LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ILLATH
Brief Description on Grievance:
PERMIT FEES REGD.
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 14:01:55
പരാതിയും, ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ റിപ്പോര്‍ട്ടും പരിശോധിച്ചു. വീട് നിര്‍മ്മിക്കുന്നതിനായി 01.10.2021 നാണ് അപേക്ഷകന് പെര്‍മിറ്റ് അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നത്. ഫയല്‍ പരിശോധിച്ചതില്‍ കെട്ടിട നിര്‍മ്മാണ ചട്ട ലംഘനങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് ഓവര്‍സിയര്‍ റിപ്പോര്‍ട്ട് ചെയ്തതായി ബോധ്യപ്പെട്ടു. എന്നാല്‍ ആധാരത്തില്‍ അപേക്ഷകന്റെ മാതാവിന് താമസിക്കാനുളള അവകാശം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മാതാവിന്റെ സമ്മത പത്രം ഹാജരാക്കണമെന്ന ബാലിശമായ കാരണം പറഞ്ഞ് കൊണ്ട് സെക്രട്ടറി അപേക്ഷ നിരസിക്കുകയാണ് ഉണ്ടായത് എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. സെക്രട്ടറിയുടെ ഈ നടപടി ശരിയല്ല എന്ന് സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ അപേക്ഷ ഫയല്‍ റീ ഓപ്പന്‍ ചെയ്ത് പഴയ നിരക്കിലുളള പെര്‍മിറ്റ് ഫീസ് ഈടാക്കി 7 ദിവസത്തിനകം പെര്‍മിറ്റ് അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇക്കാര്യം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും, ആയതിന്റ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-09 12:05:06
പെര്‍മിറ്റ് അനുവദിക്കുന്നതിനായി ഫീസ് കൊടുക്കുന്നതിനുളള നിര്‍ദ്ദേസം പരാതിക്കാരന് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 12:06:20
പെര്‍മിറ്റിനായി ഫീസ് ഒടുക്കുന്നതിന് നിര്‍ദ്ദേശം നല്കിയതിനാല് തീര്‍പ്പാക്കി തീരുമാനിച്ചു.