LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THEKKINATHARAMMAL
Brief Description on Grievance:
NOT GET BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2024-01-09 15:17:18
പരാതി പരിശോധിക്കുകയും, പരാതിക്കാരന്റെ വാദം ഫോൺ മുഖേന കേൾക്കുകയും ചെയ്തു. 2013-14 വർഷം പഞ്ചായത്ത് അംഗീകരിച്ച് നൽകിയ ബിൽഡിംഗ് പെർമിറ്റ് പ്രകാരം പണി പൂർത്തിയാക്കിയതിന് ശേഷം 2017 ൽ കംപ്ലീഷൻ സമർപ്പിച്ചു എന്നും, എന്നാൽ പെർമിറ്റ് പ്രകാരം 2 നിലകളുളള വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിക്കാത്തതിനാൽ നമ്പർ നൽകാൻ നിർവ്വാഹമില്ല എന്ന് പഞ്ചായത്തിൽ നിന്നും അറിയിച്ചു എന്നുമാണ് പരാതിക്കാരന്റെ വാദം. എന്നാൽ ആയതിന് തെളിവായി അപേക്ഷ സമർപ്പിച്ചതിന്റെ രശീതിയോ, പഞ്ചായത്ത് നൽകിയ അറിയിപ്പിന്റെ പകർപ്പോ ഇപ്പോൾ തന്റെ കൈവശം ഇല്ലാത്തതിനാൽ സമിതി മുമ്പാകെ ഹാജരാകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിക്കാരൻ വിശദീകരിച്ചു. ഇതു സംബന്ധിച്ച് തിരുവളളൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമായി കാണുന്നില്ല. 2017 ൽ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചത് ശരിയാണ് എന്ന് പറയുന്നുവെങ്കിലും പ്രസ്തുത ഫയൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് വിശദീകരിച്ചിരിക്കുന്നത്. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പറയുന്ന ഫയൽ പ്രകാരം പെർമിറ്റിന് വിരുദ്ധമായി ഒന്നാം നിലയിൽ കോണി കൂടും, ഒരു റൂമും നിർമ്മിച്ചത് പ്ലാനിൽ കാണിച്ചിട്ടില്ല എന്നും വിശദീകരിച്ചിരിക്കുന്നു. ഫയൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്നും എന്നാല്‍ ആയതിൽ അപാകത ഉണ്ടെന്നും പറയുന്ന നിലപാട് പൊരുത്തപ്പെടുന്നതല്ല. ഈ സാഹചര്യത്തിൽ അടിയന്തിരമായി ഫയൽ കണ്ടെത്തുന്നതിനും പെർമിറ്റിന്റെ കാലാവധിക്കുളളിലാണ് നിർമ്മാണം പൂർത്തീകരിച്ചതെങ്കിൽ ആയത് പ്രകാരമുളള തൂടർനടപടികൾ സ്വീകരിച്ച് 06/01/2024 ാം തിയ്യതിയിലെ അദാലത്തിൽ വിവരം റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-30 12:37:43
ക്രമവല്‍ക്കരണ അപേക്ഷ നല്കാന് അപേക്ഷകന് അറിയിപ്പ് നല്കി എന്ന് സെക്രട്ടറി വിശദീകരണം നല്‍കിയതിന്റെ അടിസ്ഥാനത്തിലും പരാതിക്കാരനുമായി ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിതീകരിച്ചതിനാലും പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 12:38:39
ക്രമവല്‍ക്കരണ അപേക്ഷ നല്കാന് അപേക്ഷകന് അറിയിപ്പ് നല്കി എന്ന് സെക്രട്ടറി വിശദീകരണം നല്‍കിയതിന്റെ അടിസ്ഥാനത്തിലും പരാതിക്കാരനുമായി ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിതീകരിച്ചതിനാലും പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.