LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VATHALLOOR , KANAYANKAVAYAL , PERUVANTHANAM
Brief Description on Grievance:
ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച് .. പെരുവന്താനം പഞ്ചായത്തിൽ 6/143 -ാം നമ്പര്‍ കെട്ടിടം എന്ടെ പേരിലേക്ക് തീറാധാരം എഴുതി തന്നിട്ടുള്ളതാണ് . അത് പഞ്ചായത്തിൽ ഓണേർഷിപ് ചേഞ്ച് ചെയ്യാന്‍ കൊടുത്തത് . ഇതുവേരെ മാറ്റിക്കിട്ടിയിട്ടില്ല . ഇന്ത്യന്‍ എംബസ്സി യിൽ നിന്ന് രേഖകൾ വാങ്ങിത്തരണം എന്ന് പറയുന്നു
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-20 11:33:55
സുബിന് സെബാസ്റ്റ്യന്‍- പെരുവന്താനം ഗ്രാമപഞ്ചായത്ത് അപേക്ഷ പരിശോധിച്ചതില്‍ പെരുവന്താനം ഗ്രാമപഞ്ചായത്തിലെ 6/143 നമ്പര്‍ കെട്ടിടത്തിന്റെ സഞ്ചയ രേഖകള്‍ പ്രകാരമുള്ള ഉടമസ്ഥര്‍ ജോര്‍ജ്ജ് കുട്ടി സെബാസ്റ്റ്യന്‍ & ജീന ജോര്‍ജ്ജ് എന്നിവരാണ്. അപേക്ഷയ്ക്കൊപ്പമുള്ള ധന നിശ്ചയാധാരം പരിശോധിച്ചതിൽ ആധാരത്തിൽ ഒപ്പു വച്ചിരിയ്ക്കുന്നത് മുക്ത്യാർ ഏജൻറുമാരായ സാലി സെബാസ്റ്റ്യനും വി.റ്റി. ജോസഫുമാണ്. ടി മുക്ത്യാർ പരിശോധിച്ചതിൽ ആയത് കാനഡയിലെ ഒണ്ടേറിയോ പ്രവിശ്യയ്ക്ക് കീഴിലെ നോട്ടറി പബ്ലിക്കായ ആഗ്നസ് കളപ്പുരക്കൽ എന്നയാളാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതെന്ന് കാണുന്നു. മുക്ത്യാർ ഇൻഡ്യൻ കോൺസുലേറ്റ് മുഖാന്തിരം സാക്ഷ്യപ്പെടുത്തിയിട്ടില്ല. കൂടാതെ ആര്.ഡി.ഒ ഓഫീസില്‍ നിന്നും അഡ്ജൂഡിക്കേറ്റ് ചെയ്യപ്പെട്ടതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിൽ കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിൽ ഈ ആധാരം സാധുവാണോയെന്ന് സ്പഷ്ടീകരണം ലഭിയ്ക്കുന്നതിന് ആയതിന്റെ പകര്‍പ്പ് സഹിതം വിശദാംശങ്ങള്‍ പിരുമേട് ഭൂരേഖ തഹസില്‍ദാര്‍ക്ക് നേരിട്ട് സമർപ്പിച്ചിട്ടുള്ളതാണ് എന്നും കൂടാതെ നിലവിലുള്ള ഉടമസ്ഥര്‍ എതിർപ്പ് അറിയിക്കാതിരിയ്ക്കുകയും പിരുമേട് ഭൂരേഖ തഹസിൽദാറിൽ നിന്നും അനുകൂല മറുപടി ലഭ്യമാകുകയും ചെയ്യുന്ന ക്രമത്തിന് ഉടമസ്ഥത മാറ്റി നല്‍കുന്നതാണെന്നും പ്രസ്തുത വിവരം അപേക്ഷ കക്ഷിയെ 04/09/2024ല്‍ രജിസ്റ്റേർഡ് തപാലിലൂടെ അറിയിച്ചിട്ടുള്ളതുമാണെന്ന് സെക്രട്ടറി പെരുവന്താനം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തില്‍ ടി പരാതിയിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്ന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-20 11:35:23
Attachment - Sub District Final Advice Verification: