LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുഴലി PO തളിപറമ്പ താലൂക്ക്
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:25:27
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 15:04:26
ശ്രീമതി.എൻ.വി.ജാനകി w/O നാരായണൻ, ചുഴലി എന്നവർ നവകേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാരി ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ, ചുഴലി ടൗണിൽ പതിനെട്ടാം വാർഡിൽ 137, 138 നമ്പർ മുറികൾ ഉള്ള ഒരു നില കെട്ടിടത്തിന് മുകളിലായി നിർമ്മിച്ച ഒന്നാം നില ക്രമവത്കരിക്കുന്നതിനു സമർപ്പിച്ച അപേക്ഷ PWD റോഡിൽ നിന്നും ആവശ്യമായ SETBACK ഇല്ല എന്ന കാരണത്താൽ നിരസിച്ചിരുന്നു. ഇത് സംബന്ധിച്ചു അദാലത് മുൻപാകെ ലഭിച്ച അപേക്ഷയിൽ 10/12/2023-നു നടത്തിയ സ്ഥല പരിശോധന പ്രകാരം ചുഴലി ടൗണിലൂടെ കടന്നു പോകുന്ന കാവുമ്പായി -കരിവെള്ളൂർ PWD റോഡിനു ചേർന്ന് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി ഒന്നാം നില നിർമ്മിച്ചതായി കണ്ടു. പഞ്ചായത്ത് രേഖകൾ പരിശോധിച്ചതിൽ നിന്നും ടി കെട്ടിടത്തിനു 29 വർഷത്തെ പഴക്കം ഉള്ളതായി ബോധ്യ പെട്ടു. എന്നാൽ പഞ്ചായത്ത് രേഖകളിൽ രണ്ടു നമ്പറുകൾക്കുമായി 16.00SQM തറ വിസ്തൃതി മാത്രമേ രേഖപ്പെടുത്തി കാണുന്നുള്ളൂ. എന്നാൽ പ്ലോട്ടിൽ 30.48 SQM തറ വിസ്തീർണത്തിലുള്ള കെട്ടിടം നിലനിൽക്കുന്നതായി കണ്ടു. ഈ കെട്ടിടത്തിൽ പുതിയ കൂട്ടിച്ചേർക്കലുകൾ ഒന്നും തന്നെ നടത്തിയതായി കണ്ടില്ല. പ്രസ്തുത സാഹചര്യത്തിൽ 29 വർഷം മുൻപേ തന്നെ മേൽ പറഞ്ഞ തറ വിസ്തൃതിയുള്ള കെട്ടിടം പ്ലോട്ടിൽ നിർമ്മിച്ചതായി അനുമാനിക്കാവുന്നതാണ്. പഞ്ചായത്ത് രേഖകളിൽ തറ വിസ്തീർണത്തിലുള്ള വ്യത്യാസം clerikal mistake മൂലം സംഭവിച്ചതാകാൻ ആണ് സാധ്യത. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 72 പ്രകാരം കെട്ടിടത്തിൻറെ താഴത്തെ നില 30/03/2000 മുൻപ് പണികഴിപ്പിച്ച കെട്ടിടമായി കണക്കാക്കി , ആയതിനു മുകളിൽ പണിത നിർമ്മാണത്തിന് KPBR-2019 ചട്ടം 72(5) പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തി നമ്പർ അനുവദിക്കാൻ പഞ്ചായത്ത് സെക്രെട്ടറിയ്ക്കു നിർദേശം നൽകി. തറ വിസ്തീർണത്തിൽ വന്ന മാറ്റത്തിൻറെ ഫലമായി വസ്തു നികുതിയിലുണ്ടായ വർധന ആയതു പുതുക്കി നിശ്ചയിച്ചു കുടിശിക സഹിതം ഈടാക്കുന്നതിന് സെക്രെട്ടറിയ്ക്ക് നിർദേശം നൽകി. സ്ഥല പരിശോധനയിൽ ഇതേ കെട്ടിടത്തിനോട് ചേർന്ന് ശ്രീമതി എം ആർ പൊന്നമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള 18/139, 140 നമ്പർ കെട്ടിടം നിർമ്മിച്ചതായി കാണുന്നു. ഈ കെട്ടിടത്തിന് മുകളിലും സമാനമായ രീതിയിൽ നിർമ്മാണം നടത്തിയതായി കാണാൻ കഴിഞ്ഞു. ആയതിനാൽ, കെട്ടിട നമ്പർ ലഭിക്കുന്നതിന് ഇവ ഒറ്റ കെട്ടിടമായി പരിഗണിച്ചു കൊണ്ട് പഞ്ചായത്തിൽ സംയുക്ത അപേക്ഷ സമർപ്പിക്കുന്നതിനു കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-11 15:31:57
IMPLEMENTED
Attachment - Sub District Final Advice Verification: