന്നും ഉണ്ടായതെന്ന് പരാതിക്കാരൻ സമിതിയെ അറിയിച്ചു. സ്ഥല പരിശോധനയിൽ അദ്ദേഹത്തിന്റെ വീടിനു XVIII/124 നമ്പർ പതിച്ചതായി കാണുകയുണ്ടായി. മുൻസിപ്പാലിറ്റി നേരത്തെ ഗ്രാമ പഞ്ചായത്തായിരുന്ന അവസരത്തിൽ X/386 എന്ന നമ്പർ പതിച്ചതായും കാണപ്പെട്ടു. നിയമാനുസൃതം നമ്പർ ലഭിക്കുന്നതിന് പരാതിക്കാരൻ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് കെട്ടിട നമ്പർ അനുവദിച്ചു കിട്ടിയത്. എന്നാൽ മുൻസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ വീഴച മൂലം പരാതിക്കാരന് നിയമ പ്രകാരം ഒടുക്കേണ്ട നികുതി ഒടുക്കാൻ സാധിക്കാതെ വരുകയും വീടിൻറെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാതെ വരുകയും ചെയ്യുന്നത് ഗൗരവമായ വിഷയമാണ്. 70 വയസ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരൻ മുൻസിപ്പാലിറ്റിയിൽ പല തവണ കയറി ഇറങ്ങിയിട്ടും തൻറെ ആവശ്യം നിറവേറ്റാൻ പറ്റാത്തത് ഉദ്യോഗസ്ഥരുടെ വീഴച ആയി സമിതി വിലയിരുത്തുന്നു. ആയതിനാൽ, ശ്രീ ജോസഫ് കല്ലല്ല എന്നിവരുടെ വീടിൻറെ നമ്പർ 20/01/2024-നകം അനുവദിച്ചു വിവരം അദാലത്തു മുൻപാകെ അറിയിക്കുന്നതിന് ശ്രീകണ്ഠാപുരം മുൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു ഫയൽ തീർപ്പാക്കുന്നു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-11 15:38:48
IMPLEMENTED
Attachment - Sub District Final Advice Verification: