LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KADEEJA PARAMBANMAARAKATH THALIPARAMBA SREEKANDAPURAM
Brief Description on Grievance:
കെട്ടിട നമ്പര് നല്കുനതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:39:10
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-01-11 13:00:05
ശ്രീമതി.ഖദീജ പറമ്പൻ മാരകത്തു എന്നവർ നിർമ്മാണം നടത്തിയ വീടിനു കെട്ടിട നമ്പർ ലഭിച്ചില്ല എന്ന് കാണിച്ചു നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതിയിന്മേൽ , 08/01/2024 തീയ്യതിയിൽ സ്ഥല പരിശോധന നടത്തിയതിൽ ടിയാരി, മലയിടിഞ്ഞി -എരുവംവയൽ- നെടിയങ്ങ റോഡിനു സമീപം ഒരു വീട് നിർമ്മിച്ചതായി കാണാൻ കഴിഞ്ഞു. റോഡ് അതിർത്തി വരെ മണ്ണ് എടുത്ത് ലെവൽ ചെയ്ത ഭാഗത്താണ് വീട് നിർമ്മിച്ചിട്ടുള്ളത്. റോഡ് ലെവലിൽ നിന്നും 2 മീറ്റർ താഴെ ആണ് നിലവിൽ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ആസ്തി റെജിസ്റ്റർ പ്രകാരം മലയിടിഞ്ഞി -എരുവംവയൽ- നെടിയങ്ങ റോഡിനു 4.00മീറ്റർ വീതിയാണുള്ളത്. സമിതി സ്ഥല പരിശോധന നടത്തിയതിൽ നിന്നും റോഡ് അരികിൽ കട്ട് ചെയ്ത ഭാഗത്തു സുരക്ഷ പ്രശ്നങ്ങൾ ഇല്ലെന്ന് കാണാൻ കഴിഞ്ഞു. കൂടാതെ, കേരള മുൻസിപ്പൽ നിയമം 383 A പ്രകാരം ടി പ്ലോട്ടിന്റെ അരികിലൂടെ കടന്നു പോകുന്ന മലയിടിഞ്ഞി -എരുവം വയൽ- നെടിയങ്ങ റോഡ് ടി വകുപ്പ് ബാധകമാക്കി കൊണ്ട് വിജ്ഞാപനം ചെയ്തതായി കാണുന്നില്ല. പരാതിക്കാരിയുടെ വസ്തുവിന്റെ റോഡിനു അഭിമുഖമായ അതിർത്തിയിൽ നിന്നും 2.60m, 2.50m എന്നിങ്ങനെ വിവിധ പോയിന്റുകളിൽ അളവുകൾ ലഭ്യമാണ്. 2 മീറ്ററിൽ കുറവ് അകലം എവിടെയും കാണാൻ കഴിഞ്ഞില്ല. കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ -2019, ചട്ടം 23 (2) പ്രകാരം ആവശ്യമായ സെറ്റ് ബാക്ക് ലഭ്യമാണ്. എന്നാൽ, പരാതിക്കാരി കെട്ടിട നമ്പർ ലഭിക്കുന്നതിന് മുൻസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല. ടി സാഹചര്യത്തിൽ, കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ട പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനു പരാതിക്കാരിക്കും, അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് മറ്റു ന്യൂനതകൾ ഇല്ലാത്ത പക്ഷം ഒക്കുപേൻസിയിയും കെട്ടിട നമ്പറും അനുവദിക്കുന്നതിന് ശ്രീകണ്ഠാപുരം മുൻസിപ്പൽ സെക്രെട്ടറിക്കും നിർദേശം നൽകി ഫയൽ തീർപ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-11 15:38:00
IMPLEMENTED
Attachment - Sub District Final Advice Verification: