LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
താഴെരയരോത്ത്,വില്ല്യാപളളി
Brief Description on Grievance:
പെര്‍മിറ്റ് കിട്ടാന്‍ വൈകിയത് കാരണം അധിക ഫീസ് ഈടാക്കിയത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-18 22:16:15
മേല്‍ പരാതി പരിശോധിച്ചതില്‍ 05.07.2023 തിയ്യതിയില്‍ ആണ് അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചത് എന്നും 21.11.2023 നാണ് പെര്‍മിറ്റ് അനുവദിച്ചതെന്നും ബോധ്യപ്പെട്ടു. ആയതിനാല്‍ അപേക്ഷകന് ഫീസ് അടവാക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ വന്ന കാലതാമസം ഒന്നരമാസം ഒഴിവാക്കിയാലും മൂന്ന് മാസത്തെ കാലതാമസം പെര്‍മിറ്റ് അനുവദിക്കുന്നതില്‍ ഉണ്ടായിട്ടുണ്ട്. അപേക്ഷകന്റെ ഭാഗത്ത് നിന്ന് കാര്യമായ അപാകതകള്‍ ഒന്നും ഇല്ല എന്ന് സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച്ച കാരണം പെര്‍മിറ്റ് ലഭിക്കാന്‍ കാലതാമസം വന്നതിനാലാണ് അപേക്ഷകന് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കേണ്ടി വന്നതെന്നും ആയത് പൂര്‍ണ്ണമായും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ച്കൊണ്ടാണെന്നും സമതിക്ക് ബോധ്യപ്പെട്ടു. ആയത് കൊണ്ട് തന്നെ റഗുലറൈസേഷന് ഫീസ് ഇനത്തില്‍ അധികമായി അടച്ച തുക തിരിച്ച് കിട്ടേണ്ടതാണെന്ന അപേക്ഷകന്റെ വാദം തികച്ചും ന്യായമാണെന്ന് സമിതി നിരീക്ഷിച്ചു. എന്നാല്‍ അധികമായി ഈടാക്കിയ തുക തിരിച്ച് നല്‍കുന്നത് സംബന്ധിച്ച് പ്രത്യേക വകുപ്പ് തല ഉത്തരവ് ആവശ്യമായതിനാല്‍ പരാതി ജില്ലാ അദാലത്ത് സമിതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-08 16:14:20
അധികമായി അടവാക്കിയ ക്രമവല്‍ക്കരണ ഫീസ് തിരിച്ച് നല്‍കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടില്ല. 05/07/2023 നാണ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 09/08/2023 ന് ഓവര്‍സിയര്‍ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. LIC Housing Findnance ല്‍ നിന്ന് ഒന്നാം ഗഡു ലോണ്‍ ലഭിക്കുന്നതിനായി ഒന്നാം നിലയിലെ ചുമര് നിര്‍മ്മാണം ആരംഭിച്ചിരുന്നു എന്ന് അപേക്ഷയില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ച് ഒരു മാസം 3 ദിവസത്തിനകം ഓവര്‍സിയര്‍ സ്ഥല പരിശോധന നടത്തിയതായും കാണുന്നു(09/08/2023). സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണ അപേക്ഷയിലെ അപാകതകള്‍ നിശ്ചിത സമയത്തിനകം അപേക്ഷകനെ അറിയിക്കുന്നതില്‍ വീഴ്ച വന്നതായി കാണുന്നു. പെര്‍മിറ്റ് നല്‍കുന്നതിലും കാലതാമസം വന്നതായി കാണുന്നു. ഇത്തരത്തിലുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും, കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ യഥാസമയം തീര്‍പ്പ് കല്പിക്കണമെന്നും സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്കുന്നു. 09/08/2023 ന് ഓവര്‍സിയര്‍ സ്ഥല പരിശോധന നടത്തിയ സമയത്ത് ഒന്നാം നിലയിലെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്തതിനാലും, നിര്‍മ്മാണം ആരംഭിക്കുന്നത് സംബന്ധിച്ച് സെക്രട്ടറിക്ക് അറിയിപ്പ് നല്‍കിയിട്ടില്ലാത്തതിനാലും ക്രമവല്‍ക്കരണ ഫീസ്/ അധികമായി അടവാക്കിയ തുക തിരികെ ലഭിക്കണം എന്ന ആവശ്യം നിലനില്‍ക്കുന്നതല്ല എന്നും കാണുന്നു. സെക്രട്ടറിയെയും അപേക്ഷകയെയും സമിതി തീരുമാനം അറിയിച്ച് അപേക്ഷ തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-05-25 15:18:03
അപേക്ഷകന് മറുപടി നല്കി. തുടര്‍ നടപടികള്‍ ആവശ്യമില്ല