LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAMAL RAJ KV " KRIPA " DHARMADOM 670661
Brief Description on Grievance:
Slight rule violation (Rule 35) happened in my building construction due to the inefficiency of my supervisor
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 38
Updated on 2024-09-13 15:27:50
അപേക്ഷകൻ KAMAL RAJ KV തദ്ദേശസ്ഥാപനം Dharmadom GP ഡോക്കറ്റ് നമ്പർ BPKNR41145000023 വിഷയം Building Permit അപേക്ഷയുടെ ഉള്ളടക്കം പൂർത്തീകരിച്ച കെട്ടിടത്തിന്റെ നമ്പർ അനുവദിക്കാത്തത് സംബന്ധിച്ച്. ഉപ ജില്ലാ അദാലത്ത് സമിതിയുടെ റിപ്പോർട്ട് പരാതിക്കാരന്റെ പ്രതിനിധി നേരിൽ കേട്ടതിൽ നിന്നും 21-06-2024 ലെ 401064/BABC06/GPO/2024/840 (2) നമ്പർ നോട്ടീസിലെ ക്രമനമ്പർ 5 ഒഴികെ ബാക്കി എല്ലാം പരിഹരിച്ചിട്ടുണ്ടെന്ന് പരാതിക്കാരന്റെ പ്രതിനിധി അറിയിച്ചു. ലൈസൻസി നിർമ്മാണം നടത്തിയതിലെ അപാകത കാരണമാണ്. മേൽ അപാകത വന്നുപോയതാണെന്ന് അറിയിച്ചു. മേൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അപേക്ഷകന് ആവശ്യത്തിന് ഉപയോഗിക്കുന്നതിനുളള ഏക കുടുംബ താമസത്തിനുളള ഒരു യൂണിറ്റ് മാത്രമുളള മേൽ ഭാഗത്തേക്ക് മാത്രം ഉപയോഗിക്കുന്ന സ്റ്റെയർ കേസ് ആയതിനാൽ Rule 48 ൽ ഉൾപ്പെടുത്തി Rule 35 ൽ ഇളവ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. പഞ്ചായത്ത് പ്രതിനിധിയെ കേട്ടതിൽ നിന്നും പരാതിക്കാരൻ 20-10-2021 ന് A3-BA(243311)2021 നമ്പർ ആയി 142.77 ച.മീ Residential/Commercial കെട്ടിടം നിർമ്മിക്കുന്നതിന് പെർമിറ്റ് അനുവദിക്കുകയുണ്ടായി. 16-02-2024 നു പ്രവൃത്തി പൂർത്തീകരിച്ച് ഒക്യുപെൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുകയുണ്ടായി. പെർമിറ്റിൽ നിന്നും വ്യതിചലിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുളളത്. സ്ഥല പരിശോധന നടത്തി കണ്ടെത്തി അപാകതകൾ പരിഹരിക്കുന്നതിന് 20-03-2024 ന് അപേക്ഷകൻ കത്ത് നൽകി. പുനർ സമർപ്പിച്ച അപേക്ഷ പരിശോധിച്ചതിൽ തീർപ്പാക്കാത്ത അപാകതകൾ ചൂണ്ടിക്കാണിച്ച് 21-06-2024 ന് കത്ത് നൽകിയതായി അറിയിച്ചു. ഉപ ജില്ലാ അദാലത്ത് സമിതിയുടെ ശുപാർശ/ തീരുമാനം പ്രവൃത്തി പൂർത്തീകരിച്ച് സമർപ്പിച്ച അപേക്ഷയിൽ (1,2,3,4,5,6,7 പാരാ ന്യൂനതകൾ കാണിച്ച് 21-06-2024 ന് നമ്പർ 401064/BABC06/GPO/2024/840 (2) നമ്പർ നോട്ടീസ് നൽകിയതിൽ ആയതിൽ ന്യൂനത 5 ഒഴികെ പരിഹരിക്കാവുന്നതാണെന്ന് പരാതിക്കാരന്റെ പ്രതിനിധി അറിയിച്ചിട്ടുണ്ട്. ഫയൽ പരിശോധിച്ചതിൽ പഞ്ചായത്ത് അനുവദിച്ച A3 BA (243311) 2021 Permit നും മേൽ സൂചിപ്പിച്ച ചട്ട ലംഘനം വരുന്ന രീതിയിലാണ് അനുവാദം നൽകിയതെന്ന് കാണുന്നു. ചട്ടം 48 പ്രകാരം "Certain Buildings exempted - single family residencial building other than apartments under Group A1 residencial occupency shall be exempted from the provisions in this chapter" എന്ന് പ്രതിപാദിച്ചിട്ടുണ്ട്. ആയത് പ്രകാരം ന്യൂനതയായി കാണിച്ച ചട്ടം 35(1) മേൽ കെട്ടിടം Group F (Ground Floor), Group A1 First Floor ആയതിനാൽ മേൽ പ്രകാരം അനുവദിക്കാവുന്നതല്ല. എന്നാൽ പരാതിക്കാരന്റെ പ്രതിനിധി ഒന്നാം നിലയിൽ വരുന്ന ഭാഗം ഒരു യൂണിറ്റ് താമസ ഉപയോഗമായതിനാലും മേൽ സ്റ്റയർ കേസ് ആയതിലേക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതായതിനാലും ആയതിൽ ചട്ടം 48 ഇളവ് വേണമെന്ന് അപേക്ഷിച്ചിട്ടുളളതിനാൽ അപേക്ഷ എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 9
Updated on 2024-10-19 17:16:46
ചട്ടം 48 ൽ ഇളവ് വേണ്ട വിഷയമായതിനാൽ അപേക്ഷ സംസ്ഥാന സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.