LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മേക്കൂടത്തില്‍, പൊന്മേരി
Brief Description on Grievance:
ഒന്ന്, രണ്ട് നിലകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 10:41:37
നിലവിലുളള കെട്ടിടത്തിന്റെ മുകളില്‍ പണിത വാണിജ്യ കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതാണ് പരാതിക്ക് അടിസ്ഥാനം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറി നല്കിയ വിശദീകരണത്തില്‍ കൃത്യമായ അപാകതകള്‍ വിശദീകരിച്ചിട്ടില്ല. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചട്ടലംഘനങ്ങള്‍ എന്തൊക്കയെന്നും, ആയവ പരിഹരിക്കുന്നതിനുളള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ എന്തൊക്കയെന്നും വിശദീകരിച്ച് കൊണ്ട് സമിതിയുടെ അടുത്ത അദാലത്തില്‍ വിശദമായ റിപ്പോര്‍ട്ട് സഹിതം ഹാജരാകാന്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-30 11:54:16
പ്രസ്തുത പരാതി 15.12.23 ന് ചേര്‍ന്ന അദാലത്ത് യോഗം പരിഗണിച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ സൈറ്റില്‍ ഉളള KPBR ചട്ട ലംഘനങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയത് പ്രകാരം സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ അഞ്ച് ചട്ടലംഘനങ്ങള്‍ സൈറ്റില്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 25.01.24 തിയ്യതി പരാതി വീണ്ടും പരിഗണിച്ചപ്പോള്‍ പരാതിക്കാരനായ ശ്രീ.കരുണാകരന് നേരിട്ട് ഹാജരാകുകയും, സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന അപാകതകള്‍ പൂര്‍ണ്ണമായി ശരിയല്ല എന്ന വാദം ഉന്നയിക്കുകയും,മുന്‍മ്പ് രണ്ട് പ്രത്യേക പെര്‍മിറ്റുകളായി അനുവദിച്ചത് പിന്നീട് കൂട്ടി ചേര്‍ത്ത് ഒരു കെട്ടിടമാക്കി ക്രമവല്‍ക്കരണ അപേക്ഷ നല്‍കിയതായി അറിയിക്കുകയും, കെട്ടിടത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ടെലികമ്മ്യൂണിക്കേഷന്‍ ടവറിന് പെര്‍മിറ്റ് ലഭിക്കുന്നതിനായി പാട്ടത്തിന് എടുത്ത കമ്പനി അപേക്ഷ സമര്‍പ്പിച്ചതിന് തെളിവായി റസീപ്റ്റിന്റെ ഫോട്ടോ കോപ്പി അദാലത്ത് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ബാക്ക് ഫയല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സമിതി തീരുമാനിച്ചു. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാം ഫയലുകളും രേഖകളും സഹിതം അദാലത്ത് സമിതി മുമ്പാകെ ഹാജരാകുന്നതിന് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് എന്‍ജിനിയര്‍, ബന്ധപ്പെട്ട ഓവര്‍സിയര്‍, സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. ബന്ധപ്പെട്ട LBS മാര്‍ക്കൊപ്പം അന്നേ ദിവസം സമിതി മുമ്പാകെ ഹാജരാകുന്നതിന് പരാതിക്കാരനായ കരുണാകര കുറുപ്പിന് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-02-16 11:55:11
