LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARAMBATH
Brief Description on Grievance:
NOT REMMITTED TAX
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-29 23:25:40
2003 ല്‍ നിര്‍മ്മിച്ച വീടിന് മണിയൂര്‍ ഗ്രാമ പഞ്ചായത്ത് 4/346 A നമ്പര്‍ അനുവദിച്ച് എന്നും ആയതിന് 2013 വരെ വസ്തു നികുതി അടച്ചു എന്നും, 2013 ല്‍ പഞ്ചായത്ത് 7/633 എന്ന നമ്പറും, 2020 ല്‍ 7/301 എന്ന നമ്പറും പഞ്ചായത്ത് പതിച്ചു നല്കി എന്നും, എന്നാല്‍ 2013 ന് ശേഷം തനിക്ക് നികുതി അടക്കാന്‍ കഴിയുന്നില്ല എന്നുമാണ് പരാതി. കൂടാെത 2011 ല്‍ കെ ട്ടിടത്തിന്റെ ഒന്നാം നില കൂടി പണി കഴിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പറഞ്ഞു. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ വിശദീകരണത്തില്‍ 2003 വര്‍ഷത്തില്‍ നിര്‍മ്മിച്ചതായി പറയുന്ന കെട്ടിടം ആ കാലയളവിലുളള അസ്സസ്മെന്റ് രജിസ്റ്ററില്‍ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലെന്നും നിലവില്‍ കെട്ടിടം ഇരു നില വീടാണെന്നും, അപേക്ഷകന് പരാമര്‍ശിച്ചിരിക്കുന്ന 4/344 A, 7/633, 7/381 എന്നീ കെട്ടിട നമ്പറുകളൊന്നും തന്നെ അസ്സസ്മെന്റ് രജിസ്റ്റര്‍ പ്രകാരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു. കൂടാതെ 28.11.23 ന് നടത്തിയ സൈറ്റ് പരിശോധനയില്‍ ഈ ഇരു നില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോര്‍ built up area 152.68 ചതുരശ്ര മീറ്ററും, ഒന്നാം നില built up area 105.4 ചതുരശ്ര മീറ്ററും അങ്ങനെ ആകെ 258.08 ചതുരശ്ര മീറ്റര്‍ built up area ആണെന്നും സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. മേല്‍ വസ്തുതകള്‍ പരിശോധിച്ചതില്‍ 2013 വരെ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൂര്‍ണ്ണമായി പൊളിച്ച് മാറ്റിയോ, അല്ലെങ്കില്‍ ഒന്നാം നില ഉള്‍പ്പെടെയുളള അധിക നിര്‍മ്മാണം നടത്തിയോ ആണ് കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി നടത്തിയിട്ടുളളത് എന്ന് സമിതി വിലയിരുത്തുന്നു. കെട്ടിടം പാടേ പൊളിച്ച് മാറ്റിയാണ് നിര്‍മ്മിച്ചതെങ്കില്‍ മൊത്തം built up area യും റഗുലറൈസ് ചെയ്യേണ്ടതാണെന്നും, മറിച്ച് നിലവിലുണ്ടായിരുന്ന കെട്ടിടത്തില്‍ അധിക നിര്‍മ്മാണം നടത്തിയിട്ടുളളതാണെങ്കില് അധിക നിര്‍മ്മാണം നടത്തിയ built up area റഗുലറൈസ് ചെയ്യേണ്ടതാണെന്നും കണുന്നു. എന്നാല്‍ പരാതിക്കാരന്റെ വാദം നിലവില്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ ആണ് അധിക നിര്‍മ്മാണം നടത്തിയത് എന്ന് ആയതിനാലും, സെക്രട്ടറിയുടെ വിശദീകരണം പുതിയ കെട്ടിടം ആണ് എന്ന രീതിയില്‍ എന്ന് ആയതിനാലും ഇക്കാര്യത്തില്‍ ഒരിക്കല്‍ കൂടി വിശദ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്ന് കാണുന്നു. ആയതിനാല്‍ ബന്ധപ്പെട്ട കാലയളവിലെ അസ്സസ്മെന്റ് രജിസ്റ്റര്‍, വസ്തു നികുതി ഡിമാന്റ് രജിസ്റ്റര്‍, ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി മിനിറ്റ്സ് എന്നിവ പരിശോധിച്ച് നിലവില്‍ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് മാറ്റിയത് സംബന്ധിച്ച് എന്തെങ്കിലും രേഖകളോ തെളിവോ ലഭ്യമാണോ എന്നും അതേ പോലെ നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ കെട്ടിട നികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി പുതിയ അസ്സസ്മെന്റ് രജിസ്റ്ററില്‍ കൊണ്ട് വരാന്‍ വിട്ട് പോയതാണോ എന്നത് സംബന്ധിച്ചും ഒരു വിശദമായ റിപ്പോര്‍ട്ട് അടുത്ത സിറ്റിംഗില്‍ സമിതി മുമ്പാകെ സമര്‍പ്പിക്കുവാന്‍ മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. പരാതി അടുത്ത സിറ്റംങ്ങിലേക്ക് മാറ്റി വെച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-02-06 11:24:01
പ്രസ്തുത പരാതി 01.02.2024 ന് വീണ്ടും പരിശോധിച്ചു. പരാതിക്കാരനും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും ഹാജരായിരുന്നു. നികുതി അടച്ച് കൊണ്ടിരിക്കുന്നതായ കെട്ടിടത്തിന്റെ മുകള്‍ നില പണിയാന്‍ അന്നത്തെ നിയമ പ്രകാരം പഞ്ചായത്തില്‍ Intimation നല്കിയാല് മാത്രം മതിയെന്നും, ആയത് നല്‍കിയതാണെന്നും, എന്നാല്‍ രശീതി പഞ്ചായത്തില്‍ നിന്നും ലഭിച്ചില്ല എന്നുമുളള വാദത്തില്‍ പരാതിക്കാരന് ഉറച്ച് നിന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് മാറ്റിയത് സംബന്ധിച്ച് യാതൊരു രേഖയും തെരച്ചില്‍ നടത്തിയതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സെക്രട്ടറി അദാലത്ത് മുമ്പാകെ അറിയിച്ചത്. 2013 ല്‍ പരാതിക്കാരന് പറയും പ്രകാരം പുതിയ നിര്‍മ്മാണത്തിന് അപേക്ഷ നല്‍കിയതായി യാതൊരു രേഖകളും ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ല എന്ന വസ്തുതയും 10 വര്‍ഷത്തിലധികമായി കെട്ടിടത്തിന് നമ്പര്‍ ഇല്ലാതെയും നികുതി അടക്കാതെയുമുളള അവസ്ഥയിലും ഒരിക്കല്‍ പോലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ബോധിപ്പിച്ചതായി യാതൊരു തെളിവുകളും പരാതിക്കാരന് ഹാജരാക്കാത്തതിനാലും നിലവിലുളള കെട്ടിടം റഗുലറൈസ് ചെയ്യുന്നതിനുളള നിര്‍ദ്ദേശം പരാതിക്കാരന് നല്‍കുക മാത്രമേ നിര്‍വ്വാഹമുളളൂ. ആയതിനാല്‍ എത്രയും പെട്ടെന്ന് കെട്ടിടം റഗുലറൈസ് ചെയ്യുന്നതിനുളള നിര്‍ദ്ദേശം അപേക്ഷകന് നേരിട്ട് നല്കി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-02-16 12:06:42
ആവശ്യമായ നിര്‍ദ്ദേശം പരാതിക്കാരന് നേരിട്ട് നല്കിയതിനാല് പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.