LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SOUPARNIKA
Brief Description on Grievance:
NOT GET BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:15:40
പരാതി പരിശോധിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇരുനില വാണിജ്യ കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല എന്നതാണ് പരാതി. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണവും, ബന്ധപ്പെട്ട ഫയലും പരിശോധിച്ചു. ആയത് പ്രകാരം K P R 220(b) വകുപ്പ് ഉള്‍പ്പെട്ട ഗൗരവമായ ചട്ടലംഘനങ്ങള്‍ ഉണ്ട് എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. ആയവ പരിഹരിക്കാതെ കെട്ടിടം റഗുലറൈസ് ചെയ്യാനോ, ഒക്യുപന്‍സി അനുവദിക്കാനോ നിര്വ്വാഹമില്ലാത്തതിനാല് 15 ദിവസത്തിനകം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ സെക്രട്ടറി ചൂണ്ടികാണിച്ച അപാകതകള്‍ പരിഹരിച്ച് പ്ലാന്‍ പുന:സമര്‍പ്പിക്കുന്നതിന് അപേക്ഷകന് രേഖാമൂലം അറിയിപ്പ് നല്കാന് മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷകന് നല്കുന്ന കത്തിന്റെ പകര്‍പ്പ് അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 12:35:51
ഇതു സംബന്ധിച്ച് ഫയല്‍ വിശദമായി പരിശേോധിക്കുകയും, 15.01.24 തിയ്യതിയില്‍ പരാതിക്കാരന് വേണ്ടി പരാതിക്കാരന്റെ സഹോദരനെ ഫോണിലൂടെ നേരില്‍ കേള്‍ക്കുകയും ചെയ്തു. ഫയല്‍ പരിശോധിച്ചതില്‍ 17.07.23 ാം തിയ്യതി പതിനന്നോളം കെട്ടിട നിര്‍മ്മാണ അപാകതകള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പരാതിക്കരന് നോട്ടീസ് അയച്ചതായി ബോധ്യപ്പെട്ടു. ആയതില്‍ ഏറ്റവും ഗൗരവമേറിയ നിയമ ലംഘനം കേരള പഞ്ചായത്ത് രാജ് 220 B വകുപ്പ് പാലിക്കുന്നില്ല എന്നതാണ്. ഇതു സംബന്ധിച്ച് പരാതിക്കാരന്റെ പ്രതിനിധിയോട് ആരാഞ്ഞപ്പോള്‍ റോഡുമായി പാലിക്കേണ്ട മൂന്ന് മീറ്റര്‍ അകലത്തില്‍ ഒരടിയുടെ കുറവ് മാത്രമേ ഉളളൂ എന്നും ആയത് അവഗണിച്ച്കൊണ്ട് ക്രമവല്‍ക്കരണം നടത്താന്‍ അനുവദിക്കണമെന്നാണ് അറിയിച്ചത്. എന്നാല്‍ 220 B വകുപ്പില്‍ ആറ് മീറ്ററില്‍ കൂടുതലുളള റോഡുകള്‍ക്ക് ഇളവ് അനുവദിക്കാന്‍ നിര്‍വ്വാഹമില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ റോഡില്‍ നിന്നും മൂന്ന് മീറ്റര്‍ അകലം പാലിക്കുന്ന വിധത്തില്‍ നിര്‍മ്മാണം ഭേദഗതി ചെയ്ത് ക്രമീകരിക്കുന്നതിനും അതേ പോലെ 17.07.23 ലെ നോട്ടീസിലെ മറ്റ് ചട്ടലംഘനങ്ങള്‍ പരിഹരിച്ച് കൊണ്ടും പ്ലാന്‍ പുന;സമര്‍പ്പിക്കുന്നതിന് അപേക്ഷകന്റെ പ്രതിനിധിക്ക് നേരിട്ട് നിര്‍ദ്ദേശം നല്കി കൊണ്ട് പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 16:12:55
അപാകത പരിഹരിച്ച് പ്ലാന്‍ പുന:സമര്‍പ്പിക്കാന്‍ പരാതിക്കാരന് നിര്‍ദ്ദേശം നല്ഡകി കൊണ്ട് പരാതി തീര്‍പ്പാക്കി.