LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഐശ്വര്യ കാവുംഭാഗം PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:33:59
49 /12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസ്സിൽ ശ്രീ വള്ളിയായി സോമസുന്ദരൻ, ഐശ്വര്യ, പി.ഒ കാവുഭാഗം. എന്നവർ സമർപ്പിച്ച തിരുവങ്ങാട് വില്ലേജിൽ,ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സർവ്വേ നമ്പർ 35/137, 36/132, 36/131, 35/138, 35/139, 35/145 പെട്ട 56.79 ആർ സ്ഥലത്തിൽ, തലശ്ശേരി RDO യുടെ 12-05- 23 ലെ RDOTLY /265/2021 - K പ്രകാരം 51. 12 ആർ സ്ഥലം തരം മാറ്റുന്നതിന് വേണ്ടി തരം മാറ്റൽ ഫീസ് ഒടുക്കിയിട്ടുണ്ടെകിലും , ഞാൻ നിർമ്മിച്ച വീടിന് മുൻസിപ്പാലിറ്റി നമ്പർ അനുവദിക്കുന്നില്ല എന്ന അപേക്ഷയിൽ മുനിസിപ്പാലിറ്റിയിൽ നിന്നും ഫയൽ പരിശോധിച്ചതിൽ ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1). ഡെവലപ്മെന്റ് പ്ലാൻ ഫോർ ടെലിച്ചറി (തലശ്ശേരി )ടൗൺ വേരിയേഷൻ -2007 നിലവിലുള്ളതാണ്. ആയതിന്റെ സോണിങ് റെഗുലേഷൻ കൂടി പരിഗണിച്ചു മാത്രമേ കെട്ടിട നിർമ്മാണ അനുമതിയിൽ തീരുമാനമെടുക്കുവാൻ സാധിക്കുകയുള്ളൂ. മേൽ സോണിങ് റെഗുലേഷൻ പ്രകാരം അഗ്രികൾച്ചർ സോണിൽ വീട് നിർമ്മാണം അനുവദനീയമല്ല. 2). അപേക്ഷകൻ പരാതിയിൽ സൂചിപ്പിച്ച ഭൂമിയുടെ തരം സംബന്ധിച്ച വിഷയമടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിലവിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾക്കും അതുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും അനുയോജ്യമായ വിധം മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും നഗരത്തിലെ വികസനഗതിയോട് ചേർന്നു പോകുന്ന തരത്തിൽ ഭൂവിനിയോഗത്തിന്റെ മേഖലാ നിയന്ത്രണ ചട്ടങ്ങളിൽ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ട് ഡെവലപ്മെന്റ് പ്ലാൻ ഫോർ തലശ്ശേരി ടൗൺ വേരിയേഷൻ -2007 ൽ, വേരിയേഷൻ ചെയ്യുന്നതിന് 29/12/2022ലെ പതിനേഴാം നമ്പർ തീരുമാനപ്രകാരം മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചിട്ടുള്ളതാണ്. ആയത് പ്രകാരം വേരിയേഷൻ ചെയ്യുന്നതിനുള്ള നടപടികൾ നടന്നു വരുന്നതുമാണ്. 3).തലശ്ശേരി മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള സർക്കാർ അംഗീകൃത മാസ്റ്റർ പ്ലാൻ, DTP സ്കീം എന്നിവ മുകളിൽ സൂചിപ്പിച്ച പ്രകാരം വേരിയേഷൻ ചെയ്യുന്നതിന് കേരള നഗര ഗ്രാമാസൂത്രണ ആക്ട് പ്രകാരം ആയതിന്റെ ഉദ്ദേശം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട് . നിലവിൽ മുനിസിപ്പാലിറ്റികളുടെ വെബ് സൈറ്റിൽ ആയത് നടപ്പാക്കുവാനുള്ള സാങ്കേതിക വിഷയം പരിഹരിക്കപ്പെടേണ്ടതിനാൽ ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-14 14:38:22
തീരുമാനം-5 .തീയ്യതി 12/01/2024 നിലവിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾക്കും അതുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും അനുയോജ്യമായ വിധം മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും നഗരത്തിലെ വികസന ഗതിയോട് ചേർന്ന് പോകുന്ന തരത്തിൽ ഭൂ വിനിയോഗത്തിന്റെ മേഖല നിയന്ത്രണ ചട്ടങ്ങളിൽ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ട് ഡയലപ്മെൻറ് പ്ലാൻ ഫോർ തലശ്ശേരി 2007 ൽ വേരിയേഷൻ ചെയ്യുന്നതിന് നടപടികൾ ക്രമങ്ങൾ നടന്നു വരുന്നതുമാണ്. മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചതാണ്. നിലവിൽ മുനിസിപ്പാലിറ്റയുടെ വെബ്ബ്സൈറ്റിൽ ആയത് നടപ്പാക്കുവാനുളള സാങ്കേതിക വിഷയം പരിഹരിക്കപ്പെടേണ്ടതിനാൽ വിഷയം ബഹു പ്രിൻസിപ്പൽ ഡയരക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനും നഗരാസുത്രണ മാസ്റ്റര്പ്ലാശന് അന്തിമമാക്കുന്ന ഘട്ടത്തിലും തുടര്‍ നടപടി സ്വീകരിക്കുന്നതിന് തലശ്ശേരി മുന്സിിപ്പൽ സെക്രട്ടറിക്ക് നിര്ദ്ദേടശം നല്കാന് തീരുമാനി്ച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:11:42
Verified