LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
'Suruma', Pandikasalayil, Eranhikkal
Brief Description on Grievance:
Permit / Occupaancy
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-24 22:27:16
എലത്തൂര്‍ സോണല്‍ ഓഫീസില്‍ കെട്ടിട നമ്പര്‍ / ഓക്യുപന്സിക്കായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും നിശ്ചിത അകലം പാലിക്കാതെയാണ് കെട്ടിട നിര്‍മ്മാണം എന്ന കാരണം പറഞ്ഞ് നാളിതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നതാണ് പരാതി. വിശദമായ റിപ്പോര്‍ട്ട് സഹിതം ബന്ധപ്പെട്ട ഉഫദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-16 17:30:27
കോഴിക്കോട് കോര്പ്പറേഷന് എലത്തൂര്‍ സോണല്‍ ഓഫീസില്‍ അപേക്ഷകന് സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണ ക്രമവല്‍ക്കരണ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 13/06/2023 ന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അപാകത പരിഹരിച്ച് പ്ലാന്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറ് വശത്തുള്ള വഴിയുടെ സെറ്റ് ബാക്ക് അളവുകള്‍ രേഖപ്പെടുത്തിയത് ശരിയല്ലെന്നും, വഴിയുടെ നീളം രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് അപാകതകള്‍ കാണിച്ചിട്ടുള്ളത്. റോഡില്‍ നിന്നും കെട്ടിടത്തിലേക്ക് 1.2 മീറ്റര്‍ അകലമാണ് നിലവിലുള്ളത്. റോഡില്‍ നിന്നും ചട്ടപ്രകാരം ആവശ്യമായ 2 മീറ്റര്‍ അകലം ലഭ്യമല്ല. റോഡിന്റെ ആകെ നീളം 98 മീറ്ററും വീതി 2.4 മീറ്ററുമാണ്, മറ്റൊരു റോഡുമായി ബന്ധിപ്പിക്കുന്നതുമാണ്. 75 മീറ്ററില്‍ കൂടുതല്‍ റോഡിന് നീളമുള്ളതിനാല്‍ Culde sac എന്ന നിലയില്‍ പരിഗണിക്കാവുന്നതുമല്ല എന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണില്‍ അപേക്ഷകനുമായി ബന്ധപ്പെട്ടു. മേല്‍ അപാകതകള്‍ നിലവിലുണ്ടെന്ന് അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ട ലംഘനമുള്ളതിനാല്‍ ചട്ടങ്ങള്‍ക്കനുസൃതമായി നിര്‍മ്മാണം ക്രമീകരിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-05-25 15:29:59
നിര്‍മ്മാണം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമല്ല. ചട്ട പ്രകാരം നിര്‍മ്മാണം ക്രമപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്,കന് നിര്‍ദ്ദേശം നല്കി. തുടര്‍ നടപടികള്‍ ഇല്ല.