LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thandalathkizhakkethil Puttady P O Puttady
Brief Description on Grievance:
സർവ്വീസ് വില്ലയുടെ ലൈസൻസ് പുതുക്കി നൽകുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by IDK2 Sub District
Updated by JOSEPH T F, INTERNAL VIGILENCE OFFICER
At Meeting No. 39
Updated on 2025-06-04 12:13:38
പഞ്ചായത്ത് ആസ്തി രെജിസ്റ്ററിലുള്ള റോഡിനോട് തൊട്ടു ചേർന്ന് നിലവിലുണ്ടായിരുന്ന കെട്ടിടം വലിപ്പം കൂട്ടി പുനർ നിർമ്മിച്ചതിനാൽ ചട്ടലംഘനംമുണ്ടായതായും നമ്പർ നല്കാൻ കഴിയാത്ത സാഹചര്യമാണെന്നും പഞ്ചായത്ത് അറിയിച്ചു . എന്നാൽ ഇതു സ്വകാര്യ വഴിയാണന്നും താൻ വിട്ടുകൊടുത്ത വഴിയാണന്നും പരാതിക്കാരനായ അജിയും തർക്കമുന്നയിച്ചു . ആയതിന്റെ അടിസ്ഥാനത്തിൽ ടി പരാതിയിൽ നേരിട്ട് പരിശോധന നടത്തി ബോധ്യപെടുന്നതിനും തുടർന്ന് അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുന്നതിനും തീരുമാനമെടുത്തു.
Final Advice made by IDK2 Sub District
Updated by JOSEPH T F, INTERNAL VIGILENCE OFFICER
At Meeting No. 41
Updated on 2025-09-11 15:16:06
ഉത്തരവ് നമ്പർ TL/IDK/206007000008/IVO2/LSGD - ഇടുക്കി തിയതി 15/07/2025 : ശ്രീ അജയൻ താണ്ടടത്ത് കിഴക്കേതിൽ പുറ്റടി എന്നയാൾ സമർപ്പിച്ച പരാതിയിൽ വണ്ടന്മേട് പഞ്ചായത്തിൽ 13/396 ബി നമ്പർ കെട്ടിടത്തിൽ സെർവിസ്ഡ് വില്ല നടത്തുന്നതിനായി അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ ആയതു പഞ്ചായത്തിൽ നിന്നും അനുവദിക്കപ്പെട്ടില്ല എന്നും പരാതിയായി ഉന്നയിച്ചിരിക്കുന്നു. വണ്ടന്മേട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് : ടി കെട്ടിടത്തിന്റെ ഉപയോഗക്രമം മാറ്റണമെന്നും, ടി വിഷയം സംബന്ധിച്ച് ബഹു കട്ടപ്പന മുൻസിപ്പൽ കോടതിയിൽ കേസ് നിലവിലുള്ളതാണെന്നും അറിയിച്ചിരുന്നു . അദാലത്ത് സമിതി തീരുമാനം : 2023-24 കാലയളവിൽ ടി കെട്ടിടത്തിൽ നേച്ചർ ഹൈവ് റൂംസ് എന്ന പേരിൽ സെർവിസ്ഡ് വില്ല നടത്തുന്നതിന് 4091/2023 നമ്പറായി 05/07/2023ൽ ലൈസൻസ് നൽകിയിരുന്നതായി കാണുന്നു. ലൈസൻസ് ആവശ്യമായ കെട്ടിടത്തിന്റെ ഉപയോഗക്രമം മാറ്റുന്നതിന് ആവശ്യമായ അപേക്ഷ പഞ്ചായത്തിൽ നൽകുന്നതിന് അപേക്ഷകനോട് അദാലത്ത് സമിതി നിർദേശിച്ചു. അപ്രകാരം ലഭിക്കുന്ന അപേക്ഷയിൽ തുടർനടപടി സ്വീകരിച്ചുകൊണ്ട് ലൈസൻസ് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും പരാതി തീർപ്പാക്കി സമിതി തീരുമാനിച്ചു.