LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PILAKKOOTTATHIL HOUSE KOTHACHIRA
Brief Description on Grievance:
Building permit regarding
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:22:59
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-19 11:30:21
നവകേരള സദസ്സില് ശ്രീ. ഷബീർ എന്നവരുടെ പരാതി പരിശോധിച്ചു. ആയതുപ്രകാരം ടിയാൻ അനുമതിയില്ലാതെ ഗ്രൌണ്ട് ഫ്ലോർ ഭാഗികമായി സ്ട്രക്ച്ചറൽ വർക്ക് പൂർത്തീകരിച്ചതും , ഫസ്റ്റ് ഫ്ലോർ ലിന്റൽ വരെ തുടങ്ങിവെച്ചിരിക്കുന്നതുമാണ്. ആയതിന് കെട്ടിടത്തിന്റെ മൊത്തം വിസ്തൃതി കണക്കാക്കി കോമ്പൌണ്ടിംഗ് ഫീ കണക്കാക്കി നിർദ്ദേശം സെക്രട്ടരി നൽകിയിട്ടുള്ളതുമാണ്. ആയത് പരിശോധിക്കണമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിച്ചതിൽ നിന്നും KPBR 2019 ചട്ടം 92 പരിശോധിച്ചതിൽ നിന്നും പെർമിറ്റില്ലാതെ കെട്ടിടം നിർമ്മാണം തുടങ്ങിയവയുടെ സംഗതികളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഭാഗത്തിന് കോമ്പൌണ്ട് ഫീ ഈടാക്കിയും, നിർമ്മിക്കാനുള്ള ഭാഗത്തിന് പെർമിറ്റ് ഫീസ് ഈടാക്കി പ്രവൃത്തി തുടരുന്നതിന് അനുമതി നൽകാവുന്നതായും കാണുന്നു. ആയത് പരിശോധിച്ച് ഫീ കണക്കാക്കി അടുത്ത യോഗത്തിൽ ഹാജരാക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-05-14 13:25:37
അദാലത്ത് സമിതിയുടെ തീരുമാന പ്രകാരം പ്രസ്തുത കെട്ടിടത്തിന്റെ നിർമ്മാണത്തിന് ക്രമവത്ക്കരണ ഫീസ് 59488 രൂപ ഈടാക്കി നിർമ്മാണം ക്രമവത്ക്കരിച്ചു നൽകുന്നതിന് നിർദ്ദേശിച്ചത് പ്രകാരം അപേക്ഷകൻ പ്രസ്തുത ഫീസ് അടവാക്കുകയും കെട്ടിട നിർമ്മാണം ക്രമവത്ക്കരിച്ച് അപ്പെന്ഡിക്സ് ജി1 ൽ ക്രമവത്ക്കരണ ഉത്തരവ് അപേക്ഷകന് നൽകിയിട്ടുള്ള വിവരം സെക്രട്ടറി അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു.