LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുഞ്ഞി പറമ്പത്ത്
Brief Description on Grievance:
വീട്ട് നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2024-01-03 14:43:04
അപേക്ഷകന്റെ കൈവശമുള്ള 5 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വീടിന് കെട്ടിടനമ്പര്‍ അനുവദിക്കുന്നില്ല എന്നാണ്പരാതി. ആയതില്‍ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതില്‍ ടോയ്ലറ്റിന്റെ ഉയരം പാലിക്കാത്തതും കവറേജ് കാല്‍ക്കുലേറ്റ് ചെയ്തത് ശരിയായ രീതിയില്‍ അല്ലാത്തതുമാണ് കാരണങ്ങളായി പറഞ്ഞിരിക്കുന്നത്.ആയത് പരിഹരിക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശം അപേക്ഷകന് നല്‍കുകയോ ആയത് പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സെക്രട്ടറി ചെയ്തതായോ കാണുന്നില്ല.ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിനായി ജില്ലാതല അദാലത്തിന് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-01-17 18:17:05
അപേക്ഷകനായ ശ്രീ. രാജു.കെ.പി. എന്നവര്‍ വീട് നിര്‍മ്മാണത്തിനായുള്ള അപേക്ഷ 29/11/2021 തിയ്യതിയില്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, സ്ഥല / പ്ലാന്‍ പരിശോധനയില്‍ സെക്ഷന്‍ പ്ലാനില്‍ ടോയിലെറ്റിന്റെ ഉയരം 187 സെ.മീ. എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും കവറേജ് കണക്കാക്കിയതില്‍ തെറ്റുണ്ടെന്നും കണ്ടെത്തിയതിനാല്‍ അപാകതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കിയെങ്കിലും ആയത് പരിഹരിച്ച് അപേക്ഷ ഇതുവരെ പുന:സമര്പ്പിച്ചിട്ടില്ലാ എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നവകേരളാ സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ വീണ്ടും പരിശോധന നടത്തിയതില്‍ കെട്ടിട നിര്‍മ്മാണം structure പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും സമര്‍പ്പിച്ച പ്ലാനില്‍ നിന്നും വ്യത്യസ്തമായി ഒരു റൂം, വര്‍ക്ക് ഏരിയ എന്നിവ അധികമായി നിര്‍മ്മാണം ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. സമര്‍പ്പിച്ച പ്ലാനിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടും ആയത് നാളിതുവരെ പരിഹരിക്കുന്നതിന് അപേക്ഷന് ശ്രമിച്ചതായി കാണുന്നില്ല. ആയതിനാല്‍ അപാകതകള്‍ പരിഹരിച്ച് നിര്‍മ്മാണം ആരംഭിച്ച പ്രകാരമുള്ള പുതുക്കിയ പ്ലാന്‍ / അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകനും ആയതില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കുന്നു. മേല്‍ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അപേക്ഷകന് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വീകരിച്ച നടപടികള്‍ ഈ ഓഫീസില്‍ സമയബന്ധിതമായി അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 16
Updated on 2024-05-25 15:50:40
സമര്‍പ്പിച്ച അപേക്ഷ ചട്ട പ്രകാരമല്ല. നിര്‍മ്മാണത്തിലും അപാകതയുണ്ട്. അപാകതകള്‍ പരിഹരിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി തുടര്‍ നടപടികല്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.