മേൽ പരാതി 15/12/2023, 25/01/2024 എന്നീ തിയ്യതികളിൽ പരിഗണിച്ചതാണ്. 15/12/2023 ലെ അദാലത്ത് നിർദ്ദേശപ്രകാരം സൈറ്റിൽ നിലനിൽക്കുന്ന അഞ്ച് കെട്ടിട നിർമ്മാണ ചട്ട ലംഘനങ്ങൾ സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 25/01/2024 ന് പരാതി വീണ്ടും പരിഗണിച്ചപ്പോൾ പരാതിക്കാരൻ നേരിട്ട് ഹാജരാവുകയും, സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞ അപാകതകൾ പൂർണ്ണമായും ശരിയല്ല എന്ന് വാദിക്കുകയും ചെയ്തു. കൂടാതെ കെട്ടിടത്തിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ടവറിന് പെർമിറ്റ് ലഭിക്കുന്നതിനായി പാട്ടത്തിനെടുത്ത കമ്പനി അപേക്ഷ സമർപ്പിച്ചതിന്റെ രേഖയും ഹാജരാക്കി. തുടർന്ന് ഫയൽ വിശദപരിശോധനക്കായി പരാതി മാറ്റിവെച്ചിരുന്നു. 14/02/2024 ന് പരാതി വീണ്ടും പരിഗണിച്ചു. പഞ്ചായത്ത് സെക്രട്ടറി, ഓവർസീയർ എന്നിവരും പരാതിക്കാരനും ഹാജരായിരുന്നു. ഫയൽ പരിശോധനയിൽ പരാതിക്കാരൻ പറഞ്ഞതുപോലെ രണ്ടാം നിലക്ക് മുകളിൽ പണിത ടെലികമ്മ്യൂണിക്കേഷൻ ടവറിന് അപേക്ഷ സമർപ്പിച്ചു എന്നത് ശരിയാണെങ്കിലും, കെട്ടിടനമ്പർ ഇല്ലാതെ അനധികൃതമായി പണിത രണ്ടാം നിലക്ക് മുകളിലാണ് ടവർ സ്ഥിതിചെയ്യുന്നത് എന്ന കാരണത്താൽ പഞ്ചായത്ത് റിജക്ട് ചെയ്തതായി ബോധ്യപ്പെട്ടു. ഇതു കൂടാതെ താഴെപറയുന്ന കെട്ടിടനിർമ്മാണ ചട്ട ലംഘനങ്ങളും സൈറ്റിൽ തുടരുന്നതായി ഫയൽ പരിശോധനയിൽ സമിതിക്ക് ബോധ്യപ്പെട്ടു. 1- PWD റോഡിൽ നിന്നും ഒന്ന്, രണ്ട് നിലകളുടെ സെറ്റ്ബാക്ക് ആയി ലഭിക്കേണ്ട 3 മീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രൊജക്ഷൻ പൂർണ്ണമായും പൊളിച്ചുമാറ്റിയിട്ടില്ല. ഈ ഭാഗത്ത് അനുവദനീയമായ 75 സെ.മീറ്റർ പ്രൊജക്ഷൻ കഴിച്ച് ബാക്കി ഭാഗം പൊളിമാറ്റേണ്ടതാണ്. 2- സൈഡ് റോഡ്(ഫുട്പാത്ത്) ഭാഗവും, ഒന്ന്, രണ്ട് നിലകളും തമ്മിൽ ചട്ടപ്രകാരം ആവശ്യമായ 1.50 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രൊജക്ഷനിൽ അനുവദനീയമായ 75 സെ.മീറ്റർ കഴിച്ച് ബാക്കി ഭാഗം പൊളിമാറ്റേണ്ടതാണ്. 3- രണ്ടാം നിലയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ടെലികമ്മ്യൂണിക്കേഷൻ ടവർ ക്രമവൽക്കരിക്കുന്നതിനായി ആയതും സൈഡ് റോഡുമായുള്ള സെറ്റ്ബാക്ക് 3 മീറ്റർ ലഭിക്കും വിധം മാറ്റി സ്ഥാപിക്കേണ്ടതാണ്. 4- കെട്ടിടത്തിന്റെ മുൻ ഭാഗം PWD റോഡിനോട് ചേർന്നുകൊണ്ട് കേരള പഞ്ചായത്ത് രാജ് ആക്ട് 220-ബി വകുപ്പ് ലംഘിച്ചുകൊണ്ട് നടത്തിയ അനധികൃത കൂട്ടിചേർക്കൽ നീക്കം ചെയ്യേണ്ടതുണ്ട്. 5- ഫയൽ പ്രകാരമുള്ള പ്ലാൻ പ്രകാരം ഗ്രൌണ്ട് ഫ്ലോർ വാണിജ്യ ഉപയോഗത്തിനും, ഒന്ന്, രണ്ട് നിലകൾ താമസ ഉപയോഗത്തിനുമാണെന്നും കാണുന്നു. ആയതിന് അനുസൃതമായി സജ്ജീകരിക്കേണ്ട പാർക്കിംഗ് സംവിധാനങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. മേൽ സാഹചര്യത്തിൽ മുകളിൽ കാണിച്ച അപാകതകൾ പരിഹരിച്ചുകൊണ്ട് പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരനും, ഇത്തരത്തിൽ പ്ലാൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ടെലികമ്മ്യൂണിക്കേഷൻ കമ്പനിക്കും, പരാതിക്കാരനും നോട്ടീസ് നൽകുന്നതിന് സെക്രട്ടറിക്കും നിർദ്ദേശം നൽകികൊണ്ട് പരാതി തീർപ്പാക്കി തീരുമാനിച്ചു.