LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHARUVILA HOUSE CHAKKITTAPARA P O PIN 673526
Brief Description on Grievance:
കെട്ടിട നികുതി ഇനത്തില്‍ കുറവ് ചെയ്യുനതിനെ സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 38
Updated on 2024-10-03 14:49:09
കെട്ടിട നികുതി കുറവ് ചെയ്യുന്നത് അപേക്ഷ സംബന്ധിച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 13-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള കെട്ടിട നമ്പർ 558 , 559 , 560 , 563 , 564 എന്നീ 5 മുറികൾ ഒരു വർഷത്തിലധികമായി വാടകക്ക് നൽകാത്തതിനാൽ ഈ മുറികൾക്ക് കെട്ടിടനികുതി ഇനത്തിൽ കുറവ് ചെയ്യണമെന്നാണ് അപേക്ഷിച്ചിരിക്കുന്നത്. ശ്രീ. അരുൺ സി മാത്യൂ , ശ്രീമതി .പ്രിൻറു സെബാസ്റ്റ്യൻ , ചെറുവിള വീട് എന്നവർ 2024-25 സാമ്പത്തിക വർഷത്തിൽ നികുതി ഇളവ് ലഭ്യമാക്കുന്നതിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും , അപേക്ഷകരോട് ഫോണിൽ സംസാരിച്ചതിൽ നിന്നും അദാലത്ത് പോർട്ടലിലേക്ക് മാറി സമർപ്പിച്ചതാണെന്നും , അപേക്ഷകൻ നികുതിയിളവിനായി അപേക്ഷ സമർപ്പിക്കുന്ന പക്ഷം നിലവിലുള്ള ചട്ടങ്ങൾ പ്രകാരം നികുതിയിളവിന് അർഹതയുണ്ടെങ്കിൽ ഇളവ് അനുവദിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ശ്രീ. അരുൺ സി മാത്യൂ , ശ്രീമതി .പ്രിൻറു സെബാസ്റ്റ്യൻ , ചെറുവിള വീട് എന്നവർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് , ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ വച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.