LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anitha.S,Vipanchika,Near NSS karayogam Perukavu,VP1/689A.Trivandrum. Pin:695573
Brief Description on Grievance:
Waste water from many houses,hotels flowing near my house
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 37
Updated on 2025-05-17 21:14:15
പരാതിക്കാരിയുടെ വീടിന് സമീപമുള്ള പുരയിടത്തിൽ നിർമ്മിച്ചിരിക്കുന്ന സ്വകാര്യ ഓടയിൽ നിന്നുള്ള വെള്ളം PWD ഓടയിൽ എത്തിച്ചേരുന്നു. ഈ ഓടയിലേക്ക് സമീപത്തുള്ള വീടുകളിലെയും കടകളിലെയും മാലിന്യം ഒഴുക്കി വിടുന്നതായും ആയത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായുമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. തച്ചോട്ടുകാവ് - തിരുമല PWD റോഡിൻ്റെ ഇടത് വശത്ത് ഓട നിർമ്മിച്ചിട്ടുണ്ട്. റോഡ് മുറിച്ച് സ്ഥാപിച്ചിട്ടുള്ള കലുങ്കിന് അടിയിലൂടെ വെള്ളം കടന്ന് പോകുന്നതിനും ഓട നിർമ്മിച്ചിട്ടുണ്ട്. സമീപത്തുള്ള വീടുകളിലെയും ഹോട്ടലുകളിലെയും മലിനജലം ഈ ഓടയിലേക്ക് ഒഴുക്കി വിടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് PWD ഓട തുറന്ന് പരിശോധിക്കേണ്ടതുണ്ട്. ആയതിനുള്ള നടപടി സ്വീകരിക്കുന്നതിന് PWD അധികൃതർക്ക് കത്ത് നൽകിയിട്ടുള്ളതായി വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പരിശോധനക്കുള്ള തിയതി അറിയിക്കുന്നതിന് ആവശ്യപ്പെട്ട പ്രകാരം സാധ്യമായ തിയതി അറിയിച്ചതായും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. പരിശോധനയുടെ ഭാഗമായി അനധികൃതമായി മലിനജലം, വിസർജ്യവസ്തുക്കൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ആരെങ്കിലും തള്ളുന്നുണ്ടെങ്കിൽ ഖര - ദ്രവ മാലിന്യ നിയന്ത്രണ ചട്ട പ്രകാരം പിഴ ഉൾപ്പെടെയുള്ള കർശന നിയമ നടപടി സ്വീകരിക്കുന്നതിന് വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 38
Updated on 2025-05-22 22:32:14
അദാലത്ത് തീരുമാനം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.