LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
shijar nivas, ayirakkuzhy p.o,ayirakkuzhy , chithara
Brief Description on Grievance:
ചിതറ പഞ്ചായത്തിൽ ആയിരക്കുഴി എന്ന സ്ഥത്തു ഞാൻ വീടും കടയും കൂടി വെച്ചിട്ട് പണി പൂർത്തിയായി. കടയുടെ മുൻ വശത്തു സ്വന്തം പുരയിടത്തിൽ വരുന്ന ഭാഗത്തു മാത്രം മുൻ ഭാഗത്തു ഷീറ്റ് ഇട്ടു. കെട്ടിട നമ്പർ ഇടുന്നതിനു മുൻപ് ഷീറ്റ് ഇട്ടു എന്ന കാരണത്താൽ ചിതറ പഞ്ചായത്തിലെ എൻജിനീയർ കെട്ടിട നമ്പർ നൽകില്ല എന്നും, ഷീറ്റ് മുഴുവൻ പൊളിച്ചു മാറ്റണം എന്നും നേരിട്ട് വന്നു പറഞ്ഞു . ഓർ ലക്ഷം രൂപയോളം ചിലവാക്കിയാണ് ഷീറ്റ് ഇട്ടത്. ഈ ഒരു കാരണത്താൽ മാത്രം ആണ് കെട്ടിട നമ്പർ തരാത്തത്. ഈ വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകണം എന്ന് അപേക്ഷിയ്ക്കുന്നു.
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 47
Updated on 2024-09-28 11:22:03
ചിതറ പഞ്ചായത്തിൽ ആയിരക്കുഴി എന്ന സ്ഥത്തു പരാതിക്കാരന് വീടും കടയും കൂടി വെച്ചിട്ട് പണി പൂർത്തിയായതായും കടയുടെ മുൻ വശത്തു സ്വന്തം പുരയിടത്തിൽ വരുന്ന ഭാഗത്തു മാത്രം ഷീറ്റ് ഇട്ടിട്ടുള്ളതായും കെട്ടിട നമ്പർ ലഭിക്കുന്നതിന് മുൻപ് ഷീറ്റ് ഇട്ടു എന്ന കാരണത്താൽ ചിതറ പഞ്ചായത്തിലെ എൻജിനീയർ കെട്ടിട നമ്പർ നൽകുന്നില്ലായെന്നും ഷീറ്റ് മുഴുവൻ പൊളിച്ചു മാറ്റണം എന്നും നേരിട്ട് വന്നു പറഞ്ഞതായും . ഒരു ലക്ഷം രൂപയോളം ചിലവാക്കിയാണ് ഷീറ്റ് ഇട്ടതെന്നും ഈ ഒരു കാരണത്താൽ മാത്രം ആണ് കെട്ടിട നമ്പർ തരാത്തതെന്നും ഈ വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകണമെന്നുമാണ് അപേക്ഷകന്റെ പരാതി. പരാതിക്കാരന് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ മുന്‍വശത്ത് PWD റോഡിന്റെ 3 മീറ്റര്‍ പരിധിക്കുള്ളില്‍ ഷീറ്റ് റൂഫ് ചെയ്തിരിക്കുന്നതായി ഇത് കെ.പി.ബി.ആര് 2019 റൂള്‍ 23(1) ന് വിരുദ്ധമാണെന്നും, സൈറ്റിലുള്ള എല്ലാ നിര്‍മ്മാണങ്ങളും ഹാജരക്കിയിട്ടുള്ള കംപ്ലീഷന്‍ പ്ലാനിലും ബില്‍റ്റപ്പ് ഏരിയയിലും ഉള്പ്പെടുത്തിയിട്ടില്ലായെന്നും കെട്ടിടത്തിനും ടോയിലെറ്റിനും റാമ്പ് നിര്മ്മിച്ചിട്ടില്ലായെന്നും ആയതിനാലാണ് നമ്പര്‍ നല്കാന് കഴിയാത്തതെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങളുടെ മുന്‍വശത്ത് 3 വശവും തുറന്ന താല്‍ക്കാലിക ഷീറ്റ് നിര്‍മ്മിതി അനുവദിക്കുന്നതിന് ഉത്തരവ് ഇറക്കുന്നതാണെന്ന് ബഹു.തദ്ദേശ മന്ത്രിയുടെ അദാലത്തില്‍ പറഞ്ഞിരുന്നതായും ആയതിനാല്‍ നമ്പര്‍ നല്‍കണമെന്നും, കൂടാതെ മുന്‍വശത്തു നിര്‍മ്മിച്ചിട്ടുള്ള ഷീറ്റ് റൂഫ് ഭാവിയില്‍ ആവശ്യം വരുകയാണെങ്കില്‍ പൊളിച്ച് നീക്കം ചെയ്യാമെന്ന കരാര്‍ നല്‍കാമെന്നും പരാതിക്കാരന് അറിയിച്ചു. നിലവില്‍ കെ.പി.ബി.ആര് 2019 റൂള്‍ 23(1) പ്രകാരം മുന്‍ വശത്ത് 3 മീറ്റര്‍ സെറ്റ് ബാക്ക് ഏരീയയിലുള്ള നിര്‍മ്മാണം അനുവദനീയമല്ല കൂടാതെ സമര്‍പ്പിച്ചിട്ടുള്ള കംപ്ലീഷന്‍ പ്ലാനില്‍ അപാകതയുള്ളതായും കാണുന്നു. നിലവില്‍ കെട്ടിടങ്ങളുടെ മുന്‍വശത്ത് സെറ്റ് ബാക്ക് ഏരീയായില്‍ ഷീറ്റ് നിര്‍മ്മിതി അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവുകള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ മുന്‍വശത്ത് ആവശ്യമായ സെറ്റ് ബാക്ക് ലഭ്യമാക്കി അപാകത പരിഹരിച്ച് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി പരാതി തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.