LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chintha library & Reading room
Brief Description on Grievance:
Building plan Reg.
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-25 12:34:00
ബേപ്പൂര്‍ സോണല്‍ ഓഫീസ് പരിധിയില്‍പ്പെട്ട അരക്കിണര്‍ ഭാഗത്ത് 1974 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ചിന്ത ലൈബ്രറിയുടെ രണ്ടാം നിലയില്‍ അംഗീകൃത പ്ലാന്‍ പ്രകാരം നിര്‍മ്മിച്ച കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് പരാതി. കെട്ടിട നമ്പര്‍ അനുവദിക്കാത്തതിന്റെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-10 17:20:16
കോഴിക്കോട് കോര്പ്പറേഷന് ബേപ്പൂര്‍ സോണ്‍ പരിധിയില്‍ നിലവിലുണ്ടായിരുന്ന ചിന്ത ലൈബ്രറി & റീഡിംഗ് റൂം കെട്ടിടത്തിന് 7 കെട്ടിട നമ്പറുകള്‍ നിലവിലുണ്ടായിരുന്നു എന്നും അതില്‍ ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന ഒരു മുറിക്ക് ഒഴികെ 6 മുറിക്കും നികുതി അടവാക്കി വന്നിരുന്നതാണെന്നും ഇപ്പോള്‍ നികുതി അടവാക്കാന്‍ കഴിയുന്നില്ല എന്നുമാണ് പരാതി. കൂടാതെ രണ്ടാം നിലയില്‍ കൂടുതലായി ഷീറ്റിട്ട് നിര്‍മ്മിച്ച ഭാഗത്തിന് പ്ലാന്‍ സമര്‍പ്പിച്ചിരുന്നെന്നും ആയത് ക്രമവല്‍ക്കരിച്ച് കെട്ടിട നികുതി അടവാക്കാന്‍ അനുമതി വേണമെന്നുമാണ് പരാതിപ്പെട്ടിരിക്കുന്നത്. സ്ഥലം പരിശോധിച്ചതില്‍ ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും RCC കെട്ടിടവും രണ്ടാം നില ഷീറ്റ് റൂഫിംഗ് നടത്തിയിട്ടുള്ളതുമാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. രണ്ടാം നിലയ്ക്ക് ഒക്യുപെന്‍സിക്ക് അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നില്ല എന്നും 2004 ല്‍ അനുവദിച്ച പ്ലാനിന്റെ കാലാവധി കഴിഞ്ഞതാണെന്നും അറിയിച്ചിട്ടുണ്ട്. 2019 ലെ കെട്ടിട നിര്‍മ്മാണ ചട്ടത്തിന് വിധേയമായി പുതിയ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം ടി ഷീറ്റ് നിര്‍മ്മാണം ക്രമ വല്‍ക്കരിക്കുന്നതിനുള്ള നടപടികല്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലും 10/618, 619,620,621, 621A, 621B, 621C എന്നീ നമ്പറുകള്‍ അനുവദിച്ചതായും നികുതി അടക്കാന്‍ കഴിയാതെ വന്ന മുറികള്‍ക്ക് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് റവന്യൂ വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ നികുതി അടവാക്കി വന്നിരുന്ന മുറികളുടെ നികുതി തെറ്റായി ഒഴിവായിപ്പോയതാണെങ്കില്, മറ്റു ചട്ട ലംഘനങ്ങള്‍ ഇല്ലെങ്കില്‍ അടിയന്തിരമായി തുടര്‍ നടപടികല്‍ സ്വീകരിച്ച് ആയത് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും, രണ്ടാം നിലയിലെ ഷീറ്റിട്ട നിര്‍മ്മാണം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി ക്രമവല്‍ക്കരിക്കുന്നതിന് ക്രമവല്‍ക്കരണ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു. ചട്ട പ്രകാരമുള്ള ക്രമവല്‍ക്കരണ അപേക്ഷ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നതിന് അപേക്ഷകനും നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-09-21 23:33:54
കെട്ടിട നമ്പര്‍ പുനസ്ഥാപിച്ചെന്ന് സെക്രട്ടറി അറിയിച്ചു. ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.