LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാളിയേക്കല്‍ ഹൗസ് തലശ്ശേരി
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:50:25
44 /12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസിൽ ശ്രീ നസീർ മാളിയേക്കൽ, തലശ്ശേരി, എന്നവർ സമർപ്പിച്ച,തലശ്ശേരി മുനിസിപ്പാലിറ്റിയുടെ പെർമിഷനോട് 2019 വീടുപണി ആരംഭിക്കുകയും 2022ൽ വീടുപണി ഏറെക്കുറെ അവസാനിപ്പിക്കുകയും ചെയ്തതിനുശേഷമാണ് CRZ മേഖലയിൽ പെട്ട സ്ഥലമായതിനാൽ ആ ഡിപ്പാർട്ട്മെന്റിന്റെ അനുമതി ആവശ്യമാണെന്ന് അറിയിച്ചിട്ടുള്ളത്. ആയത് പ്രകാരമുള്ള എല്ലാ രേഖകളും ആയി പ്രസ്തുത ഡിപ്പാർട്ട്മെന്റ് സമർപ്പിക്കുകയും പക്ഷേ ഓരോ കാരണങ്ങൾ കാണിച്ച് ഫയൽ തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്. ഈ വിഷയത്തിൽ അനുകൂലമായ ഒരു പരിഹാരം ചെയ്തു തരണമെന്നുള്ള അപേക്ഷയിൽ അപേക്ഷകനെ 22/12/2023 ന് നേരിൽകേൾകുകയും ഫയൽ പരിശോധിച്ചതിൽ നിന്നും, KCZMA ജില്ലാ കമ്മിറ്റിയുടെ 19/09/2023 ലെ LSGD / JD / KNR/369/2023 - P LG - 2 കത്ത് പ്രകാരം മുനിസിപ്പൽ സെക്രട്ടറിയോട്, സമർപ്പിച്ച അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ച് അപേക്ഷ പുനഃസമർപ്പിക്കുന്നതിന് ആവശ്യപ്പെട്ടതായി കാണുന്നു. ആയതിൽ അപേക്ഷകൻ എന്തെങ്കിലും രേഖകൾ സമർപ്പിക്കേണ്ടത് ഉണ്ടെങ്കിൽ ആയതുകൂടി ഉൾപ്പെടുത്തിക്കൊണ്ട് അപേക്ഷ പുന:സമർപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനുവേണ്ടി സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു. ടി വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. KCZMA ജില്ലാതല സമിതിക്ക് അയക്കുന്ന അപേക്ഷകളിൽ ആവശ്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് സൂക്ഷ്മ പരിശോധന നടത്തി ഉറപ്പു വരുത്തികൊണ്ട് അയക്കേണ്ടതാണെന്ന് ആയതുമായി ബന്ധപ്പെട്ട സെക്ഷനുകൾക്കും, ആയത് സൂപ്പർവൈസ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കും സെക്രട്ടറി നിർദ്ദേശം നൽകേണ്ടതാണ്, കൂടാതെ ഒരു അപേക്ഷയിൽ നിരവധി തവണ വിവിധ കാരണങ്ങൾ പറഞ്ഞ് നോട്ടീസ് നൽകുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. അപേക്ഷ പരിശോധിക്കുമ്പോൾ തന്നെ എല്ലാ ന്യൂനതകളും ഒറ്റ നോട്ടീസിൽ തന്നെ അറിയിക്കുന്നതിനു ജാഗ്രത പുലർത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട സെക്ഷനുകൾക്കും സൂപ്പർവൈസ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കും സെക്രട്ടറി നിർദ്ദേശം നൽകേണ്ടതാണ്എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ട് തീരുമാനിച്ചു .
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-03-25 15:24:45
നടപ്പിലാക്കി കത്ത് അറ്റാച്ച് ചെയ്യുന്നു